ഇനി നമുക്ക് പ്ലെയിൻ പൊക്കിയും താത്തിയും കളിക്കാം...! 600 കോടിയുടെ ജെറ്റ് വാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ കളി ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. അതിൽ തന്നെ ഫുട്ബോൾ ഇതിഹാസമായ പൊർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കും പലരുടേയും ഇഷ്ടതാരം. മെസി ആരാധകർ കലിപ്പ് ആവണ്ട കേട്ടോ. ഫുട്ബോളിൻ്റെ കാര്യം അവിടെ നിൽക്കട്ടെ ഇപ്പോൾ നമ്മുടെ വിഷയം എന്താണെന്ന് വച്ചാൽ റൊണാൾഡോ പുതിയ ഒരു വാഹനം വാങ്ങിയിട്ടുണ്ട്. വില വെറും 600 കോടി. അതേ സ്വന്തമായിട്ടൊരു പ്രൈവറ്റ് ജെറ്റാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. തൻ്റെ പഴയ ജെറ്റ് വിറ്റതിന് ശേഷമാണ് പുതിയ ഗൾഫ് സ്ട്രീം G650 എന്ന തൻ്റെ പുതിയ ജെറ്റ് വാങ്ങിയിരിക്കുന്നത്.

ആമസോൺ ചെയർമാൻ ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ്, ഇലോൺ മസ്‌ക് എന്നിവരും ഇതേ മോഡൽ ജെറ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. 18 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ജെറ്റിൻ്റെ വേഗത എന്ന് പറയുന്ന്ത് മണിക്കൂറിൽ 610 കിലോമീറ്ററാണ്. അതോടൊപ്പം തന്നെ 130000 കിലോമീറ്ററാണ് റൊണാൾഡോയുടെ പ്രൈവറ്റ് ജെറ്റിൻ്റെ റേഞ്ച്.

വൈ-ഫൈ, ടെലിഫോൺ, ഇലക്ട്രിക് ഓവൻ, മൈക്രോവേവ്, മൾട്ടിമീഡിയ സിസ്റ്റം, റഫ്രിജറേറ്റർ എന്നിവയാണ് ജെറ്റിലുളള മറ്റ് ചില സവിശേഷതകൾ. എല്ലാ സൗകര്യങ്ങൾക്കും പുറമേ, റൊണാൾഡോയുടെ വസ്ത്രങ്ങളും മറ്റ് അനുബന്ധ സംവിധാനങ്ങളും സൂക്ഷിക്കാൻ ആവശ്യമായ ഇടവും ജെറ്റിലുണ്ട്. റൊണാൾഡോയുടെ ഇനീഷ്യലുകൾ, CR, എന്നിവയെല്ലാം ജെറ്റിൽ കാണാൻ സാധിക്കും.

ഇന്ത്യയിലെ വ്യവസായ പ്രമുഖൻമാരിൽ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമായിട്ടുളളത് മുകേഷ് അംബാനിക്കാണ്. ആകാശ യാത്രകൾക്കായി ബോയിംഗ് 737 മാക്‌സ് 9 വിമാനമാണ് മുകേഷ് അംബാനിയുടെ പക്കലുളളത്. ഈ അൾട്രാ ലോംഗ് റേഞ്ച് ബിസിനസ് ജെറ്റിൻ്റെ വില ഏകദേശം 1000 കോടി രൂപയാണെന്നാണ് കണക്കുകൾ. രണ്ട് CFMI LEAP-1B എഞ്ചിനുകൾ ഉപയോഗിച്ചാണ് അംബാനിയുടെ ഈ വിമാനം പണികഴിപ്പിച്ചിരിക്കുന്നത്.

ഇത് ബോയിംഗിൻ്റെ റെൻ്റൺ പ്രൊഡക്ഷൻ സൌകര്യത്തിലാണ് അസംബിൾ ചെയ്‌തത്. MSN നമ്പർ 8401 ഉള്ള വിമാനത്തിന് ഒറ്റ യാത്രയിൽ 6,355 നോട്ടിക്കൽ മൈൽ അതായത് 11,770 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയും. ബോയിംഗ് 737 MAX 9 ജെറ്റിന്റെ അടിസ്ഥാന വില 118.5 മില്യൺ ഡോളറാണ്. സ്വിറ്റ്‌സർലൻഡിൽ പൂർത്തിയാക്കിയ ക്യാബിൻ റിട്രോഫിറ്റിംഗിൻ്റെയും ഇൻ്റീരിയർ മോഡിഫിക്കേഷനും അധിക തുകയും ചെലവഴിക്കേണ്ടി വരും.

ബൊംബാർഡിയർ ഗ്ലോബൽ 6000, രണ്ട് ദസാൾട്ട് ഫാൽക്കൺ 900എസ്, എംബ്രയർ ERJ-135, രണ്ട് ഹെലികോപ്റ്ററുകൾ എന്നിവയാണ് മുകേഷ് അംബാനിയുടെ കുടുംബം ആകാശയാത്രകൾക്കായി ഉപയോഗിക്കാറുള്ളത്. മലയാളി വ്യവസായി യൂസഫലി ഗൾഫ്സ്ട്രീം 550 എന്ന മോഡൽ സ്വന്തമാക്കിയിരുന്നു. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് ഈ വിമാനത്തിന്റെ നിർമാതാക്കൾ.

കാര്യമായ ഉയരത്തിലുള്ള വിമാനത്താവളങ്ങളിൽ ചെറിയ റൺവേകളിൽ നിന്ന് ഇതിന് പറന്നുയരാനാകും. ഗൾഫ്സ്ട്രീം G550 അതിൻ്റെ എക്സ്റ്റെൻന്റഡ് ഫ്ലൈയിംഗ് റേഞ്ചിൽ, വാഷിംഗ്ടൺ ഡി.സിയിൽ നിന്ന് ദുബായ്, ലണ്ടനിൽ നിന്ന് സിംഗപ്പൂർ, ടോക്കിയോ മുതൽ പാരിസ് തുടങ്ങിയ നഗരങ്ങളെ ഫ്യുവൽ റീഫിൽ ചെയ്യേണ്ട ആവശ്യമില്ലാതെ ബന്ധിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 21, 2025, 20:08 [IST]
English summary
Cristiano ronaldo has upgraded his private jet to gulfstream g650 details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X