ഡ്രൈവ്‌സ്പാര്‍ക് മോഡിഫിക്കേഷന്‍: ഹോണ്ട ബ്രിയോയെ സ്‌പോര്‍ടിയാക്കിയപ്പോള്‍
ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന് അര്‍ഹമായ സ്ഥാനം ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചിട്ടുണ്ടോ എന്നത് സന്ദേഹിക്കേണ്ട സംഗതിയാണ്. നിരത്തില്‍ ഇത്രമാത്രം എലീറ്റ് സൗന്ദര്യത്തോടെ പെരുമാറുന്ന എത്ര വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്? എന്നാല്‍, ബ്രിയോയുടെ പ്രീമിയം സൗന്ദര്യസവിശേഷതകള്‍ ഇന്ത്യാക്കാര്‍ക്ക് അത്രയ്ക്കങ്ങോട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. യൂറോപ്യന്‍ നിരത്തുകള്‍ക്ക് പരിചിതമായ, വലിപ്പമേറിയ പിന്‍വിന്‍ഡോ പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല.
ഇന്ത്യാക്കാരുടെ വിലകുറച്ചുകാണല്‍ മൂലം വില്‍പന കുറവാണെങ്കിലും ഈ വാഹനത്തെ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. ഇവിടെ ഞങ്ങളുടെ ടീമംഗമായ സന്തോഷ് രാജ്കുമാര്‍ ബ്രിയോയുടെ മോഡിഫിക്കേഷന്‍ സാധ്യതകള്‍ പരിശോധിക്കുകയാണ്. വാഹനത്തെ കുറച്ച് സ്‌പോര്‍ടി ശൈലിയേല്ക് മാറ്റുകയാണ് സന്തോഷ് ചെയ്യുന്നത്. സന്തോഷിന്റെ സ്‌കെച്ചുകളിലേക്ക് നീങ്ങാം.

ഇതാണ് സന്തോഷ് ചെയ്ത ബ്രിയോ മോഡിഫിക്കേഷന്റെ പൂര്‍ണരൂപം. വാഹനത്തില്‍ സന്തോഷ് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വിശദമായി മനസ്സിലാക്കാം വരുംതാളുകളില്‍.

ആഡ് ഓണ്‍ ലൈറ്റുകള്‍
സ്‌പോര്‍ട്‌സ് കാറുകളില്‍ കാണാറുള്ള തരം ആഡ് ഓണ്‍ ലൈറ്റുകളാണ് ഫോഗ് ലാമ്പുകളുടെ സ്ഥാനത്ത് നല്‍കിയിരിക്കുന്നത്.

അലോയ് വീലുകള്‍
അഞ്ച് ആരങ്ങളുള്ള സ്‌പോര്‍ട് അലോയ് വീലാണ് സന്തോഷ് സ്‌കെച്ച് ചെയ്തിരിക്കുന്നത്.

ഹെഡ് ലാമ്പുകള്‍
ബ്ലാക്കൗട്ട് ചെയ്ത ഹെഡ്‌ലാമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു. പ്രോജക്ടര്‍ ഹെഡ്‌ലാമ്പാണ് സ്‌പോര്‍ടി ബ്രിയോയ്ക്കുള്ളത്.

ഗ്രില്‍
ഗ്രില്ലിനു മുകളിലായി കാണുന്ന ക്രോമിയം പട്ട എടുത്തുമാറ്റിയിരിക്കുന്നു ഇവിടെ. ഹോണ്ട ലോഗോയ്ക്ക് ഇടംകൊടുത്തിരിക്കുന്നത് ഗ്രില്ലിന്റെ താഴെയായിട്ടാണ്. ഹണികോമ്പ് മെഷ് ഗ്രില്‍ ചേര്‍ത്തിരിക്കുന്നു.

സ്‌പോയ്‌ലര്‍
ബ്രിയോയ്ക്ക് പിന്നില്‍ സ്‌പോയ്‌ലര്‍ ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക.

ഫ്രണ്ട് സ്‌പോയ്‌ലറും സ്‌കര്‍ട്ടും
മുകളിലത്തെ ചിത്രത്തില്‍ വാഹനത്തില്‍ വരച്ചുചേര്‍ത്ത സൈഡ് സ്‌കര്‍ട്ട് കാണാം. താഴെ സ്‌പോര്‍ടിയായ ഫ്രണ്ട് സ്‌പോയ്‌ലര്‍ ശ്രദ്ധിക്കുക.

എയര്‍ ഇന്‍ടേക്ക്
വലിപ്പമേറിയ എയര്‍ ഇന്‍ടേക്ക് നല്‍കിയിരിക്കുന്നു വാഹനത്തില്‍. ഇതിനും ഹണികോമ്പ് മെഷ് ആണ് നല്‍കിയിട്ടുള്ളത്. ഇൻടേക്കിനെയും ആഡ് ഓൺലൈറ്റുകളെയും വേർതിരിക്കുന്ന ഒരു വിങ് ബ്ലേഡും ചേർത്തിരിക്കുന്നതായി കാണാവുന്നതാണ്.

ബോണറ്റ് എയർ ഇൻടേക്ക് സ്കൂപ്പ് വരച്ചുചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.


Click it and Unblock the Notifications








