ഒറ്റക്ക് വഴിവെട്ടി വന്നവനല്ലേ... പിതാവിന് ബെന്‍സ് സമ്മാനിച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം
ന്ത്യന്‍ ക്രിക്കറ്റിലെ ടീമിലെ പുത്തന്‍ രാരോദയവും ഓപണിംഗ് ബാറ്ററുമായ യശസ്വി ജയ്സ്വാള്‍ ഫാദേഴ്സ് ഡേ പ്രമാണിച്ച് തന്റെ പിതാവിന് ആഡംബര എസ്‌യുവി സമ്മാനിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാനായില്ലെങ്കിലും താരത്തിന്റെ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്ന് ഈ പുതിയ നീക്കം വ്യക്തമാക്കുന്നു. കഴിഞ്ഞ ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ജയ്സ്വാള്‍ ഞായറാഴ്ച രാവിലെയാണ് മുംബൈയില്‍ എത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം ആഡംബര കാര്‍ ഷോറൂം സന്ദര്‍ശിക്കുകയും പുത്തന്‍ നീല മെര്‍സിഡീസ് ബെന്‍സ് GLE 300d (Mercedes-Benz GLE 300d) കാറിന്റെ താക്കോല്‍ പിതാവിന് കൈമാറുകയും ചെയ്തു.
ജയ്സ്വാള്‍ ദിവസങ്ങള്‍ക്ക് മുുമ്പേ ഈ വാഹനം ബുക്ക് ചെയ്തിരുന്നുവെന്നാണ് മുംബൈയിലെ പ്രമുഖ മെര്‍സിഡീസ് ഡീലര്‍ഷിപ്പായ ഓട്ടോഹാംഗറിലെ എക്‌സിക്യൂട്ടീവ് അപൂര്‍വ അന്താനി വ്യക്തമാക്കുന്നത്. ഫാദേഴ്സ് ഡേയില്‍ തന്നെ പിതാവിന് ഇതൊരു വലിയ സര്‍പ്രൈസ് ആയി നല്‍കണമെന്ന് താരത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ജേഴ്‌സി നമ്പറായ 64-നോട് സാമ്യം പുലര്‍ത്തുന്ന '6467' എന്ന പ്രത്യേക രജിസ്ട്രേഷന്‍ നമ്പറാണ് താരം ഈ നീല ആഡംബര എസ്‌യുവിക്ക് തിരഞ്ഞെടുത്തത്.

മുംബൈയിലെ ജയ്സ്വാളിന്റെ വസതിയിലെ ഗരാജില്‍ ടൊയോട്ട ഇന്നോവ, എംജി കാറുകള്‍ക്ക് ഒപ്പമാണ് ഇനി ഈ ബെന്‍സ് തിളങ്ങുക. യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കിയ മെര്‍സിഡീസ് ബെന്‍സ് GLE 300d മോഡലിന് കരുത്ത് പകരുന്നത് 2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ്. ഈ അത്യാധുനിക എഞ്ചിന്‍ പരമാവധി 265 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഡ്രൈവിംഗ് സുഖം ഇരട്ടിയാക്കുന്നതിനായി ഈ ഡീസല്‍ എഞ്ചിന്‍ അത്യാധുനിക 9-സ്പീഡ് ട്രോണിക് (9G-TRONIC) ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ മെര്‍സിഡീസിന്റെ 4Matic ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം ഏത് കഠിനമായ ഭൂപ്രകൃതിയിലും സുഗമമായ യാത്ര ഉറപ്പാക്കുന്നു. ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ പ്രിയമേറിയ മെര്‍സിഡീസ് ബെന്‍സ് GLE അത്യാധുനിക സാങ്കേതികവിദ്യകള്‍ക്കും മികച്ച യാത്രാസൗകര്യങ്ങള്‍ക്കും പേരുകേട്ട വാഹനമാണ്.

ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ വലിയ ലെഗ്റൂമും അത്യാധുനിക റീക്ലൈനിംഗ് സീറ്റുകളുമാണ് ഈ പ്രീമിയം ലക്ഷ്വറി എസ്‌യുവിയില്‍ ഒരുക്കിയിട്ടുള്ളത്. ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഈ സെഡാന്റെ ക്യാബിന് ലക്ഷ്വറി ഫീല്‍ ഉയര്‍ത്തുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലെവല്‍ 2 ADAS സുരക്ഷാ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ GLE മോഡലുകളില്‍ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി 48V മൈല്‍ഡ്-ഹൈബ്രിഡ് (Mild-hybrid) സാങ്കേതികവിദ്യയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സിസ്റ്റം സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സമയങ്ങളിലും സഡന്‍ ആക്‌സിലറോഷനിലും എഞ്ചിന് അധിക കരുത്ത് നല്‍കി ഇന്ധനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ഏകദേശം 97 ലക്ഷം രൂപ മുതലാണ് മെര്‍സിഡീസ് ബെന്‍സ് GLE ലക്ഷ്വറി എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. നികുതി ഉള്‍പ്പെടെയുള്ള മറ്റ് ചിലവുകള്‍ കൂടി ചേരുന്നതോടെ ഓണ്‍-റോഡ് വില ഏകദേശം 1.15 കോടി രൂപ വരെയാകും. ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ ബിഎംഡബ്ല്യ X5, ഔഡി Q7 തുടങ്ങിയ ശക്തരായ എതിരാളികളുമായിട്ടാണ് മെര്‍സിഡീസ് ബെന്‍സ് GLE നേരിട്ട് ഏറ്റുമുട്ടുന്നത്.
സെലിബ്രിറ്റികളുടെയും ബിസിനസുകാരുടെയും ആദ്യ ചോയ്സ് ഇന്നും മെര്‍സിഡീസ് മോഡലാണ്. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന യശസ്വി ആദ്യകാലത്ത് ഏറെ കഷ്ടപ്പെട്ടിരുന്നു. അക്കാലത്ത് താരം ടെന്റില്‍ താമസിച്ചുവെന്നും പാനി പൂരി വില്‍പ്പനക്കാരെ സഹായിച്ചുവെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. സ്വന്തം കഠിനാധ്വാനത്താല്‍ ക്രിക്കറ്റ് ലോകത്ത് വലിയ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്ന യുവ താരം പിതാവിന് നല്‍കിയ സമ്മാനത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെ കമന്റായി രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications