കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

ഇന്ത്യൻ വാഹന വ്യവസായത്തിലെ ഇതിഹാസമാണ് ഹിന്ദുസ്ഥാൻ മോട്ടോർസ് അംബാസഡർ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഓട്ടോമോട്ടീവ് രംഗം ആരംഭിച്ച വാഹനമാണിത്, ബിഎസ് IV എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ 2014 -ഓടെ സെഡാൻ നിർത്തലാക്കിയത്.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അംബാസഡറുകൾ ടാക്സി കാറുകളായി ഉപയോഗിക്കുന്നത് ഇപ്പോഴും കാണാൻ കഴിയും. അതിലുമുപരിയായി ഇന്ന് ഈ വാഹനം ഒരു കളക്ടേർസ് ഐറ്റമായി മാറിയിരിക്കുകയാണ്.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

പലരും ഇവയെ പുനരുധിച്ചത് സൂക്ഷിക്കുന്നു, അത്തരം പല ഉദാഹരണങ്ങളും നാം മുമ്പ് കണ്ടിട്ടുണ്ട്, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി പെർഫോമെൻസിനായി പരിഷ്‌ക്കരിച്ച ഒരു അംബാസഡറാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

ഹോർസ്പവർ കാർട്ടൽ എന്ന് യുട്യൂബ് ചാനലാണ് വാഹനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കെ‌എസ് മോട്ടോസ്‌പോർട്ടാണ് വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയത്. പരിഷ്‌ക്കരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വ്യക്തി കെ‌എസ് മോട്ടോർ‌സ്പോർട്ടിന്റെ ഉടമയായ കരൺ ഷായാണ്.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

യഥാർത്ഥ ആശയം തന്റേതല്ലെന്ന് പങ്കിട്ടുകൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്. യുകെയിൽ താമസിക്കുന്ന ഒരു വ്യക്തി, ഏകദേശം 500 bhp പവറുള്ള ഒരു റെഡ് അംബാസഡർ തനിക്ക് യുകെയിൽ ഉപയോഗിക്കുന്നതിനായി വേണം എന്ന ആവശ്യവുമായി അദ്ദേഹത്തെ ബന്ധപ്പെട്ടു.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

ആദ്യം തന്നെ അദ്ദേഹത്തോട് നിങ്ങൾ എഞ്ചിനെക്കുറിച്ച് മാത്രമല്ല ചിന്താകുലനാകേണ്ടത് എന്ന് കരൺ വിശദീകരിച്ചു. ഡ്രൈവ്ഷാഫ്റ്റ്, റിയർ ഡിഫറൻഷ്യൽ, സസ്പെൻഷൻ സജ്ജീകരണം, ഈ അളവിലുള്ള പവർ കൈകാര്യം ചെയ്യാൻ കഴിയുന്ന മറ്റ് ഘടകങ്ങൾ എന്നിവ ഇതിലൊരു വെല്ലുവിളിയായിരുന്നു.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

എന്നാൽ എല്ലാം മനസിലാക്കാനും മറ്റൊരു ചാസിയിൽ ഈ അംബാസഡറിനെ സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നിർഭാഗ്യവശാൽ, ഈ അംബാസഡറിന്റെ ഉടമ അന്തരിച്ചു.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

ഇതേ അംബാസഡർ ഒരു മാസികയിൽ പ്രത്യക്ഷപ്പെടുകയും, ഇന്ത്യയിൽ നിന്നുള്ള ഒരാൾ കരണുമായി ബന്ധപ്പെടുകയും അദ്ദേഹത്തോട് തനിക്കും ഇതുപോലൊരു അംബാസഡർ വേണമെന്നും ആവശ്യപ്പെട്ടു. പരിഷ്കരണത്തിനായി കെ‌എസ് മോട്ടോർ‌സ്പോർട്ടിലേക്ക് തന്റെ അംബാസഡറും അദ്ദേഹം അയച്ചു.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

ഈ പ്രൊജക്ടിന്റെ അണ്ടർപിന്നിംഗുകളും എഞ്ചിനുകളും ഒരു നിസാൻ S13 -ൽ നിന്നാണ് എടുത്തത്, ചില കാറുകൾക്ക് SR20 -ൽ നിന്നുള്ള എഞ്ചിനും ഉപയോഗിക്കാറുണ്ട്.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

പൂർണ്ണമായി എഞ്ചിൻ സ്വാപ്പും മറ്റും ഒത്തുചേർന്നുകഴിഞ്ഞ്, കാർ ഒരു ഡൈനോയിൽ പരിശോധനയ്ക്കായി കയറ്റും. പാർടുസകളൊന്നും തകരാറിലാകുകയോ പറിഞ്ഞു പോവുകയോ ഇല്ലെന്ന് ഉറപ്പുവരുത്താൻ കരൺ പരിഷ്‌ക്കരിച്ച അംബാസഡർ അഗ്രസ്സീവായി ഓടിച്ചു നോക്കും.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

ഇതിനു ശേഷം കാർ ബോഡി ഷോപ്പിലേക്ക് പ്രവേശിക്കും. ഫ്രണ്ട് സസ്പെൻഷൻ മൗണ്ടുകൾ, ഗിയർബോക്സ് ടണൽ, ഫെൻഡറുകൾ, ലിപ് ബമ്പറുകൾ എന്നിവ ബോഡി ഷോപ്പിൽ നിർമ്മിക്കുന്നു. ഇതിൽ ഷോപ്പ് നേരിട്ട പ്രശ്നം അംബാസഡർ വളരെ പഴയതായതിനാൽ ലോക്കുകൾ ശരിയാക്കാൻ കഴിയുന്ന ഒരു ലോക്ക്സ്മിത്തിനെ കണ്ടെത്താൻ കരണിന് കഴിഞ്ഞില്ല എന്നതാണ്.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

അതുകാരണം, ഡോർ പാനലുകൾ പൂർണ്ണമായും അടഞ്ഞിരുന്നില്ല. രണ്ട് മൂന്ന് മാസത്തിനുള്ളിൽ വാഹനത്തിന്റെ മെക്കാനിക്കലുകൾ ചെയ്തു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഇതിന്റെ ബോഡി വർക്കിന് ആറ് മുതൽ എട്ട് മാസം വരെ സമയമെടുത്തു.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

ബമ്പറുകൾ, ബോണറ്റ്, റബ്ബർ ബിഡ്ഡിംഗ്, ഗ്ലാസ് തുടങ്ങിയവ ഷോപ്പ് കണ്ടെത്തേണ്ടിവരും എന്നതിനാലാണിത്. അംബാസഡർ പഴയ വാഹനമായതിനാൽ ഇതിന് ധാരാളം സമയമെടുത്തു.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

കൃത്യമായ സ്പെയർ പാർട്സ് കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. എല്ലാം ചെയ്തുകഴിഞ്ഞ് സൗണ്ട് ഡാംപനിംഗ് ചെയ്യുകയും കാറിൽ റബ്ബറൈസ്ഡ് കോട്ടിംഗ് സ്പ്രേ ചെയ്യുകയും ചെയ്തു. ഇതിന് ശേഷം കാർ പെയിന്റ് ഷോപ്പിലേക്ക് അയക്കുന്നു.

കണ്ണഞ്ചിപ്പിക്കും 200 bhp കരുത്തുമായി പരിഷ്കരിച്ച സൂപ്പർ അംബാസഡർ

പരിഷ്‌കരിച്ച അംബാസഡർ മുൻവശത്ത് 8-പിസ്റ്റൺ ബ്രേക്ക് ക്യാലിപ്പറുകളും പിന്നിൽ 4-പിസ്റ്റൺ ബ്രേക്ക് ക്യാലിപ്പറുകളും ഉപയോഗിക്കുന്നു. SR 20 എഞ്ചിനുള്ള ഈ അംബാസഡർ 200 bhp -ൽ കൂടുതൽ കരുത്ത് ഉത്പാദിപ്പിക്കുന്നു. ഈ പരിഷ്കാരങ്ങൾക്ക് ഏകദേശം 30 ലക്ഷം രൂപയോളം ചെലവാകും.

Most Read Articles

Malayalam
English summary
Customized Hindustan Ambassador With 200 Bhp Power Under Hood. Read in Malayalam.
Story first published: Friday, July 2, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X