ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍

ഇന്നത്തെ തലമുറയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ കൂടിയായ രോഹിത് ശര്‍മ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കളിക്കുന്നത്. 5 വട്ടം ടീമിനെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടീച്ച നായകനെ മാറ്റി മുംബൈ ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

ഈ വര്‍ഷം നടക്കാന്‍ പോകുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ പോകുന്നത് രോഹിത്താണ്. ലോകകപ്പ് ടീമില്‍ കയറിപ്പറ്റാനായി കളിക്കാരെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. ഐപിഎല്‍ എന്നാല്‍ പണക്കൊഴുപ്പിന്റെ ലീഗ് കൂടിയാണ്. ഐപിഎല്‍ താരങ്ങള്‍ വന്നിറങ്ങുന്ന വാഹനങ്ങളും അത്തരത്തിലുള്ളവയായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും സമ്പന്നനായ കളിക്കാരില്‍ ഒരാളാണ് രോഹിത് ശര്‍മ. മറ്റ് ക്രിക്കറ്റര്‍മാരെ പോലെ തന്നെ ഹിറ്റ്മാനും വാഹനങ്ങളോട് കമ്പം സൂക്ഷിക്കുന്നയാളാണ്.

rohit sharma

കോടികള്‍ വിലമതിക്കുന്ന ഒത്തിരി കാറുകള്‍ രോഹിത്തിന്റെ ഗരാജിലുണ്ട്. എന്നാല്‍ സ്വന്തമായി ആഡംബര കാറുകളുടെ ശേഖരം ഉണ്ടായിട്ടും മാരുതിയുടെ മിഡ്‌സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയില്‍ രോഹിത് ശര്‍മ യാത്ര ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. കോടികള്‍ പ്രതിഫം പറ്റുന്ന താരം ഇത്രയും സിമ്പിളാണോ എന്നാണ് നെറ്റിസണ്‍സ് കമന്റ്‌ബോക്‌സില്‍ ചോദിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ടീഷര്‍ട്ട് ധരിച്ചെത്തുന്ന രോഹിത്തിനെ പാപ്പരാസികള്‍ വളയുന്നത് നമുക്ക് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കാണാം.

കൈയ്യിലുണ്ടായിരുന്ന ചെറിയ ബാഗ് ബാക്ക് സീറ്റില്‍ വെച്ച് താരം ഗ്രാന്‍ഡ്‌വിറ്റാര കാറിന്റെ മുന്നിലെ പാസഞ്ചര്‍ സീറ്റില്‍ കയറി ഇരുന്നു. ക്യാമറകള്‍ക്ക് അഭിമുഖമായി തമ്പസ്അപ്പ് കാണിച്ച അദ്ദേഹം മാരുതി കാറിന്റെ ഡ്രൈവറോട് സംസാരിക്കുന്നത് കാണം. രോഹിത്തിന്റെ പരിചയക്കാരില്‍ ആരുടെയെങ്കിലുമാണ് ഈ വാഹനമെന്ന് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഒരുപക്ഷേ വണ്ടിയുടെ ഉടമ തന്നെയാകും രോഹിത്തിനെ പിക്ക് ചെയ്യാന്‍ വന്നത്. ഏതായാലും ഈ കാര്‍ രോഹിത്തിന്റെ സ്വന്തമല്ലെന്നാണ് നമ്മുടെ അനുമാനം.

rohit sharma seen using humble maruti grand vitara

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) എ പ്ലസ് ഗ്രേഡ് കരാറുള്ള കളിക്കാരനാണ് രോഹിത്. അതായത് 7 കോടി രൂപയിലേറെയാണ് ബിസിസിഐ താരത്തിന് വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത്. വാര്‍ഷിക ശമ്പളത്തിന് പുറമേ ഒരു ഏകദിന മത്സരത്തിന് 6 ലക്ഷം രൂപയും ഒരു അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിന് 3 ലക്ഷം രൂപയും ബിസിസിഐ നല്‍കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയും ലഭിക്കുന്നു.

ഐപിഎല്ലിലെ ഏറ്റവും വില കൂടിയ കളിക്കാരില്‍ ഒരാളായ രോഹിത്തിന് മുംബൈ ഇന്ത്യന്‍സ് നല്‍കുന്ന പ്രതിവര്‍ഷം 16 കോടി രൂപയാണ്. കൊല്ലത്തില്‍ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന രോഹിത്തിന്റെ ഗരാജ് ഇന്ന് വിപണിയില്‍ കിട്ടാവുന്ന ചെലവേറിയ ചില കാറുകള്‍ നിറഞ്ഞതാണ്. ലംബോര്‍ഗിനി ഉറൂസ്, ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു X5, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, മെര്‍സിഡീസ് GL350 CDI, മെര്‍സിഡീസ് GLS 400d എന്നിവയാണ് അതില്‍ ചിലത്.

rohit sharma lamborghini urus

രോഹിത് ശര്‍മ്മയുടെ ശേഖരത്തിലുള്ള ഏറ്റവും ചെലവേറിയ വാഹനം 4.18 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ഉറൂസാണ്. BMW X3, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയവയും ഇന്ത്യന്‍ നായകന്റെ കാര്‍ ശേഖരത്തില്‍ ഉണ്ട്. സ്‌കോഡ ലാറയാണ് രോഹിത്ത് ആദ്യമായി സ്വന്തമാക്കിയ കാര്‍. ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചയുടനെയായിരുന്നു ഇത് സ്വന്തമാക്കിയത്. പലപ്പോഴും തന്റെ പ്രിയപ്പെട്ട കാറുകളില്‍ മുംബൈ താരം പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവികളില്‍ ഒന്നായ ഉറൂസ് സ്വന്തമാക്കിയതില്‍ നിന്ന് തന്നെ രോഹിത്തിന്റെ ഡ്രൈ്‌വിംഗിനോടുള്ള ക്രേസ് നമുക്ക് മനസ്സിലാക്കാം. 2023 ഏകദിന ലോകകപ്പ് നടക്കുന്നതിനിടെ അമിത വേഗതയില്‍ കാര്‍ ഓടിച്ചതിന് രോഹിത്തിന് പിഴശിക്ഷ ലഭിച്ചത് വാര്‍ത്തയായിരുന്നു. മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ അമിതവേഗതയില്‍ വാഹനമോടിച്ചതിനാണ് ക്രിക്കറ്റര്‍ക്ക് മൂന്ന് തവണ ഓണ്‍ലൈന്‍ ചലാന്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നോടിയായി ടീം ക്യാമ്പില്‍ എത്തിച്ചേരാനായി മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്നു രോഹിത്.

More from DriveSpark

Article Published On: Thursday, April 25, 2024, 16:00 [IST]
English summary
Cricketer rohit sharma chose to travel in humble maruti grand vitara viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X