അപൂർവ 1.6 DDiS യൂണിറ്റിനൊപ്പം 200 bhp കരുത്തുമായി പരിഷ്കരിച്ച മാരുതി എസ്-ക്രോസ്

മാരുതിയുടെ ലൈനപ്പിലെ അപൂർവ എഞ്ചിനുകളിലൊന്ന് അവതരിപ്പിക്കുന്നതായി അറിയപ്പെടുന്ന ഒരു മോഡലാണ് എസ്-ക്രോസ്. ഫിയറ്റിൽ നിന്ന് സോഴ്സ് ചെയ്ത 1.6 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ എസ്-ക്രോസിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

അപൂർവ 1.6 DDiS യൂണിറ്റിനൊപ്പം 200 bhp കരുത്തുമായി പരിഷ്കരിച്ച മാരുതി എസ്-ക്രോസ്

വളരെ ടോർക്കിയും പെട്ടെന്നുള്ള പ്രകടനവും കാരണം ഇത് നിരൂപകരേയും വാഹന പ്രേമികളേയും ആകർഷിച്ചു. എഞ്ചിൻ നേരിട്ട് ഇറക്കുമതി ചെയ്തതിനാൽ സ്റ്റാൻഡേർഡ് 1.3 ലിറ്റർ ഡീസലിനേക്കാൾ പ്രീമിയം വിലയ്ക്കായിരുന്നു ഇത് എത്തിയിരുന്നത്.

അപൂർവ 1.6 DDiS യൂണിറ്റിനൊപ്പം 200 bhp കരുത്തുമായി പരിഷ്കരിച്ച മാരുതി എസ്-ക്രോസ്

എന്നാൽ ദുഃഖകരമെന്നു പറയട്ടെ, എസ്-ക്രോസ് 1.6 അധികം ഉപഭോക്താക്കളെ കണ്ടെത്താനായില്ല, അതിനാൽ തന്നെ മാരുതി ഉടൻ തന്നെ ഈ മോഡൽ നിർത്തലാക്കിയിരുന്നു. 1.6 യൂണിറ്റ് വാങ്ങിയ ചുരുക്കം ചില വാഹന പ്രേമികൾ‌ അവ നിലനിർത്തി, കൂടാതെ പലരും അതിൽ‌ നിന്നും ട്യൂണിംംഗിലൂടെ‌ കൂടുതൽ കരുത്തും സൃഷ്ടിക്കുന്നു.

അപൂർവ 1.6 DDiS യൂണിറ്റിനൊപ്പം 200 bhp കരുത്തുമായി പരിഷ്കരിച്ച മാരുതി എസ്-ക്രോസ്

അത്തരത്തിൽ പരിഷ്കരിച്ച ഒരു മോഡലാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ഡോ. നരേന്റെ (ഇൻസ്റ്റാഗ്രാമിൽ @ dr.naren09) ഉടമസ്ഥതയിലുള്ളതാണ് ഈ പ്രത്യേക എസ്-ക്രോസ്, പരിഷ്കാരങ്ങളുടെ വിപുലമായ പട്ടിക കാരണം 200 bhp കരുത്തും 420 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നു!

അപൂർവ 1.6 DDiS യൂണിറ്റിനൊപ്പം 200 bhp കരുത്തുമായി പരിഷ്കരിച്ച മാരുതി എസ്-ക്രോസ്

സ്റ്റാൻഡേർഡ് മോഡൽ 120 bhp കരുത്തും, 320 Nm torque ഉം സൃഷ്ടിക്കുന്നു. എഞ്ചിൻ ഒരു വുൾഫ് മോട്ടോ പെർഫോമൻസ് സ്റ്റേജ് 3 ECU ട്യൂൺ, ഗാരറ്റ് ടർബോ അപ്‌ഗ്രേഡ്, ബ്ലാക്ക് വർക്ക്സ് ഡെക്കാറ്റ് ഡൗൺ പൈപ്പ് എന്നിവ ഉൾക്കൊള്ളുന്നു.

അപൂർവ 1.6 DDiS യൂണിറ്റിനൊപ്പം 200 bhp കരുത്തുമായി പരിഷ്കരിച്ച മാരുതി എസ്-ക്രോസ്

സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ ഏറ്റെടുക്കുന്നത്. അധിക ശക്തിയും കൈകാര്യം ചെയ്യുന്നതിനായി സസ്പെൻഷൻ, ബ്രേക്കുകൾ, വീലുകൾ എന്നിവയും നവീകരിച്ചു.

അപൂർവ 1.6 DDiS യൂണിറ്റിനൊപ്പം 200 bhp കരുത്തുമായി പരിഷ്കരിച്ച മാരുതി എസ്-ക്രോസ്

KYB ഡാം‌പറുകൾ‌ക്ക് ചുറ്റും ഇബാക്ക് പ്രോഗ്രസീവ് ലോവറിംഗ് സ്പ്രിംഗ്സ്, മുൻ‌വശത്ത് EBC യെല്ലോസ്റ്റഫ് ബ്രേക്ക് പാഡുകളുള്ള ഡിക്സെൽ സ്ലോട്ടഡ് റോട്ടറുകൾ, പിന്നിൽ EBC അൾട്ടിമാക്സ് 2 പാഡുകൾ എന്നിവ ഇതിന് ലഭിക്കുന്നു.

അപൂർവ 1.6 DDiS യൂണിറ്റിനൊപ്പം 200 bhp കരുത്തുമായി പരിഷ്കരിച്ച മാരുതി എസ്-ക്രോസ്

യൂറോ സ്‌പെക്ക് ഗ്രില്ല്, 16 ഇഞ്ച് ലെൻസോ ജഗെർ ഡൈന റിംമ്മുകൾ എന്നിവ മിഷേലിൻ പ്രൈമസി 4ST ടയറുമായി വരുന്നു. ഈ ബീസ്റ്റിന് വെറും 6.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, ഇത് നിരവധി ജർമ്മൻ സെഡാനുകളെ ലജ്ജിപ്പിക്കാൻ പര്യാപ്തമാണ്!

അപൂർവ 1.6 DDiS യൂണിറ്റിനൊപ്പം 200 bhp കരുത്തുമായി പരിഷ്കരിച്ച മാരുതി എസ്-ക്രോസ്

മിഡ്-സൈസ് ക്രോസ്ഓവർ സെഗ്‌മെന്റിൽ മാരുതി വാഗ്ദാനം ചെയ്ത മോഡലായിരുന്നു പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് എസ്-ക്രോസ്. 1.3 ലിറ്റർ DDiS ഡീസൽ എഞ്ചിൻ. ഇത് 90 bhp കരുത്തും, 200 Nm torque ഉം ഉത്പാദിപ്പിക്കുകയും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി യോജിക്കുകയും ചെയ്തു. മുകളിൽ പറഞ്ഞ 1.6 ലിറ്റർ DDiS എഞ്ചിനായിരുന്നു മറ്റൊരു എഞ്ചിൻ യൂണിറ്റ്.

അപൂർവ 1.6 DDiS യൂണിറ്റിനൊപ്പം 200 bhp കരുത്തുമായി പരിഷ്കരിച്ച മാരുതി എസ്-ക്രോസ്

എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിവേർസ് പാർക്കിംഗ് ക്യാമറ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഇലക്ട്രിക്കലായി മടക്കാവുന്ന റിയർ വ്യൂ മിറർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ എസ്-ക്രോസ് വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Custom Modified Maruti S-Cross With 200 Bhp Power. Read in Malayalam.
Story first published: Thursday, July 22, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X