മാസ്മരിക വിന്റേജ് ലുക്കിൽ അണിഞ്ഞൊരുങ്ങി കസ്റ്റം ബിൾഡ് Mahindra FJ-460 DX
വിന്റേജ് വാഹനങ്ങൾ ശേഖരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം കാർ പ്രേമികൾ ഇന്ത്യയിലുണ്ട്. ഞങ്ങളുടെ വെബ്‌സൈറ്റിലും നന്നായി പരിപാലിക്കപ്പെടുന്നതും പൂർണ്ണമായും റീസ്റ്റോർ ചെയ്തതുമായ വിന്റേജ് വാഹനങ്ങളുടെ നിരവധി ഉദാഹരണങ്ങൾ ഞങ്ങൾ ഫീച്ചർ ചെയ്തിട്ടുണ്ട്.

ഇത്തവണ ഞങ്ങൾ ഈ ലേഖനത്തിൽ അവതരിപ്പിച്ചിരിക്കുന്നത് വളരെ തനതായ ഒരു വാഹനമാണ്. മഹീന്ദ്ര FJ-460 DX പിക്കപ്പ് ട്രക്കാണ് ഇതിലെ താരം. പേര് കേട്ടിട്ട് ഇപ്പോഴും വാഹനം ഓർത്ത് എടുക്കാൻ കഴിയാത്തവർക്ക്, നമ്മുടെ റോഡുകളിൽ വളരെ സാധാരണമായിരുന്ന മഹീന്ദ്ര മിനിബസിന്റെ പിക്ക്-അപ്പ് പതിപ്പായിരുന്നു ഇത് എന്ന് പറഞ്ഞാൽ ക്ലിക്ക് ആയേക്കാം.

ഇത് 2WD, 4WD ഓപ്ഷനുകളിൽ ലഭ്യമായിരുന്നു, FJ-460 ഒരു 4WD പതിപ്പായിരുന്നു. ഇവിടെ പൂർണ്ണമായും റീസ്റ്റോർ ചെയ്ത മഹീന്ദ്ര FJ-460 DX പിക്ക്-അപ്പ് ട്രക്ക് ഞങ്ങൾക്ക് വളരെ മനോഹരമായി തോന്നുന്നു.

വാഹനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തത് കാം കസ്റ്റംസ് ആണ്, ഈ ട്രക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇവർ മാത്രമാണ് ചെയ്തത്. ഈ പിക്ക് അപ്പ് ആദ്യം നിർമ്മിച്ചത് വില്ലീസ് മോട്ടോർസ് ആയിരുന്നു, ഇതിനെ ജീപ്പ് ഫോർവേഡ് കൺട്രോൾ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് മഹീന്ദ്ര ഇന്ത്യയിലും ഇത് അസംബിൾ ചെയ്യാൻ തുടങ്ങി.

പിക്ക് അപ്പിൽ കാം കസ്റ്റംസ് നിരവധി പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. അവർ സാധാരണ 4WD പിക്ക് അപ്പ് ട്രക്കിനെ എക്സ്ട്രീം ഓഫ്-റോഡ് ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ ഒരു ട്രക്കാക്കി മാറ്റി. ഈ ട്രക്കിലെ പ്രധാന ആകർഷണം തീർച്ചയായും പെയിന്റ് ജോബാണ്.

മുഴുവൻ ട്രക്കും കാൻഡി യെല്ലോയും വൈറ്റും കോമ്പിനേഷനിൽ കസ്റ്റം ബിഡർ പെയിന്റ് ചെയ്തിട്ടുണ്ട്. ഇത് ട്രക്കിന് റെട്രോ ലുക്ക് നൽകുന്നു, കൂടാതെ ട്രക്കിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയുമായി നന്നായി യോജിക്കുന്നു.

മുൻവശത്ത്, കൂറ്റൻ വെർട്ടിക്കൽ സ്ലാറ്റ് ഗ്രില്ല് അതിനടുത്തായി രണ്ട് റൗണ്ട് ഹെഡ്‌ലാമ്പുകൾ സ്ഥാപിച്ചിരിക്കുന്നു. ഈ ട്രക്കിലെ ഫ്രണ്ട് ബമ്പർ പരിഷ്കരിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ മുൻവശത്ത് ഒരു മെറ്റൽ ബാറുമായി വരുന്നു, അത് ഓഫ്-റോഡിംഗിൽ ഉപയോഗപ്രദമാകും. ഇത് കസ്റ്റമൈസായി നിർമ്മിച്ച യൂണിറ്റാണ്.

ക്യാബിന്റെ മൊത്തത്തിലുള്ള ഡിസൈൻ അതേപടി മാറ്റമില്ലാതെ തുടരുന്നു, എന്നാൽ അതിൽ ഇഷ്ടാനുസൃതമായി നിർമ്മിച്ച ഫെൻഡറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. സൈഡ് പ്രൊഫൈൽ നോക്കുമ്പോൾ ശ്രദ്ധിക്കുന്ന മറ്റൊരു പ്രധാന മാറ്റം വീലുകളാണ്.

ട്രക്കിലെ ഒറിജിനൽ സ്റ്റീൽ റിമ്മുകൾ മാറ്റി പകരം ഓഫ് മാർക്കറ്റ് ഓഫ്-റോഡ് റിമ്മുകളും മാക്‌സിസ് ബിഗോണിൽ നിന്നുള്ള ഓഫ്-റോഡ് ടയറുകളും നൽകി. പുറകിലേക്ക് വരുമ്പോൾ, പിൻഭാഗത്തുള്ള ടബ് യഥാർത്ഥ യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു.

കാം കസ്റ്റംസ് തുടക്കം മുതൽ പൂർണ്ണമായും പുനർനിർമ്മിച്ചതിനാലാണ് ഈ ടബ്ബ് ഇത്രയും യുണീക്ക് ആയത്. ബെഡും പിന്നിലെ ഫുൾ പാനലുകളും ഇഷ്‌ടാനുസൃതമായി നിർമ്മിച്ച യൂണിറ്റാണ്, അത് ട്രക്കിന് മറ്റൊരു ഐഡന്റിറ്റി നൽകുന്നു.

മഹീന്ദ്ര FJ-460 DX ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ പ്രത്യേകിച്ച് കാപ്പിത്തോട്ടങ്ങളിലും മറ്റ് തോട്ടം മേഘലകളിലും വളരെ ജനപ്രിയമായിരുന്നു. പരുക്കൻ രൂപവും 4WD സവിശേഷതയും കാരണം പിന്നിൽ ഭാരം വഹിക്കുമ്പോൾ കുത്തനെയുള്ള ഗ്രേഡിയന്റുകൾ കൈകാര്യം ചെയ്യാൻ ഇതിന് കഴിയും.

കുത്തനെയുള്ള ഉയർന്ന പ്രദേശങ്ങളിലും പാതകളിലും ട്രാക്ടറുകൾ കീഴ്മേൽ മറിയാൻ ചാൻസ് കൂടുതലായിരുന്നു, അതിനാൽ അത്തരം ഭൂപ്രദേശങ്ങളിൽ ട്രാക്ടറുകൾ ഓടിക്കുന്നത് അപകടസാധ്യതയുള്ളതിനാൽ ചില എസ്റ്റേറ്റുകളിൽ ട്രാക്ടറുകൾ മാറ്റിസ്ഥാപിക്കാൻ പോലും ഇത് വളരെ ജനപ്രിയമായിരുന്നു.

ഈ പ്രത്യേക മഹീന്ദ്ര FJ-460 DX -ലെ സ്റ്റോക്ക് എഞ്ചിൻ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മാറ്റി. നാല് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ച 3.3 ലിറ്റർ സിംപ്സൺസ് ഡീസൽ എഞ്ചിനാണ് ഇപ്പോൾ ട്രക്കിന് ലഭിക്കുന്നത്.
രണ്ട് സ്പീഡ് ട്രാൻസ്ഫർ ബോക്സും ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഭാരം വഹിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിനായി ഈ ട്രക്കിന്റെ ആക്‌സിലുകളിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മഹീന്ദ്ര ട്രക്കിൽ കാം കസ്റ്റംസ് ചെയ്ത ജോലി ഭംഗിയായി തോന്നുന്നു.


Click it and Unblock the Notifications








