പ്രീമിയം കൂടിയാലും സാരമില്ല; ആളുകൾക്ക് വേണ്ടത് ഇത്തരം പോളിസികളെന്ന് പഠനം
ഇന്ത്യയിൽ നടത്തിയ പഠനമനുസരിച്ച്, ഇന്ത്യയിലെ കാർ വാങ്ങുന്നവരിൽ 95 ശതമാനം പേരും സീറോ-ഡിപ്പ് ഇൻഷുറൻസ് പോളിസികളാണ് തെരഞ്ഞെടുക്കുന്നത്. പുതിയ കാർ ഉടമകൾ മാത്രമല്ല, നിലവിലുള്ള പോളിസി ഉടമകളും സീറോ-ഡിപ്പ് പരിരക്ഷയാണ് തിരഞ്ഞെടുക്കുന്നത്. 85 ശതമാനത്തോളം വാഹനയുടമകൾ മൂന്നാം വർഷം ഈ കവറേജിലേക്ക് മാറുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന്ത്.
ഓഫറുകൾ ഒന്നും ഇല്ലാത്തതിനാൽ സീറോ ഡിപ്രീസിയേഷൻ പോളിസികൾക്ക് കീഴിലുള്ള ക്ലെയിം തുകകൾ ശരാശരി ക്ലെയിമുകളേക്കാൾ കൂടുതലാണ്. അതായത് സാധാരണ പോളിസികൾക്ക് കീഴിലുള്ള ക്ലെയിമുകൾ ശരാശരി 13,000 മുതൽ 14,000 രൂപ വരെയാണ്, അതേസമയം സീറോ ഡിപ്രീസിയേഷൻ പോളിസികളുള്ളവരുടെ ക്ലെയിം തുകകൾ 21,000 മുതൽ 22,000 രൂപ വരെ ഉയരുന്നുണ്ട് എന്നതാണ് വ്യത്യാസം.

ഇൻഷുറൻസ് ക്ലെയിമിനായി ഫയൽ ചെയ്യുമ്പോൾ കാറിന്റെ തേയ്മാനം കണക്കിലെടുക്കുന്നു. ഇൻഷുറർ കാറിനുണ്ടായ കേടുപാടുകൾ വിശകലനം ചെയ്തതിന് ശേഷം, ഇൻഷ്വർ ചെയ്തയാൾക്ക് ലഭിക്കുന്ന അന്തിമ ക്ലെയിം തുകയിൽ നിന്ന് തുക കുറയ്ക്കും. നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിലെ ഒരു അധിക ആഡ്-ഓണാണ് സീറോ ഡിപ്രിസിയേഷൻ കവർ, ഇത് ഇൻഷ്വർ ചെയ്ത കാറിനുള്ള ഈ മൂല്യത്തകർച്ച ഉൾക്കൊള്ളുന്നു. ഏറ്റവും എളുപ്പത്തിൽ ബംമ്പർ ടു ബംമ്പർ ഇൻഷുറൻസ് എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസിലാകും
വാഹനത്തിന് അഞ്ച് വർഷം വരെ നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ ഓപ്‌ഷണൽ എക്‌സ്‌ട്രാ ആയി സീറോ ഡിപ്രിസിയേഷൻ കവർ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഒരാൾ സീറോ-ഡെപ് കവർ തിരഞ്ഞെടുക്കുമ്പോൾ ഇൻഷുറൻസ് പ്രീമിയം ഉയരുന്നു. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് ഉടമയ്ക്ക് ഭീമമായ തുക നൽകേണ്ടി വരാതെ തന്നെ, സീറോ ഡിപ്രീസിയേഷൻ പോളിസി തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ കാർ പഴയ അവസ്ഥയിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് ഉറപ്പാണ്.

കോംപ്രഹൻസീവ്, തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവയാണ് കാറുകൾക്കുള്ള പ്രധാന ഇൻഷുറൻസ് തരങ്ങൾ. ഒരു വാഹനത്തിനു എക്കാലത്തും ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ട കാര്യം വരുന്നില്ലെന്ന് ആദ്യമേ ഏവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. വാഹനത്തിന്റെ കാലപ്പഴക്കം വര്‍ധിക്കുന്നതിനനുസരിച്ചു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലേക്കു മാറുന്നതു തന്നെയാണ് ഉചിതം. ഇത് അധിക ചെലുകൾ കുറക്കാൻ സാഹിക്കും.
തേർഡ് പാർട്ടി ഇൻഷുറൻസ് കാർ ഉടമയുടെ മൂന്നാം കക്ഷി ബാധ്യതകൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂവെങ്കിലും, മൂന്നാം കക്ഷി ബാധ്യതകൾക്ക് പുറമെ കാർ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള ചെലവും കോംപ്രഹൻസീവ് ഇൻഷുറൻസ് പരിരക്ഷിക്കുന്നു എന്നതാണ് പ്രത്യേകത. കാലപ്പഴക്കം കൂടുന്തോറും കാറിന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുമെന്ന് അറിയാലോ.

മോട്ടോർ ഇൻഷുറൻസ് കമ്പനിയിൽ ഒരു കാർ ഉയർത്തുന്ന ബാധ്യതയുടെ അടിസ്ഥാനത്തിലാണ് ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ വില നിശ്ചയിക്കുന്നത്. ബാധ്യത കൂടുന്നതിനനുസരിച്ച് കാർ ഇൻഷുറൻസ് പ്രീമിയവും കൂടുതലായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ കാറിൽ ആന്റി-തെഫ്റ്റ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനാകും.
ഗിയർ ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, സ്റ്റിയറിംഗ് ലോക്ക് തുടങ്ങിയ ഉപകരണങ്ങൾ നിങ്ങളുടെ കാർ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനാലിണിത്. ഈ രീതിയിൽ, കാർ ഇൻഷുറർമാരുടെ ബാധ്യത കുറയുകയും അവർ കുറഞ്ഞ കാർ ഇൻഷുറൻസ് പ്രീമിയം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
അധിക ഫീച്ചറുകൾക്കൊപ്പം, കാറിന്റെ മൂല്യവും വർധിക്കുന്നതാണ് കാരണം. അതുവഴി ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കും. അതിനാൽ ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകളെല്ലാം ഇന്‍ഷുറന്‍സ് ദാതാവിനെ അറിയിച്ചിരിക്കണം. ഇല്ലെങ്കില്‍ ക്ലെയിം പിന്നീട് നിരസിക്കപ്പെടാൻ വരെ കാരണമായേക്കാം.
ഫോർ വീലറിന് അനുയോജ്യമായ ഇൻഷുറൻസ് പോളിസി കണ്ടെത്തുന്നതിന് പോളിസി കവറേജ്, ആനുകൂല്യങ്ങൾ, പ്രീമിയം വില, അതുപോലെ ഓഫർ ചെയ്യുന്ന സർവീസ് എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത മോട്ടോർ ഇൻഷുറർമാർ വാഗ്ദാനം ചെയ്യുന്ന കാർ ഇൻഷുറൻസ് താരതമ്യം ചെയ്യണം. ഇത് അധിക ചെലവഴിക്കാതെ തന്നെ അനുയോജ്യമായ കാർ ഇൻഷുറൻസ് പോളിസി കണ്ടെത്താൻ നിങ്ങളെ സഹായിക്കും.


Click it and Unblock the Notifications








