ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ നിന്നുപോയി അവര്‍! തങ്കം സാര്‍ ഈ പെണ്‍മക്കള്‍

മക്കള്‍ നടന്നുതീര്‍ത്ത വഴികളിലെ തണലാണ് അച്ഛന്‍ എന്ന് പറയാറുണ്ട്. സ്വന്തം മക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തങ്ങളുടെ സ്വപ്നങ്ങള്‍ ത്യജിക്കാന്‍ പോലും മടിയില്ലാത്തവരാണ് മാതാപിതാക്കള്‍. വളര്‍ന്ന് വലുതായ ശേഷം അച്ഛനമ്മമാരുടെ ആഗ്രഹങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റുന്ന ചില മക്കളുണ്ട്. അത്തരത്തില്‍ തങ്ങളുടെ അച്ഛന്റെ ആഗ്രഹം നിറവേറ്റിയ രണ്ട് മക്കളുടെ കഥ വായിക്കാം.

മാതാപിതാക്കള്‍ ഒന്നും പ്രതീക്ഷിച്ചില്ല തങ്ങളുടെ മക്കളെ വളര്‍ത്തി വലുതാക്കുന്നത്. അവര്‍ മുതിര്‍ന്ന ശേഷം നല്ല പൗരന്‍മാരായി സ്വന്തം കാലില്‍ നില്‍ക്കുന്നത് കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ രണ്ട് സഹോദരിമാര്‍ അച്ഛന് നല്‍കിയ സര്‍പ്രൈസ് സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സോനാല്‍ സാവത് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

daughters surprise dad with nissan magnite gift

ഈ വീഡിയോയില്‍ രണ്ട് സഹോദരിമാര്‍ അവരുടെ അമ്മയെയും അച്ഛനെയും സര്‍പ്രൈസ് ആയി ഒരു നിസാന്‍ ഷോറൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിസാന്റെ മാഗ്‌നൈറ്റ് എസ്‌യുവി ചുറ്റുക്കണ്ടികൊണ്ടിരിക്കെ കാര്‍ ഷോറൂം ജീവനക്കാരന്‍ പെണ്‍കുട്ടികളുടെ അച്ഛനെ അഭിനന്ദിക്കുകയും കാറിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അദ്ദേഹം ഒരുനിമിഷം സ്തബ്ധനായി നിന്നുപോയി. ഡീലര്‍ഷിപ്പ് ജീവനക്കാരും മക്കളും ചേര്‍ന്ന് ഇത് അദ്ദേഹത്തിന്റെ സ്വന്തം കാറാണെന്ന് വ്യക്തമാക്കിയതോടെ ആശ്ചര്യം സന്തോഷത്തിന് വഴിമാറി.

ശേഷം മാതാപിതാക്കളും മക്കളും ചേര്‍ന്ന് പുത്തന്‍ കാറിന്റെ കവര്‍ മാറ്റി ഡെലിവറി സ്വീകരിച്ചു. ശേഷം മക്കള്‍ക്കും ഭാര്യക്കും കൂടെ സന്തോഷത്തോടെ കാര്‍ ഓടിച്ച് പോകുന്നത് കാണാം. മക്കളുടെ അച്ഛനോടുള്ള സ്‌നേഹത്തിന് നിരവധി പേരാണ് കമന്റ്‌ബോക്‌സിലൂടെ കൈയടിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സോനാല്‍ സാവത് എന്നാണ് ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

daughters surprise dad with nissan magnite gift

അച്ഛന് കാര്‍ സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ മൂന്ന് പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. അതില്‍ ഒരു വീഡിയോക്ക് 5 ലക്ഷത്തിനടുത്ത് ആളുകളാണ് ലൈക്കടിച്ചത്. മക്കള്‍ അച്ഛണ് സമ്മാനിച്ച നിസാന്‍ മാഗ്‌നൈറ്റിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഒരു സബ്-4 മീറ്റര്‍ എസ്‌യുവിയാണ്. ജാപ്പനീസ് ബ്രാന്‍ഡ് നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏക ഉല്‍പ്പന്നവും ഇതാണ്.

ഇന്ത്യന്‍ വിപണിയില്‍ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, റെനോ കൈഗര്‍, മഹീന്ദ്ര XUV300 എന്നിവയ്ക്ക് നിസ്സാന്‍ മാഗ്നൈറ്റ് വെല്ലുവിളി ഉയര്‍ത്തുന്നു. വെറും 6 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ മാഗ്‌നൈറ്റ് ലഭ്യമാകും. റേഞ്ച് ടോപിംഗ് വേരിയന്റിന് 11.02 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില വരിക.

daughters surprise dad with nissan magnite gift

എന്നാല്‍ മാഗ്‌നൈറ്റിന്റെ ഏത് വേരിയന്റാണ് സഹോദരിമാര്‍ അവരുടെ അച്ഛന് സമ്മാനിച്ചത് എന്ന കാര്യം തീര്‍ച്ചയില്ല. എങ്കിലും സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ടോപ് സ്‌പെക്ക് വേരിയന്റ് തന്നെയാണ് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് നിസാന്‍ മാഗ്നൈറ്റ് ലഭ്യമാകുന്നത്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമാണവ.

മാഗ്‌നൈറ്റിന്റെ ഒരു എഎംടി മോഡല്‍ അടുത്തിടെ നിസാന്‍ പുറത്തിറക്കിയിരുന്നു. ഇതുവരെ സിവിടി ഓട്ടോമാറ്റിക്കില്‍ മാത്രം വിപണിയില്‍ എത്തിയിരുന്ന മാഗ്‌നൈറ്റ് വില്‍പ്പന കൊഴുപ്പിക്കാനായാണ് എഎംടി വേരിയന്റ് കൊണ്ടുവന്നത്. 6.50 ലക്ഷം രൂപ മാത്രമാണ് മാഗ്‌നൈറ്റ് EZ ഷിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന എഎംടി എസ്‌യുവിയാണ് മാഗ്നൈറ്റെന്നാണ് നിസാന്‍ അവകാശപ്പെടുന്നത്. 1.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് EZ ഷിഫ്റ്റിന് തുടിപ്പേകുന്നത്.

ഈ എഞ്ചിന്‍ 71 bhp പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്. 5 സ്പീഡ് യൂണിറ്റാണ് പുതിയ എഎംടി ട്രാന്‍സ്മിഷന്‍. 19.70 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മ്മാതാവ് അവകാശപ്പെടുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന എസ്‌യുവി ലിറ്ററിന് 19.35 കിലോമീറ്റര്‍ ആണ് മൈലേജ് പറയുന്നത്. ബജറ്റ് വിലയും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും മാത്രമല്ല ഒത്തിരി നൂതന ഫീച്ചറുകളും കാറില്‍ ഉള്‍ക്കൊള്ളുന്നു.

More from DriveSpark

Article Published On: Wednesday, December 6, 2023, 11:31 [IST]
English summary
Daughters surprise father with brand new nissan magnite heartwarming video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X