ബ്ലൂ ഷേഡിൽ അഗ്രസ്സീവ് & കൂൾ ലുക്കിൽ കസ്റ്റമൈസ്ഡ് Maruti Dzire
മനോഹരമായ കടൽത്തീരങ്ങൾക്കും പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾക്കും കുന്നുകൾക്കും മാത്രമല്ല, പരിഷ്‌ക്കരിച്ച വാഹനങ്ങളോടുള്ള അമിതമായ ഭ്രാന്തിനും പേരുകേട്ട നാടാണ് കേരളം.

നമ്മുടെ നാട്ടിലെ വാഹനപ്രേമികൾ തങ്ങളുടെ കാറുകൾക്കും എസ്‌യുവികൾക്കും വേണ്ടി നടത്തുന്ന വിവിധ തരത്തിലുള്ള കാർ മോഡിഫിക്കേഷൻ വർക്കുകളുമായി എന്നും വ്യത്യസ്തരാണ്. ചിലത് വളരെ ടേസ്റ്റ്ഫുള്ളായി ചെയ്യപ്പെടുമ്പോൾ, ചിലത് അല്പം വിചിത്രവും അതിരുകടന്നതുമായി കാണപ്പെടുന്നു.

ഇവിടെ വളരെ ഭംഗിയായി രൂപകൽപ്പന ചെയ്ത ഒരു മൂന്നാം തലമുറ മാരുതി സുസുക്കി ഡിസയറിനെയാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്, ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച ഡിസയറുകളിൽ ഒന്നായിരിക്കാം എന്ന് നിസംശയം പറയാം.

ഈ പരിഷ്‌ക്കരിച്ച പ്രീ ഫേസ്‌ലിഫ്റ്റ് മൂന്നാം തലമുറ ഡിസയറിന്റെ വിശദാംശങ്ങൾ, വാഹനപ്രേമിയായ, റോബിൻസൺ കല്ലൂർ ജേക്കബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, വളരെ മികച്ച രീതിയിൽ പരിഷ്‌ക്കരിച്ച ഡിസയറിന്റെ ചില ചിത്രങ്ങളും വീഡിയോകളും നമുക്ക് കാണാൻ കഴിയും. നിരവധി പരിഷ്‌ക്കരണങ്ങളിലൂടെ കടന്നു പോയ വാഹനം തീർച്ചയായും നമ്മുടെ ശ്രദ്ധയാകർഷിക്കും.

ഈ മാരുതി സുസുക്കി ഡിസയർ ഒരു കസ്റ്റമൈസ്ഡ് ബ്ലൂ ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, കോംപാക്ട് സെഡാന്റെ ടോപ്പ് സ്പെക്ക് ZXI+ വേരിയന്റാണ് ഇത്. ഈ ഡിസയറിന് കസ്റ്റമൈസായി രൂപകൽപ്പന ചെയ്‌ത ഫ്രണ്ട് എൻഡ് ലഭിക്കുന്നു.

അഗ്രസ്സീവ് രൂപത്തിലുള്ള ഫ്രണ്ട് ഗ്രില്ലും ഫോഗ് ലാമ്പ് ഹൗസിംഗുകളും ഗ്ലോബൽ സ്പെക്ക് സ്വിഫ്റ്റ് RS -ന്റെ മുൻഭാഗത്തിന് സമാനമായി കാണപ്പെടുന്നു. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾക്കും ഡേടൈം റണ്ണിംഗ് എൽഇഡികൾക്കും പുറമെ, എൽഇഡി ഫോഗ് ലാമ്പുകളും ഫ്രണ്ട് ബമ്പറിന് താഴെയായി കറുത്ത നിറത്തിലുള്ള ഫ്രണ്ട് സ്‌പ്ലിറ്ററും ഈ ഡിസയറിന്റെ ഭംഗി വർധിപ്പിക്കുന്നു.

ഈ പരിഷ്‌ക്കരിച്ച ഡിസയറിൽ ലോ പ്രൊഫൈൽ ടയറുകളുള്ള വലിയ 17 ഇഞ്ച് മൾട്ടി സ്‌പോക്ക് വൈറ്റ് കളർ അലോയി വീലുകളും നൽകിയിട്ടുണ്ട്. ഇവ കൂടാതെ, ഡോർ പാനലുകൾക്ക് താഴെ ബോഡി കളർ സൈഡ് സ്കർട്ടുകളും സെഡാന് ലഭിക്കുന്നു. ഈ അപ്‌ഡേറ്റുകളെല്ലാം ഡിസയറിന് ഒരു ലോ-റൈഡിംഗ് സ്റ്റാൻസ് നൽകുന്നു.

ഇതി കാറിനെ കൂടുതൽ സ്‌പോർട്ടിയറാക്കി മാറ്റുന്നു. പുറകിൽ, എൽഇഡി ഇൻസേർട്ടുകളുള്ള ടെയിൽ ലാമ്പുകൾക്ക് സ്മോക്ക്ഡ് ഇഫക്റ്റ് നൽകിയിരിക്കുന്നു. ആഫ്റ്റർ മാർക്കറ്റ് ഷാർക്ക് ഫിൻ ആന്റിന, ബൂട്ട് ലിഡ് ഗാർണിഷ് എന്നിവയ്‌ക്ക് ഗ്ലോസ് ബ്ലാക്ക് ഫിനിഷും ഫോക്‌സ് എക്‌സ്‌ഹോസ്റ്റ് പോർട്ടുകളുള്ള കസ്റ്റം റിയർ ബമ്പറും കാറിന്റെ മറ്റ് വിശ്വൽ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ഈ കസ്റ്റമൈസ്ഡ് മാരുതി സുസുക്കി ഡിസയറിന്റെ ഇന്റീരിയറിലേക്ക് കയറുമ്പോൾ, ഡ്യുവൽ-ടോൺ ബ്ലാക്ക് ആന്റ് ബീജ് അപ്‌ഹോൾസ്റ്ററിയും ഒഴിവാക്കി കസ്റ്റമൈസ്ഡ് ഇന്റീരിയർ സെറ്റപ്പ് ഒരുക്കിയിരിക്കുന്നു.
ഡാഷ്‌ബോർഡിനും ഡോർ പാനലുകൾക്കും ഒരു ബ്ലാക്ക് നിറത്തിലുള്ള ട്രീറ്റ്‌മെന്റ് ലഭിക്കുന്നു, സെന്റർ കൺസോളിനു ചുറ്റും, ട്രാൻസ്മിഷൻ ലിവർ, സ്റ്റിയറിംഗ് വീൽ, ഡോർ പാനലുകൾ എന്നിവയ്ക്കും കോൺട്രാസ്റ്റ് ബ്ലൂ ഹൈലൈറ്റുകൾ ലഭിക്കുന്നു.

ഡോർ പാനലുകളിൽ ഫോക്സ് കാർബൺ ഫൈബർ, സോഫ്റ്റ് ടച്ച് ടാൻ നിറമുള്ള അപ്ഹോൾസ്റ്ററി ടച്ചുകൾ എന്നിവയും ഉൾപ്പെടുന്നു. ടാൻ നിറമുള്ള ആർട്ടിഫിഷൽ ലെതർ തീമിൽ സീറ്റുകളും പൂർത്തിയാക്കിയിട്ടുണ്ട്. കാർ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം നിലനിർത്തുമ്പോൾ, മികച്ച സൗണ്ടുള്ള ട്വീറ്ററുകളുമായി നവീകരിച്ച മ്യൂസിക് സിസ്റ്റം ഇതിന് ലഭിക്കുന്നു.

ഉടമയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, ഈ ഡിസയറിന് എന്തെങ്കിലും പെർഫോമെൻസ്, സസ്പെൻഷൻ അപ്‌ഗ്രേഡുകളോ ലഭിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഈ കസ്റ്റം ഡിസയർ മൂന്നാം തലമുറ മോഡലിന്റെ പ്രീ ഫേസ്‌ലിഫ്റ്റഡ് പതിപ്പാണ്. ഇതിന് 83 bhp പരമാവധി കരുത്ത് പുറപ്പെടുവിക്കുന്ന, അഞ്ച് സ്പീഡ് AMT ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്.
ഡിസയറിന്റെ ഏറ്റവും പുതിയ പതിപ്പിൽ 88.50 bhp കരുത്തും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ, നാച്ചുറലി ആസ്പിരേറ്റഡ്, ഡ്യുവൽജെറ്റ് പെട്രോൾ മോട്ടോറാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഇപ്പോൾ നൽകുന്നത്.


Click it and Unblock the Notifications








