ഇ അച്ഛൻ തന്ത വൈബ് അല്ല! മകന് സമ്മാനിച്ചത് 25 ലക്ഷത്തിൻ്റെ ഓഫ്റോഡർ

സമ്മാനം ലഭിക്കുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്. സോഷ്യൽ മീഡിയയിൽ മാതാപിതാക്കൾക്ക് കാർ സമ്മാനിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും വൈറലാവാറുണ്ട്. മാതാപിതാക്കൾ മക്കൾക്ക് വില കൂടിയ വാഹനങ്ങൾ സമ്മാനിക്കുന്നതും ഒട്ടും കുറവല്ല കേട്ടോ. ഇപ്പോഴിതാ തൻ്റെ മകന് മഹീന്ദ്ര ഥാർ റോക്സ് വാങ്ങി നൽകി വൈറലായിരിക്കുകയാണ് ഒരു പിതാവ്. ചിത്രങ്ങളും വീഡിയോകളും ആഷയ് ഖിരെ എന്ന വ്യക്തി തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുകൊണ്ട് വർഷം അവസാനിപ്പിക്കുന്നു! പുത്തൻ ഥാർ റോക്സ് നൽകികൊണ്ട് പിതാവ് അത്ഭുതപ്പെടുത്തി എന്നാണ് പോസ്റ്റിൽ അദ്ദേഹം പറയുന്നത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം 2024 ഓഗസ്റ്റിലാണ് മഹീന്ദ്ര ജനപ്രിയ മോഡലായ ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്‌സ് പുറത്തിറക്കിയത്. ബുക്കിംഗ് തുടങ്ങി 60 മിനിറ്റിനുള്ളില്‍ 1.7 ലക്ഷം ബുക്കിംഗുകള്‍ നേടി ഥാര്‍ റോക്‌സ് റെക്കോഡിട്ടിരുന്നു. ദസറ, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 12-നാണ് എസ്‌യുവിയുടെ വിതരണം തുടങ്ങിയത്.

25

ബോക്സി ഡിസൈനും പ്രീമിയം സവിശേഷതകളും ഉള്ള ഒരു പരുക്കന്‍ എസ്‌യുവിയാണ് ഥാര്‍ റോക്‌സ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്. എന്നാല്‍ 4×4 ഓപ്ഷന്‍ ഡീസല്‍ വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ. 172 bhp പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹോക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് എസ്‌യുവിയില്‍ ലഭ്യമാകുന്നത്.

പെട്രോള്‍ പതിപ്പില്‍ 174 bhp പവറും 380 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന 2.0-ലിറ്റര്‍ എംസ്റ്റാലിയണ്‍ സീരീസ് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ വാങ്ങാം. വാഹനത്തിൻ്റെ ഇൻ്റീരിയറിലെ വിശേഷങ്ങളിലേക്ക് നോക്കാം.

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ ആകര്‍ഷകമായ ഫീച്ചറുകള്‍ കാറിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് എന്നിവയും മറ്റും ഉള്‍പ്പെടുന്ന ലെവല്‍ 2 ADAS ആണ് റോക്സിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഇടുങ്ങിയ ഇടങ്ങളിലൂടെ വാഹനമോടിക്കുമ്പോള്‍ സഹായകരമാകുന്ന 360 ഡിഗ്രി ക്യാമറയും ഇതില്‍ വരുന്നു. ഓഫ്-റോഡിംഗ് നടത്തുമ്പോള്‍ ഉപയോഗപ്രദമാകുന്ന സ്മാര്‍ട്ട് ക്രാള്‍ അസിസ്റ്റ്, ഇന്റലി-ടേണ്‍ വിത്ത് ദി റോക്സ് തുടങ്ങിയ ഫീച്ചറുകളും മഹീന്ദ്ര ഥാറിന്റെ പ്രത്യേകതകളാണ്.

25

ഥാര്‍ റോക്‌സിന്റെ ബേസ് വേരിയന്റിന് 12.99 ലക്ഷം രൂപയാണ് വില. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 22.49 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയായി നല്‍കണം. മാരുതി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവ കൂടാതെ വിപണിയിലുള്ള മിഡ്‌സൈസ് എസ്‌യുവികളോടും റോക്‌സ് മത്സരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

25

More from DriveSpark

Article Published On: Wednesday, January 1, 2025, 13:50 [IST]
English summary
Dad gifted his son with a brand new mahindra thar roxx suv video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X