ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബെന്റ്‌ലി വില്പനയ്ക്ക്
ലോകത്തിലെ പ്രശസ്ത ഫുട്ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോടികൾ വിലമതിക്കുന്ന ബെന്റ്‌ലി വില്പനയ്ക്കൊരുന്നു. പരിശീലനത്തിനായി ഗ്രൗണ്ടിലേക്കുള്ള പോക്ക് വരവിനാണ് മുഖ്യമായും താരം ഈ 2008 കോൺടിനെന്റൽ ജിടി ഉപയോഗിച്ചിരുന്നത്. കുറച്ചുക്കാലത്തെ ഉപയോഗത്തിന് ശേഷം ഒരു ഡീലർഷിപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ എ ആന്റ് ആർ എന്ന ഡീലർഷിപ്പാണ് കാർ വില്പനയ്ക്കായി വച്ചിരിക്കുന്നത്.
ജീവിതം മല്ല്യയ്ക്കൊരു പാഠം മാതൃകയായി അസിം പ്രേംജി
ഏകദേശം ഒരു കോടിയോളമാകും ഇന്ത്യൻ വിപണിയിലെ ഇതിന്റെ വില. മാഞ്ചെസ്റ്റർ എയർപോർടിനടുത്ത് താരത്തിന്റെ പക്കലിൽ നിന്നും അപകടത്തിൽപ്പെട്ട ഫെരാരി 599ജിടിബി പോലെയല്ല ഒറ്റ പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചിട്ടുള്ള കാറാണിപ്പോൾ വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്.

ഓൾഡ് ട്രാഫോർഡിൽ നടന്ന ടൂർണമെന്റിൽ മാഞ്ചെസ്റ്റർ യൂണൈറ്റഡ് വിജയച്ചതിന്റെ ഭാഗമായി ലഭിച്ചതായിരുന്നു ബെന്റലി.

603ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 6 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് ഡബ്ല്യൂ12 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

4.3 സെക്കന്റ് മാത്രം മതി ഈ വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ.

മണിക്കൂറിൽ 327കിലോമീറ്ററാണിതിന്റെ ഉയർന്ന വേഗതയായി കണക്കാക്കുന്നത്.

2009ലാണ് എ ആന്റ് ആർ എന്നോരു യൂസ്ഡ് കാർ ഡീലറിന് നീല നിറത്തിലുള്ള ഈ വാഹനം കൈമാറുന്നത്.

ആറ് വർഷത്തിന് ശേഷം ഈ ഡീലർഷിപ്പ് ഇപ്പോൾ കാർ വിൽപനയ്ക്കായി വച്ചിരിക്കുകയാണ്.

വെറും 36,500 മൈൽ ദൂരം മാത്രമാണ് ഈ ആഡംബര കൂപ്പെ ഓടിയിട്ടുള്ളത്.

റോണാൾഡോ നൽകിയതിനേക്കാൾ പകുതി വിലയ്ക്കാണിപ്പോൾ വില്പനയ്ക്ക് വച്ചിരിക്കുന്നത് (ഏകദേശം 65 ലക്ഷം).

താൻ ഫുട്മ്പോളിന്റേയും റോണാൾഡോയും വലിയ ആരാധകനായതിനാലാണ് ഈ കാർ അദ്ദേഹത്തിൽ നിന്നും വാങ്ങിയതെന്ന് ഡീലർഷിപ്പ് എംഡി അന്തോണി ഡി സിൽവ വ്യക്തമാക്കി.

കാർ ഇപ്പോൾ നല്ല കണ്ടീഷനിലാണ്. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോ ഉപയോഗിച്ച ആദ്യത്തെ കാർ എന്ന പ്രത്യേകത കൂടിയുണ്ട് ഈ വാഹനത്തിന്.

കാണൂ സർ രവീന്ദ്ര ജഡേജയുടെ വിവാഹസമ്മാനം

നിറയെ ആരാധക വലയങ്ങളുള്ള സച്ചിൻ ആരുടെ ഫാനാണ്


Click it and Unblock the Notifications








