ഒരു റൂഫ്ടോപ്പ് യാത്ര; ജീവന് പുല്ലുവില കൽപ്പിക്കുന്നവരോട് എന്ത് പറയാൻ, വീഡിയോ കാണാം
റോഡുകൾ നന്നായി കിടക്കുമ്പോഴാണ് അപകടങ്ങൾ വർധിക്കുന്നതെന്ന് എല്ലാവരും പറയും, പക്ഷേ റോഡുകളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല, വാഹനമോടിക്കുന്നവരുടെ ഭാഗത്തും തെറ്റുകളുണ്ട്. നല്ല റോഡിലൂടെ അമിതവേഗതയിലും അഭ്യാസങ്ങളും കാണിക്കുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. ഓരോ റോഡിലും അതിന് പോകാൻ കഴിയുന്ന വേഗത സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
പൊതുവഴികളിൽ ആളുകൾ അപകടകരമായ സ്റ്റണ്ടുകൾ നടത്തിയ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്, ഇത് തികച്ചും നിയമവിരുദ്ധമാണ് എന്ന് പ്രത്യേകം പറയണ്ടല്ലോ. യുവാക്കൾക്കിടയിൽ പ്രചാരമുള്ള മറ്റൊരു ട്രെൻഡ് ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് പുറത്തു നിൽക്കുന്നതാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ, ഓടുന്ന മാരുതി ഇക്കോ വാനിന്റെ റൂഫിൽ കയറി ഇരിക്കുന്നതാണ് കാണാൻ കഴിയുന്നത്.

മീററ്റ്-ഡൽഹി എക്‌സ്‌പ്രസ് വേയിലാണ് സംഭവം. സംഭവം തങ്ങളുടെ കാറിന്റെ ഡാഷ്‌ക്യാമിൽ പകർത്തിയ ആൾ ഇതേ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഈ കാർ കണ്ടിരുന്നു. മഞ്ഞ രജിസ്ട്രേഷൻ പ്ലേറ്റുള്ള മാരുതി ഇക്കോ ഹൈവേയിൽ ഓടിക്കുന്നത് വീഡിയോയിൽ കാണാം. വാഹനത്തിൻ്റെ റൂഫ് റാക്കിൽ രണ്ട് പേർ കയറി ഇരിക്കുന്നത് വീഡിയോയിൽ കാണാം.
വാഹനത്തിനുളളിൽ നിറച്ച് സാധനസാമഗ്രികൾ ഉണ്ട്. അത് കൊണ്ടാവാം അകത്ത് ഇരിക്കാൻ സ്ഥലമില്ലാത്തത് കൊണ്ട് വാഹനത്തിൻ്റെ മുകളിൽ കയറി ഇരിക്കുന്നത്. പക്ഷേ ഇത് നിയമവിരുദ്ധമാണ്. ടാക്സി അല്ലെങ്കിൽ ഓട്ടോറിക്ഷ പോലുള്ള ബദൽ ഗതാഗതം തിരഞ്ഞെടുക്കുന്നതിനുപകരം, പണം ലാഭിക്കാനുള്ള ശ്രമത്തിൽ കാറിൻ്റെ മുകളിൽ യാത്ര ചെയ്യാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. എന്നിരുന്നാലും, പൊതുവഴികളിൽ ഇത് അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമായ പ്രവർത്തനമാണ് എന്ന് അവർക്കും അറിയാം.
ഡ്രൈവ് ചെയ്യുമ്പോൾ പഠിക്കേണ്ടതും പാലിക്കേണ്ടതുമായ ചില മര്യാദകളുണ്ട്, നിയമങ്ങളുണ്ട്. വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ കുറിച്ച് ബോധവാന്മാരാകുകയും നിരത്തിലൂടെ നിരന്തരം കണ്ണോടിക്കുകയും ചെയ്യുക. റിയര്‍വ്യൂ മിറര്‍ ഇതിനായി പരമാവധി ഉപയോഗപ്പെടുത്താം. ഡ്രൈവിംഗിനിടെ ജാഗ്രത പാലിച്ചാല്‍ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. അതിനാല്‍ ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.
പലര്‍ക്കും മടിയുള്ള കാര്യമാണിത്. നിങ്ങള്‍ വാഹനം വളക്കുകയോ ലെയ്ന്‍ മാറുകയോ ചെയ്യുന്ന വിവരം മറ്റ് ഡ്രൈവര്‍മാരെ അറിയിക്കുന്നതിനാണിത്. അതുവഴി ആശയക്കുഴപ്പം ഒഴിവാക്കാനും അപകടങ്ങള്‍ തടയാനും പറ്റും. വാഹനം ഓടിക്കുമ്പോള്‍ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുന്നിലോടുന്ന വണ്ടി പെട്ടെന്ന് നിര്‍ത്തിയാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. കുറഞ്ഞത് മൂന്ന് സെക്കന്‍ഡ് സമയം കിട്ടുന്ന രീതിയില്‍ അകലം പാലിക്കുന്നതാണ് നല്ലത്.
ഒപ്പം തന്നെ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മറ്റും ആവശ്യമായ പരിഗണന നല്‍കാന്‍ ശ്രമിക്കാം. ഇതിനൊപ്പം തന്നെ റോഡിലെ മറ്റ് യാത്രക്കാരോട് മര്യാദയും ബഹുമാനവും കാണിക്കുക. അങ്ങനെ ചെയ്താല്‍ അത് നിങ്ങള്‍ക്ക് തിരിച്ചും കിട്ടും. ടെയില്‍ഗേറ്റിംഗ്, അമിതമായി ഹോണടി, മോശം അംഗവിക്ഷേപങ്ങള്‍ എന്നിവ ഒഴിവാക്കാം. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ തന്നെ വാഹനമോടിക്കുമ്പോഴും പെരുമാറുക.
ഡ്രൈവിംഗില്‍ ശ്രദ്ധ തെറ്റിക്കുന്ന മറ്റ് പരിപാടികള്‍ ഒന്നും ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു മര്യാദ. സ്റ്റിയറിംഗ് വീല്‍ കൈയ്യിലുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, മ്യൂസിക് പ്ലെയര്‍ ക്രമീകരിക്കുക എന്നീ ശീലങ്ങള്‍ പിന്തുടരുന്നത് നന്നല്ല. അശ്രദ്ധയാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാതിരിക്കുക.
വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്കുകളും കൂടും. അതിനാല്‍ ട്രാഫിക് ബ്ലോക്കുകളില്‍ ക്ഷമശീലം ഉണ്ടായിരിക്കണം. അത്തരം സാഹചര്യങ്ങളില്‍ ക്ഷമ നശിച്ച് നിയമലംഘനം നടത്തുന്നത് ഒരിക്കലും നന്നല്ല. അതുപോലെ തന്നെ വാഹനവുമായി പുറത്തിറങ്ങുന്ന ഒരാള്‍ പാര്‍ക്കിംഗില്‍ നന്നായി ശ്രദ്ധിക്കണം. വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ ലെയ്‌നുകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കുക.


Click it and Unblock the Notifications








