പെൺമക്കളായാൽ ഇങ്ങനെ വേണം...! പിതാവിന് ബുളളറ്റ് സമ്മാനിച്ച് ഞെട്ടിച്ച് മകൾ, വൈറൽ വീഡിയോ കാണാം

ഏതൊരു മക്കളുടേയും ആഗ്രഹമാണ് തങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കുക എന്നത്. അത് ചെറിയ കാര്യമായാലും എത്ര വലിയ കാര്യമായാലും അങ്ങനെ തന്നെ. പല മക്കളും തങ്ങളുടെ മാതാപിതാക്കളുടെ വാഹന സ്വപ്നം നേടി കൊടുക്കുന്നതിൻ്റെ പല വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ വൈറലായി കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

റോയൽ എൻഫീൽഡ് ക്ലാസിക് 350 വാങ്ങി പിതാവിനെ അത്ഭുതപ്പെടുത്തുന്ന യുവതിയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ആരതി സാവന്താണ് തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തൻ്റെ മാതാപിതാക്കളെ റോയൽ എൻഫീൽഡ് ഡീലർഷിപ്പിലേക്ക് കൊണ്ടുപോകുന്ന വീഡിയോയാണ് അവർ പങ്കുവെച്ചത്.

പെൺകുട്ടി അവളുടെ ടാബ്‌ലെറ്റിൽ ബൈക്ക് പരിശോധിക്കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ബൈക്കിൻ്റെ ഏത് മോഡൽ വേണമെന്ന് തീരുമാനിച്ചതിന് ശേഷം, മോട്ടോർ സൈക്കിളിൻ്റെ എല്ലാ പേപ്പറുകളും അവൾ ഒപ്പിടുന്നത് കാണാം. ഡീലർഷിപ്പിൽ നിന്ന് ഡെലിവറി എടുത്ത ഉടൻ തന്നെ ബൈക്ക് ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഒരു പുരോഹിതൻ ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കുകയും, തുടർന്ന് രണ്ട് മാതാപിതാക്കളും പുതുതായി സമ്മാനിച്ച മോട്ടോർസൈക്കിൾ റോഡിലൂടെ വലിയ പുഞ്ചിരിയോടെ ഓടിക്കുന്നത് കാണാം.

2023 ഓഗസ്റ്റില്‍ നിരത്തിലിറങ്ങിയ പുതിയ തലമുറ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 അതിവേഗം അതിന്റെ സെഗ്മെന്റില്‍ ഒരു മുന്‍നിരക്കാരനായി മാറിയിരുന്നു. ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ വഴി മോഡലിന്റെ ഐക്കണിക് സ്റ്റാറ്റസ് ഒരുപടി കൂടി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ വേരിയന്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

പുതിയ വേരിയന്റുകള്‍ മിലിട്ടറി, സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്കിടയിലാണ് സ്ഥാനം പിടിക്കുന്നത്. മിലിട്ടറി ബ്ലാക്ക്, മിലിട്ടറി റെഡ്, സ്റ്റാന്‍ഡേര്‍ഡ് ബ്ലാക്ക്, സ്റ്റാന്‍ഡേര്‍ഡ് മെറൂണ്‍, ഡ്യുവല്‍ ടോണ്‍ ബ്ലാക്ക് വിത്ത് ഗോള്‍ഡ് എന്നിവയാണ് ഇതിനകം ലഭ്യമായ മറ്റ് കളര്‍ സ്‌കീമുകള്‍. റെട്രോ റോഡ്സ്റ്റര്‍ ഇപ്പോള്‍ അതിന്റെ വിഷ്വല്‍ ആകര്‍ഷണീയത വര്‍ധിപ്പിച്ചുകൊണ്ട്് മിലിട്ടറി സില്‍വര്‍ ബ്ലാക്ക്, മിലിട്ടറി സില്‍വര്‍ റെഡ് വേരിയന്റുകളോടൊപ്പം സില്‍വര്‍ കളറിലുള്ള കൈകൊണ്ട് വരച്ച പിന്‍സ്‌ട്രൈപ്പുകളുമായാണ് വിപണിയിലെത്തുന്നത്.

കൈകള്‍ കൊണ്ട് വരയ്ക്കുന്ന പിന്‍സ്ട്രിപ്പുകളാണ് ബുള്ളറ്റ് 350-യുടെ ഏറ്റവും പ്രധാന സവിശേഷതകളില്‍ ഒന്ന്. ഇതുവരെ കൈകൊണ്ട് പെയിന്റ് ചെയ്ത പിന്‍സ്ട്രിപ്പുകള്‍ ടോപ്പ് എന്‍ഡ് വേരിയന്റില്‍ മാത്രമായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്തിരുന്നത്. 1.74 ലക്ഷം രൂപ മുതല്‍ 2.16 ലക്ഷം രൂപ വരെയാണ് ഈ ക്ലാസിക് മോഡലിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

മറ്റൊരു ജനപ്രിയ മോഡലായ ക്ലാസ്സിക് 350 പണിതിറക്കിയ J-പ്ലാറ്റ്‌ഫോമാണ് ബുള്ളറ്റ് 350-ക്കും അടിവരയിടുന്നത്. ക്ലാസിക് ഡിസൈനിന് ആധുനികതയുടെ സ്പര്‍ശം നല്‍കിക്കൊണ്ട് 'ടൈഗര്‍ ഐസ്' പൈലറ്റ് ലൈറ്റുകളുള്ള പുതിയ ഹെഡ്ലാമ്പ് ഇതിന് ലഭിക്കുന്നു. ഒരു ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാര്‍ജിംഗ് പോയിന്റും എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്.

എന്‍ഫീല്‍ഡിന്റെ് ക്ലാസിക് 350, ഹണ്ടര്‍ 350, മീറ്റിയോര്‍ 350 എന്നിവയില്‍ വരുന്ന 349 സിസി, എയര്‍-ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ബുള്ളറ്റ് 350-ക്കും തുടിപ്പേകുന്നത്. 20 bhp പവറും 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റ് മോട്ടോര്‍സൈക്കിളിന്റെ വൈബ്രേഷന്‍ കുറയ്ക്കുന്നു.

More from DriveSpark

Article Published On: Friday, April 12, 2024, 17:06 [IST]
English summary
Daughter fullfilled fathers dream gifting royal enfield classic 350 video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X