കണ്ടൈനറുകൾക്കിടയിലെ ഞെട്ടിക്കുന്ന സാഹസികത
കാനഡയിൽ നിന്നുള്ള ഡ്ര്യൂ ബെസെൻസൺ ലോകപ്രശസ്തനാണ്. സൈക്കിൾ സ്റ്റണ്ടിന്റെ കാര്യത്തിലാണ് ഇദ്ദേഹത്തിന് പ്രശസ്തി. നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്ത ഒരിടത്താണ് ഇദ്ദേഹത്തിന്റെ സൈക്കിൾ ഓടുന്നത്. താഴെ വീണാൽ കൊമ്പ്രമൈസില്ലാതെ ജീവനെടുത്തുകൊണ്ട് പടച്ചവൻ ഓടും എന്ന് ഉറപ്പുള്ള ഇടങ്ങളിൽ മാത്രമേ ഇദ്ദേഹം തന്റെ സാഹചസിക സൈക്കിളോട്ടം നടത്താറുള്ളൂ.
എല്ലാം ഒരു കുട്ടിക്കളി പോലെയാണ് ഡ്ര്യൂ ബെസെൻസൺ ചെയ്തു തീർക്കുന്നത്. എന്നാൽ ഇപ്പണി ഒരിക്കലും ഒരു കുട്ടിക്കളിയല്ല. മനസ്സിന്റെ ഏകാഗ്രതയെ മാത്രം ആശ്രയിച്ചിട്ടാണ് ഈ സൈക്കിളോട്ടക്കാരന്റെ ജീവൻ നിലനിൽക്കുന്നത്. ഒരൽപം പിഴച്ചാൽ സൈക്കിളുകളില്ലാത്ത ലോകത്തേക്ക് യാത്രയാകേണ്ടി വരും. ഈ കിടിലൻ പെർഫോമൻസ് കണ്ടിരിക്കേണ്ടതു തന്നെ!


Click it and Unblock the Notifications








