വലന്റൈന്‍സ് ഡേ ഡേറ്റിങ്ങിനിടെ പണി കിട്ടിയപ്പോള്‍
ഗേള്‍/ബോയ് ഫ്രണ്ട്‌സില്ലാത്തവര്‍ ദുഖത്തോടെ വീട്ടിലിരിക്കുന്ന ദിവസത്തെയാണ് വലന്റൈന്‍സ് ഡേ എന്നു വിളിക്കുന്നത്. ഇന്ത്യയിലാണെങ്കില്‍ അസൂയാലുക്കളായ ചിലര്‍ തെരുവുകളിലിറങ്ങി, ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാല്‍ പിടിച്ച് കെട്ടിക്കുന്ന പ്രവണതയും കണ്ടുവരാറുണ്ട്. എന്തായാലും ഒരു കൂട്ടുകാരി/കൂട്ടുകാരന്‍ ഉണ്ടായിരിക്കുക എന്നത് ലോകത്തിലെ ഏറ്റവും സുന്ദരമായ ഒരു കാര്യമാണ്.
ഇവിടെ രസകരമായ ഒരു വീഡിയോ പങ്കുവെക്കുന്നു. കുറെ ചെറുപ്പക്കാര്‍ക്ക് ഒരു സുന്ദരിയുമായി ഡേറ്റ് ചെയ്യാനുള്ള അവസരം നല്‍കുകയാണ് ഈ വീഡിയോയുടെ നിര്‍മാതാക്കള്‍ ചെയ്തത്. സുന്ദരിയുടെ ഉള്ളില്‍ ഇരമ്പുന്ന ഒരു കടലുണ്ടെന്ന് ദുര്‍ബലഹൃദയരായ ചെറുപ്പക്കാര്‍ അറിഞ്ഞതേയില്ല. അവള്‍ അവന്മാരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ഇനിയൊരിക്കല്‍ ഡേറ്റിങ്ങിന് പോകുമ്പോള്‍ അവര്‍ തീര്‍ച്ചയായും പെണ്ണുമ്പിള്ളയോട് ഇപ്രകാരം ചോദിച്ചിരിക്കും: 'ങ്ങക്ക് ഡ്രൈവങ് അറിയ്വോ?'


Click it and Unblock the Notifications








