മുടി കളറടിക്കുന്ന പോലെ കാറിന്റെ നിറംമാറ്റുന്ന ക്രിക്കറ്റര്‍; അധികം ആലോചിക്കാതെ തന്നെ ഉത്തരം കിട്ടും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളാണ് ഹര്‍ദിക് പാണ്ഡ്യ. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങുന്ന ബറോഡക്കാരനെ കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നാണ് വാഴ്ത്തിയിരുന്നത്. വിമര്‍ശനങ്ങള്‍ക്കെല്ലാം കളിക്കളത്തിലെ പ്രകടനങ്ങള്‍ കൊണ്ട് മറുപടി പറയുന്ന ഹര്‍ദിക് തന്റെ വ്യത്യസ്തമായ സ്‌റ്റൈല്‍ കൊണ്ടും വ്യത്യസ്തനാകാറുണ്ട്. പലപ്പോഴും തന്റെ തലമുടിയില്‍ ചായംപൂശിയും വ്യത്യസ്ത ഹെയര്‍കട്ടുകള്‍ പരീക്ഷിച്ചും ഹര്‍ദിക് ഫ്രീക്കന്‍മാര്‍ക്ക് ഒരു റോള്‍ മോഡല്‍ ആകാറുണ്ട്. ഇപ്പോള്‍ തലമുടി കളറടിക്കുന്ന കണക്കേ തന്റെ കോടികള്‍ വിലമതിക്കുന്ന കാറിന്റെ നിറം മാറ്റിയിരിക്കുകയാണ് ഹര്‍ദിക്. അതിന്റെ വിശേഷങ്ങള്‍ വായിക്കാം.

ഇന്ത്യന്‍ ക്രിക്കറ്റ് താരം തന്റെ പുതിയ ലംബോര്‍ഗിനി ഉറൂസ് SE എസ്‌യുവിയുടെ രൂപമാണ് മാറ്റിയിരിക്കുന്നത്. ജിയാല്‍ലോ ഓജ് യെല്ലോ നിറത്തില്‍ സ്വന്തമാക്കിയ വാഹനം ഇപ്പോള്‍ ആകര്‍ഷകമായ മാറ്റ് ഗ്രേ ഫിനിഷിലാണ് കാണപ്പെടുന്നത്. ഈ മാറ്റം വാഹനത്തിന് തികച്ചും പുതുമയുള്ള രൂപം നല്‍കിയിരിക്കുകയാണ്. ബെംഗളൂരുവില്‍ വെച്ചാണ് ഈ കാര്‍ ക്യാമറക്കണ്ണില്‍ പതിഞ്ഞത്.

hardik pandya urus se wrap

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന കടും മഞ്ഞ നിറത്തെക്കാള്‍ ശാന്തവും സൗന്ദര്യമുള്ളതുമായ മാറ്റ് ഗ്രേ ഫിനിഷാണ് വാഹനത്തിനുള്ളത്. റാപ്പിനൊപ്പം വാഹനത്തിന്റെ വീലുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റോക്ക് 21 ഇഞ്ച് ഗണ്‍-മെറ്റല്‍ അലോയ് വീലുകള്‍ക്ക് പകരം ഇപ്പോള്‍ 22 ഇഞ്ച് ഡാര്‍ക്ക് മള്‍ട്ടി-സ്‌പോക്ക് വീലുകളാണ് നല്‍കിയിരിക്കുന്നത്.

ഈ വലിയ ബ്ലാക്ക് വീലുകളും ചേരുമ്പോള്‍ പാണ്ഡ്യയുടെ ഉറൂസ് SE-ക്ക് കൂടുതല്‍ ആകര്‍ഷകവും എന്നാല്‍ ആക്രമണോത്സുകവുമായ ഒരു രൂപം ലഭിക്കുന്നു. ലംബോര്‍ഗിനി ഉറൂസ് SE-യുടെ മെക്കാനിക്കല്‍ സംവിധാനങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കായ ലംബോര്‍ഗിനിയുടെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി കൂടിയാണ് ഉറൂസ് SE.

hardik pandya urus se wrap

25.9kWh ലിഥിയം അയണ്‍ ബാറ്ററി അധിഷ്ഠിത പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന 4.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് വണ്ടിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 800 bhp പവറും 950 Nm പീക്ക ് ടോര്‍ക്കും സൃഷ്ടിക്കാന്‍ സാധിക്കും. ഉറൂസിലെ ഇലക്ട്രിക് മോട്ടോര്‍ റെവല്‍റ്റോ സൂപ്പര്‍കാറിലേത് പോലെ ഗിയര്‍ബോക്‌സിനുള്ളില്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്.

ഹൈബ്രിഡ് എസ്‌യുവി 60 കിലോമീറ്റര്‍ ഇലക്ട്രിക്-ഒണ്‍ലി റേഞ്ചും കമ്പനി അവകാശപ്പെടുന്നുണ്ട്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ മോഡലിന് 3.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാവും. മണിക്കൂറില്‍ 312 കിലോമീറ്ററാണ് പരമാവധി വേഗം. ലംബോര്‍ഗിനി ഇതിന് ഒന്നിലധികം ഡ്രൈവ്, ടെറൈന്‍ മോഡുകളും നല്‍കിയിട്ടുണ്ട്. റോഡ്, ട്രാക്ക് അല്ലെങ്കില്‍ ടെറൈന്‍ എന്നിവയാണ് ഉറൂസ് എസ്‌യുവിയില്‍ ഒരുക്കിയിട്ടുള്ള മോഡുകള്‍.

hardik pandya urus se wrap

എയര്‍ സസ്പെന്‍ഷന്‍, ഇലക്ട്രോണിക് ലിമിറ്റഡ്-സ്ലിപ്പ് റിയര്‍ ഡിഫറന്‍ഷ്യല്‍, പരിഷ്‌ക്കരിച്ച ഇലക്ട്രോണിക്‌സ്, 48V ആന്റി-റോള്‍ ബാറുകള്‍ എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. 4.57 കോടി രൂപയോളമാണ് SE മോഡലിന് എക്‌സ്‌ഷോറൂം വില. ടാക്സും ഇന്‍ഷുറന്‍സുമെല്ലാമായി ലക്ഷ്വറി വാഹനത്തിന് മുംബൈയില്‍ ഏകദേശം 5.61 കോടി രൂപയോളം വരും ഓണ്‍-റോഡ് വില. പാണ്ഡ്യയുടെ ഗാരേജില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SV, മെര്‍സിഡസ്-ബെന്‍സ് G 63 AMG തുടങ്ങിയ ആഡംബര വാഹനങ്ങളും ഉണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 19, 2025, 12:09 [IST]
English summary
Cricketer hardik pandya restyled lamborghini urus se with matte grey wrap larger dark alloys
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X