എൻഫീൽഡിനേക്കാൾ വിലക്കുറവിൽ ഒരു ജീപ്പ് ഇവി; ക്ലാസിക് ലുക്കിൽ സംഗതി ഹോട്ടാണ്

ഇന്ത്യയിലും ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങൾ വളരെയധികം പ്രചാരം നേടുന്നു എന്ന വസ്തുത നമുക്കെല്ലാം അറിയാവുന്നതാണ്. നിരവധി പരമ്പരാഗത വാഹന നിർമ്മാതാക്കളും ഈ ട്രെൻഡിന് പിന്നാലെ പുതിയ ഇവി മോഡലുകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ്. ഇവികൾക്ക് കാര്യമായ ഡിമാൻഡ് ഉണ്ട് എന്നതും വളരെ ശ്രദ്ധേയമാണ്.

ഇവികളിലേക്ക് നീങ്ങാൻ ആളുകൾ ചെയ്യുന്ന മറ്റൊരു കാര്യം, തങ്ങളുടെ പഴയ വാഹനങ്ങൾക്ക് ഇവി ഡ്രൈവ്ട്രെയിനുകൾ റെട്രോഫിറ്റ് ചെയ്യുന്നതാണ്. ഇതിലൂടെ പഴയ വാഹനങ്ങൾ ഇവി പതിപ്പായി ഉപയോഗയോഗ്യമാക്കുന്നു. അടുത്തിടെ, അത്തരമൊരു പഴയ മഹീന്ദ്ര വില്ലിസ് ജീപ്പ് ഒരു ഇവി ആക്കി കൺവേർട്ട് ചെയ്തതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

എൻഫീൽഡിനേക്കാൾ വിലക്കുറവിൽ ഒരു ജീപ്പ് ഇവി

വാഹനത്തിന്റെ വില വെറും 2.6 ലക്ഷം രൂപയാണ്, ഇത് അടുത്തിടെ പുറത്തിറക്കിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 -യേക്കാൾ കുറവാണ് എന്നതും ശ്രദ്ധേയമാണ്. ഈ മഹീന്ദ്ര വില്ലീസ് ജീപ്പിന്റെ ഇവി ഡ്രൈവ്‌ട്രെയിനിന്റെ വീഡിയോ യുട്യൂബിൽ സാന്താ സിംഗ് വ്ലോഗ്‌സാണ് തങ്ങളുടെ ചാനലിൽ പങ്കിട്ടിരിക്കുന്നത്.

വീഡിയോയുടെ യഥാർത്ഥ വിവരണം ആരംഭിക്കുന്നതിന് മുമ്പ്, ഒരു കാര്യം പ്രത്യേകാൽ രൂപ വ്യക്തമാക്കേണ്ടതുണ്ട്. വീഡിയോയിലെ ജീപ്പ് ഒരു യഥാർത്ഥ മോഡൽ അല്ല; പകരം, ഇത് ഒരു ജീപ്പിന് സമാനമായ ഇവി മോഡലാണ്. ജീപ്പിനെ പോലെ കാണപ്പെടുന്ന ടൈപ്പിൽ ഉണ്ടാക്കിയ കസ്റ്റം പ്രോജക്ടാണിത്.

എൻഫീൽഡിനേക്കാൾ വിലക്കുറവിൽ ഒരു ജീപ്പ് ഇവി

ഇനി നമുക്ക് ഈ വാഹനത്തിന്റെ രൂപകൽപ്പനയിൽ നിന്ന് ആരംഭിക്കാം. ഫൈബർ ബോഡി ഉപയോഗിച്ചാണ് ഈ ഇവി ജീപ്പ് നിർമ്മിച്ചിരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യയിൽ വളരെയധികം പ്രചാരം ഉണ്ടായിരുന്ന വിന്റേജ് വില്ലീസ് ജീപ്പിനെപ്പോലെയാണ് ഇത് എന്നും വീഡിയോയിലെ അവതാരകൻ പരാമർശിക്കുന്നു. ഇത് സൃഷ്ടിച്ച ഷോപ്പ് മുൻവശത്ത് കസ്റ്റം എൽഇഡി ഹെഡ്‌ലൈറ്റുകൾ ചേർത്തിട്ടുള്ളതായി കാണാം, കൂടാതെ ഷാസിയും എക്സ്പോസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കാണിക്കുന്നു. ബോണറ്റിനുള്ളിൽ 30 ലിറ്റർ ഫ്രണ്ട് ട്രങ്കും അവതാരകൻ ചൂണ്ടിക്കാട്ടുന്നു.

തുടർന്ന് വാഹനത്തിന്റെ സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ ഫുട്ട് പെഗ്ഗുകളും സൈഡ് ബാഡ്ജിംഗും വീഡിയോയിൽ കാണിക്കുകയും ചെയ്യുന്നു. ഇതിനുശേഷം അവതാരകൻ വാഹനത്തിന്റെ ഇന്റീരിയർ ഷോക്കേസ് ചെയ്യുന്നു, അതിൽ രണ്ട് ലളിതമായ ലെതർ സീറ്റുകളും പിന്നിൽ മൂന്നാമത്തെ സീറ്റും ഉൾപ്പെടുന്നു. സൈഡ് പ്രൊഫൈലിൽ, വീഡിയോ അവതാരകൻ 15 ഇഞ്ച് സ്റ്റീൽ റിമുകൾ കാണിക്കുന്നും, അവ മാറ്റാൻ കഴിയില്ലെന്നും വാഹനത്തിന്റെ ഇലക്ട്രിക് ഡ്രൈവ്ട്രെയിനിന്റെ ശേഷിക്കനുസരിച്ചാണ് അവ ചേർത്തിട്ടുള്ളത് എന്നും വ്ലോഗർ കൂട്ടിച്ചേർക്കുന്നു.

ഡാഷ്‌ബോർഡിൽ ഒരു ചെറിയ സ്‌റ്റോറേജും സ്പീഡും ബാറ്ററി പെർസന്റേജും കാണിക്കാൻ ഒരു ചെറിയ ഡിജിറ്റൽ മീറ്ററും ലഭിക്കുന്നുണ്ടെന്നും വ്ലോഗർ വ്യക്തമാക്കുന്നു. ഇതുകൂടാതെ, ഇന്റീരിയർ വളരെ ലളിതമാണ്, മധ്യഭാഗത്ത് ഫ്രണ്ട് & റിയർ ഗിയറിനൊപ്പം കസ്റ്റം സ്റ്റിയറിംഗ് വീലും ഇതിന് ലഭിക്കുന്നു. കറങ്ങി തിരിഞ്ഞ്, നാം വാഹനത്തിന്റെ പിൻഭാഗത്തേക്ക് എത്തുമ്പോൾ, അതിൽ രണ്ട് ടെയിൽ ലൈറ്റുകൾ മാത്രം ലഭിക്കുന്നു എന്ന് മനസിലാക്കാം.

എക്സ്റ്റീരിയറും ഇന്റീരിയറും കഴിഞ്ഞ്, വാഹനത്തിന്റെ മെക്കാനിക്കൽ സവിശേഷതകളെ കുറിച്ച് വ്ലോഗർ സംസാരിക്കുന്നു. ഈ എസ്‌യുവിയുടെ ഉയരം ഏകദേശം 1,320 mm ആണെന്നും അതിന്റെ നീളം 2,870 mm ആണെന്നും വ്ലോഗർ പരാമർശിക്കുന്നു. ഈ ഇവിയുടെ ആകെ ഭാരം ഏകദേശം 350 കിലോഗ്രാം ആണെന്നും ഇത് 459 mm ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഫീൽഡിനേക്കാൾ വിലക്കുറവിൽ ഒരു ജീപ്പ് ഇവി

ഇനി, ഈ ഇവി ജീപ്പിന്റെ സസ്പെൻഷൻ സജ്ജീകരണത്തെ കുറിച്ചും വീഡിയോ വ്യക്തമാക്കുന്നു. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ നിന്ന് എടുത്ത സസ്‌പെൻഷൻ സ്ട്രറ്റുകൾ നാല് വശങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട് എന്ന് വ്ലോഗർ പരാമർശിക്കുന്നു. പവർട്രെയിനിന്റെ കാര്യത്തിൽ, ഇതിന് 1500 -വാട്ട് ഇവി മോട്ടോർ ലഭിക്കുന്നു.

ഇത് പരമാവധി 2.0 bhp കരുത്തും 9.0 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഇനി റേഞ്ചിന്റെ കാര്യത്തിൽ, ഒറ്റത്തവണ ഫുൾ ചാർജിൽ ഏകദേശം 100 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഇവി വാഗ്ദാനം ചെയ്യുമെന്ന് വ്ലോഗർ കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിൽ ഇവി കൺവേർഷൻ കിറ്റ് നമുക്ക് ആത്മബന്ധമുള്ള ചില കാറുകളെ പുതുമയോടെ നിലനിർത്താൻ നമ്മേ സഹായിക്കും.

More from DriveSpark

Article Published On: Saturday, December 2, 2023, 19:48 [IST]
English summary
Custom jeep ev with price tag lower than a royal enfield
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X