ലക്ഷ്വറി കാറുകൾ വീട്ടിൽ വെച്ച് ടാക്‌സിയിൽ കറങ്ങുന്ന സ്റ്റാർ ക്രിക്കറ്റർ! ഫാൻസ് പോലും അത്ഭുതപ്പെടുന്ന ലാളിത്യം

സെലിബ്രിറ്റികള്‍ സാധാരണയായി കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളില്‍ മാത്രമാണ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു സൂപ്പര്‍താരം തികച്ചും ലളിതമായി രീതിയില്‍ യാത്ര ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലിന് മുന്നില്‍ ടൊയോട്ട ഇന്നോവ എംപിവിയില്‍ കുടുംബത്തോടൊപ്പം വന്നിറങ്ങിയത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ബൂംറ ഒരു സാധാരണ ടാക്‌സി കാറില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

താരത്തിന്റെ ലളിതമായ പ്രവര്‍ത്തിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ബോളിവുഡ് മാധ്യമങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട ഈ വീഡിയോയില്‍ ബുംറ സഞ്ചരിച്ച വാഹനത്തിന്റെ മഞ്ഞ നമ്പര്‍പ്ലേറ്റാണ് സോഷ്യല്‍ മീഡിയയയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. താരം സ്വന്തം കാറിലല്ല, മറിച്ച് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടാക്‌സിയിലാണ് യാത്ര ചെയ്തതെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ മറ്റ് പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ അതിശയിപ്പിക്കുന്ന ആഡംബര കാറുകളുടെ വലിയ ശേഖരം ബുംറയ്ക്ക് സ്വന്തമായുണ്ട്.

jasprit bumrah spotted innova crysta taxi

കോടികള്‍ വിലമതിക്കുന്ന മെര്‍സിഡീസ് മെയ്ബാക്ക് S560 (Mercedes Maybach S560), നിസാന്‍ GT-R (Nissan GT-R), റേഞ്ച് റോവര്‍ വെലാര്‍ തുടങ്ങിയ വിലപിടിപ്പുള്ള കാറുകള്‍ താരത്തിന്റെ ഗരാജിലുണ്ട്. ക്രിക്കറ്റ് മൈതാനത്തിന് പുറത്തെ ബുംറയുടെ ഈ ലളിത ജീവിതശൈലി വലിയ രീതിയില്‍ പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും, അടുത്തിടെ സമാപിച്ച ഐപിഎല്‍ സീസണില്‍ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

ലോകോത്തര ബാറ്റര്‍മാര്‍ പോലും നേരിടാന്‍ ഭയന്നിരുന്ന ബുംറ ഇത്തവണ വിക്കറ്റുകള്‍ കണ്ടെത്താന്‍ ബുദ്ധിമട്ടിയതോടെ പോയന്റ് പട്ടികയില്‍ ഏറ്റവും അടിയിലായി മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനം. കഴിഞ്ഞ ഐപിഎല്ലില്‍ ആകെ കളിച്ച 13 മത്സരങ്ങളില്‍ നിന്നും വെറും 4 വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് വീഴ്ത്താന്‍ സാധിച്ചത്. മോശം ഫോമാണിതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിലൂടെ താരം കൂടുതല്‍ ശക്തമായി തിരിച്ചു വരുുമെന്നാണ് കായിക ലോകം വിലയിരുത്തുന്നത്.

toyota innova crysta

സാധാരണ ടാക്‌സി കാറായിട്ടാണ് താരം ഈ വാഹനം ഉപയോഗിച്ചതെങ്കിലും ഇന്ത്യയില്‍ യാത്രാ സുഖത്തിന്റെ കാര്യത്തില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ വെല്ലാന്‍ മറ്റൊരു വാഹനമില്ല. നിലവില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇന്നോവ ക്രിസ്റ്റ വിപണനം ചെയ്യുന്നത്. ഇതിലെ വിശ്വസനീയമായ 2.4 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ ഡി-4ഡി (D-4D) ഡീസല്‍ എഞ്ചിന്‍ പരമാവധി 148 bhp പവറും 343 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് നിലവില്‍ ഓഫര്‍ ചെയ്യുന്നത്. ദീര്‍ഘദൂര ഡ്രൈവുകള്‍ സുഗമമാക്കാന്‍ സഹായിക്കുന്ന ഡബിള്‍ വിഷ്‌ബോണ്‍ ഫ്രണ്ട് സസ്പെന്‍ഷനും ഫോര്‍-ലിങ്ക് റിയര്‍ സസ്പെന്‍ഷനും അടങ്ങുന്ന ശക്തമായ ലാഡര്‍-ഫ്രെയിം ഷാസിയിലാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 7 സീറ്റര്‍, 8 സീറ്റര്‍ എന്നീ രണ്ട് സിറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ ക്രിസ്റ്റ ലഭ്യമാണ്.

ഇന്നോവ ക്രിസ്റ്റയുടെ ബേസ് വേരിയന്റിന്റെ വില 19.72 ലക്ഷം രൂപയാണ്. അതേസമയം എല്ലാ ആധുനിക സൗകര്യങ്ങളും പ്രീമിയം ഇന്റീരിയറുമുള്ള ടോപ്പ് വേരിയന്റുകള്‍ക്ക് 26.77 ലക്ഷം രൂപ വരെയാണ് വില വരുന്നത്. എക്‌സ്-ഷോറൂം വിലകളാണ് ഇത്. ടൊയോട്ട മോഡലുമായി ബന്ധപ്പെട്ട് വ്യക്തിഗത ഉപയോക്താക്കളെയും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരെയും ഒരുപോലെ നിരാശപ്പെടുത്തുന്ന വാര്‍ത്തക്ലാണ് സമീപകാലത്ത് പുറത്തുന്നത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഡലിന്റെ വില്‍പ്പന 2027 മാര്‍ച്ച് മാസത്തോടെ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചതായാണ് വിവരം. കൂടുതല്‍ കര്‍ശനമാക്കിയ രാജ്യത്തെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും വിപണിയിലെ തന്ത്രപരമായ മാറ്റങ്ങളും മുന്‍നിര്‍ത്തിയാണ് ടൊയോട്ട ഈ കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത് എന്നാണ് സൂചന.

toyota innova hycross

എങ്കിലും ഇന്നോവയുടെ പുതിയ തലമുറ മോഡലായ ഇന്നോവ ഹൈക്രോസ് തുടര്‍ന്നും വിപണിയില്‍ ലഭ്യമാകും. പെട്രോള്‍-ഹൈബ്രിഡ് പതിപ്പായ ടൊയോട്ട ഇന്നോവ ഹൈക്രോസ് (Toyota Innova Hycross) ഇതിനോടകം മികച്ച സ്വീകാര്യത നേടിയെടുത്തിട്ടുണ്ട്. ക്രിസ്റ്റയുടെ വിടവ് നികത്താനായി ഹൈക്രോസ് ഹൈബ്രിഡിന്റെ വില കുറഞ്ഞ വേരിയന്റ് ടൊയോട്ട പുറത്തിറക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

Article Published On: Thursday, June 18, 2026, 7:00 [IST]
English summary
Cricketer jasprit bumrah spotted in toyota innova crysta diesel viral video
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X