'ലോക' ഹിറ്റ് അടിച്ചപ്പോൾ ദുൽഖറിന് രണ്ട് വണ്ടി നഷ്ടം; ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് എത്തിയത് 200 കാറുകൾ
വാഹനപ്രേമികളെയെല്ലാം അത് പോലെ തന്നെ സിനിമ ആരാധകരേയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു നടൻ ദുൽഖർ സൽമാൻ്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടക്കുന്നു എന്നത്. നികുതി വെട്ടിച്ച എത്തിയ വാഹനങ്ങൾ കൈവശം വച്ചതിനായിരുന്നു റെയ്ഡ്. തുടക്കത്തിൽ ആർക്കും ഒന്നും മനസിലായില്ലെങ്കിലും പിന്നീടാണ് ഭൂട്ടാനിൽ നിന്നും നികുതി വെട്ടിച്ച് കേരളത്തിലെത്തിയ വാഹനങ്ങൾ അന്വേഷിച്ച് എത്തിയതായിരുന്നു കസ്റ്റംസ് ടീം. കേരളത്തിൽ തന്നെ 200 വാഹനങ്ങളാണ് ഇത്തരത്തിൽ എത്തിയിരിക്കുന്നത്. അതിൽ തന്നെ സിനിമ നടൻമാരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട് ടീം. ദുൽഖർ സൽമാൻ്റെ ഡിഫൻഡറടക്കം രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്.
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ അടിസ്ഥാന വിലയ്ക്ക് ഇടനലിക്കാർ വാങ്ങുകയും അത് സിനിമമേഖലയിലുളളവർക്ക് വിൽക്കുകയും ചെയ്യുകയായിരുന്നു. ഭൂട്ടാനിൽ നിന്ന് കസ്റ്റംസ് തീരുവ അടക്കാതെ കൊണ്ടുവന്ന വാഹനങ്ങൾ മറിച്ചുവിറ്റതിൽ ഓപ്പറേഷൻ നുംകൂർ എന്ന പേരിലാണ് പരിശോധന. കേരളത്തിൽ 30 ഇടങ്ങളിലായി നിരവധി കാർ ഷോറൂമുകളിലും പരിശോധ നടത്തിയിരുന്നു. നടന്മാരായ ദുൽഖറിൻ്റെയും, പ്രിഥ്വിരാജിൻ്റെയും വീടുകളിൽ മാത്രമല്ല അമിത് ചക്കാലക്കലിൻ്റെ എളംകുളത്തെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

രാജസ്ഥാനിലും, ഹിമാചൽ പ്രദേശിലുമടക്കം വാഹനങ്ങൾ രജിസ്റ്റർ ചെയ്തു എന്നാണ് കസ്റ്റംസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. ഭീകരവാദ ഗ്രൂപ്പുകളും അത് പോലെ തന്നെ സിക്കിമിലെയും, മണിപ്പൂരിലെയും വിഘടനവാദി ഗ്രൂപ്പുകളും ആഢംബര കാറുകൾ കടത്തിയിട്ടുണ്ട്. ഇവരെല്ലാം കാറുകൾ വാങ്ങിയത് ഭൂട്ടാൻ റോയൽ ആർമിയിൽ നിന്നാണ് എന്നാണ് വിവരം. ഐ ബി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആദ്യം അന്വേഷണം ആരംഭിച്ചത് ഡി ആർ ഐ ആയിരുന്നു.
വാഹനകമ്പത്തിൻ്റെ കാര്യത്തിൽ പിതാവായ മമ്മൂട്ടിയെ വെല്ലും മകൻ ദുൽഖർ. മിയാമി ബ്ലൂ കളറിലുള്ള പോര്‍ഷ 911 GT 3 എന്ന ദുല്‍ഖറിന്റെ കാറിന് സെലിബ്രിറ്റികള്‍ക്കിടയില്‍ വരെ ആരാധകരുണ്ട്. 2018 മോഡല്‍ 911 ആണ് ദൂല്‍ഖറിന്റെ പക്കലുള്ളത്. താന്‍ ഒരു 911 ആരാധകനാണെന്ന് ദുല്‍ഖര്‍ പറയാറുണ്ട്. പോര്‍ഷ സെറാമിക് കോമ്പോസിറ്റ് ബ്രേക്കുകളും (പിസിസിബി), കാര്‍ബണ്‍ ബക്കറ്റ് സീറ്റുകളും ഉള്ള 6-സ്പീഡ് മാനുവല്‍ പതിപ്പാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. മമ്മൂട്ടിക്കും ഒരു പോര്‍ഷ 911 ഉണ്ട്.

റോസോ റുബിനോ മെറ്റാലിസാറ്റോ എന്ന റെഡ് ഷെയ്ഡില്‍ പൂര്‍ത്തിയാക്കിയ ദുല്‍ഖറിന്റെ ഫെറാറി 296 GTB-ക്ക് 5.44 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതിലെ 2.9 ലിറ്റര്‍ V6 എഞ്ചിന്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ദുൽഖർ സൽമാൻ്റെ ഗരാജിലെ ആദ്യത്തെ ഹൈബ്രിഡ് ആണ് ഈ ഫെറാറി മോഡല്‍ എന്ന പ്രത്യേകതയുമുണ്ട് ഇതിന്.
സ്ട്രീറ്റിലും റേസ് ട്രാക്കിലും ഒരുപോലെ പായാന്‍ പറ്റുന്ന ഇത് ഡിക്യുവിന്റെ 369 ഗരാജിലെ ഏറ്റവും വേഗതയേറിയ കാറുകളില്‍ ഒന്നാണ്. കാറിന്റെ 2011 മോഡല്‍ ആണ് താരത്തിന്റെ പക്കലുള്ളത്. M159 6.2 ലിറ്റര്‍ NA V8 എഞ്ചിനാണുള്ളത്. ഈ ടൂ സീറ്റര്‍ ലിമിറ്റഡ് എഡിഷന്‍ സ്‌പോര്‍ട്‌സ് കാര്‍ 3.8 സെക്കന്‍ഡില്‍ 62 mph വേഗത കൈവരിക്കും.
ദുല്‍ഖറിന്റെ ഗരാജിലുള്ള 'വിലപിടിപ്പുള്ളതും' താരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കാറുകളില്‍ ഒന്നും കൂടിയാണ് സ്റ്റീല്‍ ഗ്രേ ഫിനിഷിലുള്ള 2002 ബിഎംഡബ്ല്യു M3. BBS അലോയ്, അപ്‌ഗ്രേഡഡ് സസ്‌പെന്‍ഷന്‍, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ വെച്ച് കാര്‍ മൊഞ്ചാക്കിയിട്ടുണ്ട്. 343 പിഎസ് പവറും 365 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 3.2 ലിറ്റര്‍ ഇന്‍-ലൈന്‍ 6-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു M3 E46-ന് കരുത്ത് പകരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








