മിൽമയെ കൊണ്ട് പോലും ഇങ്ങനെ പറ്റൂല! ഈ പാലിന് റേറ്റ് കൂടും; ഡെലിവറി നടത്തുന്നത് 50 ലക്ഷത്തിൻ്റെ കാറിൽ
കേരളം കണികണ്ടുണരുന്ന നന്മ എന്നാണല്ലോ മിൽമയുടെ ടാഗ്‌ലൈൻ. അത് മാത്രമല്ല എന്ത് സംഭവം കേരളത്തിലോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലോ ട്രെനഡിങ്ങ് ആണെങ്കിൽ അത് വച്ച് ടാഗ്‌ലൈൻ ചെയ്യുന്നത് അവരുടെ മാത്രം പ്രത്യേകതയാണ് എന്ന് വേണം പറയാൻ. റഞ്ഞു വരുന്നത് മിൽമയുമായി ബന്ധപ്പെട്ടത് അല്ലെങ്കിലും പാൽവിതരണവുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ഒക്കെ വീട്ടിൽ പാൽക്കാരൻ വരുന്നത് സ്കൂട്ടറിലോ സൈക്കിളുകളിലോ എന്നാൽ 50 ലക്ഷം രൂപ വിലയുളള ഒരു ആഡംബര സെഡാനിൽ രാവിലെ നിങ്ങൾക്ക് പാൽ വിതരണം ചെയ്യാൻ വന്നാൽ എന്തായിരിക്കു നിങ്ങളുടെ പ്രതികരണം. എന്നാൽ ഹരിയാനയിലെ ഫരീദാബാദ് ഗ്രാമത്തിലുളളവർക്ക് ഇതൊരു പുതുമയുളള കാര്യമല്ല.
അമിത് എന്ന ചെറുപ്പക്കാരൻ ആ പട്ടണത്തിലെ തന്നെ ചെറിയൊരു സെലിബ്രിറ്റിയാണ്. വിലകൂടിയ ബൈക്കിലും കാറുകളിലുമാണ് അമിത് പാൽവിതരണം നടത്തുന്നത്. അദ്ദേഹം ഔഡി A3 കാബ്രിയോലെറ്റിലാണ് കൂടുതലും തൻറെ ഉപഭോക്താക്കൾക്ക് പാൽ വീടുകളിൽ എത്തിച്ചു കൊടുക്കുന്നത്. 50 ലക്ഷം രൂപയാണ് ഔഡിയുടെ കൺവേർട്ടിബിൾ മോഡലായ ഈ വാഹനത്തിൻ്റെ വില.

180 bhp പരമാവധി പവറും 250 nm ടോർക്കും പുറപ്പെടുവിക്കുന്ന 1.8 ലിറ്റര്‍ എന്‍ജിൻ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ എടുക്കുന്ന സമയം 7.8 സെക്കന്‍ഡാണ്. പരമാവധി വേഗത മണിക്കൂറില്‍ 242 കിലോമീറ്റര്‍ ആണ്. മാറ്റ് ഫിനിഷിലുള്ള ഗ്രില്ലാണ് എ3 കാബ്രിയോലെക്കുള്ളത്.
ബംപര്‍ സ്‌പോയ്‌ലര്‍, ബൈ സിനണ്‍ ഹെഡ്‌ലാമ്പുകള്‍, ഹെഡ്‌ലാമ്പിനുള്ളില്‍ എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ എക്സ്റ്റീരിയര്‍ ഡിസൈനില്‍ കാണാം. 7 വ്യത്യസ്ത നിറത്തിൽ ലഭ്യമായിരുന്ന മോഡൽ ഇപ്പോൾ വിപണിയിൽ ലഭ്യമല്ല. അമിത്തിൻ്റെ വ്യത്യസ്ത ബിസിനസ്സ് രീതിയും സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടിയതോടെ ആളുകൾ സെൽഫിയെടുക്കാനായി പലപ്പോഴും അടുത്ത് വരാറുണ്ട് എന്നും അദ്ദേഹം പറയുന്നു.
ഔഡിയെ കുറിച്ച് മറ്റ് വാർത്തകളിലേക്ക് വന്നാൽ ഔഡി തങ്ങളുടെ വാഹനങ്ങൾക്ക് മെയ് 15 മുതൽ 2 ശതമാനം വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഔഡിയുടെ ലൈനപ്പിലേക്ക് നോക്കിയാൽ ഇതിൽ A4, A6 പോലുള്ള എ-സീരീസ് സെഡാനുകളും അടുത്തിടെ പുറത്തിറക്കിയ Q7 ഫേസ്‌ലിഫ്റ്റ്, Q8 മോഡലുകൾ പോലുള്ള നിരവധി എസ്‌യുവികളും ഉൾപ്പെടുന്നുണ്ട് എന്നതാണ പ്രത്യേകത.
ക്യൂ 3, സ്‌പോർട്ട്ബാക്ക് ഡെറിവേറ്റീവ് തുടങ്ങിയ കോംപാക്റ്റ് ഓഫറുകളും ഇ-ട്രോൺ ബാഡ്ജിന് കീഴിലുള്ള നിരവധി ഇലക്ട്രിക് മോഡലുകളും ഉയർന്ന പ്രകടനമുള്ള ആർഎസ് വാഹനങ്ങളുടെ നീണ്ട നിരയു ഔഡിയുടെ ലൈനപ്പിൽ സ്ഥാനം പിടിക്കുന്നുണ്ട്. 2025 മോഡൽ Q7 ഫെയ്‌സ്‌ലിഫ്റ്റ് ബ്രാൻഡ് പുറത്തിറക്കിയിരുന്നു. ലക്ഷ്വറി എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് നവംബറിൽ ആരംഭിച്ചിരുന്നു. 2025 മോഡൽ ഔഡി Q7 കമ്പനിയുടെ ഔറംഗബാദ് പ്ലാൻ്റിൽ പ്രാദേശികമായാണ് നിർമിക്കുന്നത്.

പുത്തൻ എസ്‌യുവിയിലെ മാറ്റങ്ങളിലേക്ക് വന്നാൽ റീഡിസൈൻ ചെയ്‌ത മുൻവശമായിരിക്കും ഏറ്റവും ശ്രദ്ധേയം. നിലവിലെ മോഡലിലെ തിരശ്ചീന സ്ലാറ്റുകൾക്ക് പകരമായി ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം. ഗ്രില്ലിലെ പുതിയതും വലുതുമായ മെഷിന് സാറ്റിൻ സിൽവർ ഫിനിഷ് കമ്പനി കൊടുത്തിരിക്കുന്നത് പ്രീമിയംനെസ് ഉയർത്താൻ സഹായിച്ചിട്ടുണ്ട്.
എൽഇഡി ഡിആർഎല്ലുകൾ ഇപ്പോൾ പുതിയ 'മാട്രിക്സ് എച്ച്ഡി' എൽഇഡി ലാമ്പുകൾക്കൊപ്പമാണ് കൊടുത്തിരിക്കുന്നത്. പുതിയ ലോവർ സെൻട്രൽ എയർ ഇൻടേക്കും സൈഡ് എയർ കർട്ടനുകളും സഹിതം മുന്നിലേയും പിന്നിലേയും ബമ്പറുകളും കമ്പനി പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്. വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീൽ ഡിസൈനായിരിക്കും മുന്നിട്ട് നിൽക്കുക. സഖീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളോടെയാണ് 2025 ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുക.

അലുമിനിയം റൂഫ് റെയിലുകൾ, പാർക്ക് അസിസ്റ്റും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുമുള്ള റിയർവ്യൂ ക്യാമറ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ. ക്യാബിൻ ലേഔട്ട് മാറ്റമില്ലാതെ തുടരുന്നുണ്ട് എങ്കിലും സെഡാർ ബ്രൗൺ, സൈഗ ബീജ് ഇന്റീരിയർ കളർ ഓപ്ഷനുകൾ ഉപയോഗിച്ച് പുതുമ കൊണ്ടുവരും. അതോടൊപ്പം തന്നെ ആമസോൺ മ്യൂസിക്, സ്‌പോട്ടിഫൈ തുടങ്ങിയ തേർഡ്-പാർട്ടി ആപ്പുകളെ പിന്തുണയ്‌ക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും പുതിയ Q7 -ൽ അവതരിപ്പിച്ചിട്ടുണ്ട്.
വെർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെൻ്റ് കൺസോളിൽ ADAS സ്യൂട്ടിൻ്റെ ഭാഗമായുള്ള മാറ്റങ്ങളുമുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 19-സ്പീക്കർ ബാംഗ് ആൻഡ് ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, കിക്ക് സെൻസറുള്ള പവർഡ് ടെയിൽഗേറ്റ്, ഇലക്‌ട്രോണിക് ഫോൾഡിംഗ് തേർഡ് റോ സീറ്റുകൾ, എയർ ക്വാളിറ്റി കൺട്രോൾ എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയുടെ കാര്യത്തിൽ പുതിയ Q7 ഫെയ്‌സ്‌ലിഫ്റ്റിൽ എട്ട് എയർബാഗുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ Q7 എസ്‌യുവിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 335 bhp പവറിൽ പരമാവധി 500 Nm torque വരെ നൽകാനാവും.
ഔഡിയുടെ ഏറെ ഡിമാൻ്റുളള ഒരു മോഡലാണ് Q5. അതിൽ തന്നെ ഔഡി തങ്ങളുടെ ഔഡി Q5 ബോൾഡ് എഡിഷനുണ്ട്. പരിമിതമായ യൂണിറ്റുകളിൽ മാത്രം ഇന്ത്യയിൽ വിപണനത്തിന് എത്തുന്ന ഔഡി Q5 ബോൾഡ് എഡിഷന് ഇന്ത്യയിൽ 72.30 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. മുംബൈയിൽ ടാക്‌സും ഇൻഷുറൻസുമെല്ലാമായി മോഡലിന് ഏകദേശം 85.99 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില.
സ്റ്റാൻഡേർഡ് Q5 എസ്‌യുവിയെ അപേക്ഷിച്ച് കുറച്ച് അധിക കോസ്മെറ്റിക് നവീകരണങ്ങളോടെയാണ് ബോൾഡ് എഡിഷൻ വരുന്നത്. ഗ്ലേസിയർ വൈറ്റ്, നവര ബ്ലൂ, മൈത്തോസ് ബ്ലാക്ക്, ഡിസ്ട്രിക്റ്റ് ഗ്രീൻ എന്നിവയിലും ആഡംബര എസ്‌യുവി സ്വന്തമാക്കാനാവും. മോഡലിന്റെ അഴക് വർധിപ്പിക്കാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 'ബ്ലാക്ക് സ്‌റ്റൈലിംഗ് പാക്കേജ്' ബോൾഡ് എഡിഷന്റെ സവിശേഷതയായി പറയാം.
സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും വേറിട്ടുനിർത്താൻ വാഹനത്തിന്റെ ഗ്രില്ലിലെ ഹൈ-ഗ്ലോസ് ബ്ലാക്ക് ആക്‌സൻ്റുകൾ, ഔഡി എംബ്ലങ്ങൾ, വിൻഡോ സറൌണ്ടിംഗ്, ORVM, റൂഫ് റെയിലുകൾ എന്നിവയെല്ലാം പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. 19 ഇഞ്ച് സ്‌പോർട് വീലുകളും എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളും കൂടാതെ ആറ് വ്യത്യസ്ത ഡ്രൈവ് മോഡുകളാൽ പൂരകമായ ഡാംപർ കൺട്രോൾ ഫീച്ചർ ചെയ്യുന്ന സസ്പെൻഷൻ സിസ്റ്റവും Q5 ബോൾഡ് എഡിഷന്റെ ഹൈലൈറ്റായി കമ്പനി പറയുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








