പ്രൈവസി മുഖ്യം ബിഗിലേ; ഇവി വാങ്ങുന്നവർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിൻ്റെ പണി ഉറപ്പ്

സൈബർ സെക്യൂരിറ്റി എന്ന വാക്ക് എല്ലാവർക്കും പരിചയമുളള വാക്കാണ് ഇപ്പോൾ, എന്നാൽ വാഹനത്തിലെ സൈബർ സെക്യൂരിറ്റിയെ കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം. ഇന്നത്തെ ടെക്ക് യുഗത്തിൽ വളരെ പരിചിതമായ ഒരു വാക്കാണിത്. നമ്മുടെ എല്ലാ വിവരങ്ങളും ഇന്നത്തെ ഈ ടെക്നോളജി ഭരിക്കുന്ന കാലത്ത് പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ആരും അധികം ചിന്തിക്കാത്ത ഒരു മേഖലയാണ് വാഹനങ്ങളിലുളള സൈബർ സെക്യൂരിറ്റിയെ പറ്റി.

രാജ്യത്തെ വാഹന നിർമാതാക്കൾ നിരവധി പരീക്ഷണങ്ങളിലൂടെ കണ്ടുപിടിക്കുന്ന ടെക്നോളജി ആഫ്റ്റർ മാർക്കറ്റിൽ വളരെ നിസാരമായി തന്നെ ലഭിക്കുന്നതാണ് ഇപ്പോൾ ഇവർ നേരിടുന്ന വലിയ ഭീഷണി. ഉദാഹരണത്തിന് ഒരു കമ്പനിയുടെ എൻട്രി ലെവൽ മോഡലിൽ നിങ്ങൾക്ക് ടച്ച് സ്ക്രീൻ ലഭിക്കുന്നില്ല എന്നത് കൊണ്ട് നിങ്ങൾ ആഫ്റ്റർ മാർക്കറ്റിൽ നിന്ന് നിങ്ങൾ ഒരു നല്ല ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഘടിപ്പിക്കുന്നു. അത് പക്ഷേ നിങ്ങളുടെ വാഹന നിർമാതാക്കളുടെ ടെക്നോളജിയെ വെല്ലുന്ന ഒരു സോഫ്റ്റുവെയർ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുന്നത്.

പ്രൈവസി മുഖ്യം ബിഗിലേ; ഇവി വാങ്ങുന്നവർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിൻ്റെ പണി ഉറപ്പ്

അത്രമാത്രം വളർന്നിരിക്കുകയാണ് ടെക് ലോകം. ആധുനിക തലമുറ വാഹനങ്ങളുടെ ഇലക്ട്രോണിക്സ് ആർക്കിടെക്ചർ വലിയ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, നിലവിലുള്ള കാറുകളുടെ വ്യക്തിഗത ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകളിൽ (ഇസിയു) നിന്ന് 80 മുതൽ 100 ഇസിയു വരെ മാറിയിട്ടുണ്ട് എന്നാണ് കോണ്ടിനെന്റൽ ഇന്ത്യ സിഇഒ പ്രശാന്ത് ദോരെസ്വാമി പറഞ്ഞത്.

സോഫ്റ്റ്‌വെയർ കോഡുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആധുനിക വാഹനങ്ങളിൽ സൈബർ ഭീഷണിയുടെ സാധ്യത വർദ്ധിക്കുന്നു. സൈബർ ആക്രമണങ്ങൾ വാഹനത്തിൻ്റെ സിസ്റ്റങ്ങളിലേക്ക് മാത്രമല്ല, ബാക്ക്‌എൻഡ്, തേർഡ് പാർട്ടി സെർവറുകളിലേക്കും നുഴഞ്ഞുകയറാൻ കഴിയുമെന്ന് മനസ്സിലാക്കണം. ഈ ആക്രമണങ്ങൾ വാഹനത്തിൽ മാത്രമല്ല, ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തിലെ പരസ്പരബന്ധിതമായ വിവിധ ഘടകങ്ങളിലേക്കും സിസ്റ്റങ്ങളിലേക്കും വ്യാപിക്കുമെന്നതാണ് ഏറ്റവും വലിയ പ്രശ്നം.

പ്രൈവസി മുഖ്യം ബിഗിലേ; ഇവി വാങ്ങുന്നവർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിൻ്റെ പണി ഉറപ്പ്

സ്റ്റിയറിംഗ്, ബ്രേക്കിംഗ്, കാർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ, അത് േപാലെ തന്നെ ഗാർഹിക ഇവി ചാർജിംഗ് എന്നിവ പോലെ വാഹനത്തിന്റെ വിവിധ ഭാഗങ്ങളെ റാൻസംവെയർ ലക്ഷ്യമിടുന്നുണ്ട്. ഇലക്‌ട്രോണിക്‌സ്, ബാറ്ററി-മാനേജ്‌മെന്റ്-സിസ്റ്റം എന്നിവയെ ആശ്രയിക്കുന്നതിനാൽ ഇവികൾ പ്രത്യേകിച്ച് സൈബർ ആക്രമണത്തിന് ഇരയാകുമെന്ന് ഇലക്‌ട്രോബിറ്റ് ഇന്ത്യ എംഡി സതീഷ് സുന്ദരേശൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഉദാഹരണത്തിന്, EV-കൾ ഒരു പൊതു ചാർജറുമായി ബന്ധിപ്പിക്കുമ്പോൾ, ഊർജ്ജ കൈമാറ്റം മാത്രമല്ല, ഹാക്കർമാർക്ക് നുഴഞ്ഞുകയറുന്നത് എളുപ്പമാക്കുന്ന ഡേറ്റാ കൈമാറ്റങ്ങൾ കൂടിയാണ് നടക്കുന്നത്.

ഓട്ടോമൊബൈൽ വിപണി വളരുന്നതിനനുസരിച്ച്, സൈബർ സുരക്ഷ ഭാവിയിൽ അനിവാര്യവും ഒഴിവാക്കാനാവാത്തതുമായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത് കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാനുളള സംവിധാനങ്ങൾ വാഹനത്തിൽ നൽകുമ്പോൾ അതിൻ്റെ ചിലവ് ആരു വഹിക്കും എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. അത് ഉപഭോക്താക്കളോ കമ്പനിയോ വഹിക്കേണ്ടി വരുമ്പോൾ വാഹന വിപണിയെ മുഴുവൻ അത് ബാധിക്കാനുളള സാധ്യത കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.

നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ചാർജ് തീർന്ന് വഴിയിലാവാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.

സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.

More from DriveSpark

Article Published On: Friday, August 4, 2023, 16:14 [IST]
English summary
Cyber security in cars know more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X