ലണ്ടനില്‍ പുഷ്-അപ് ചെയ്യുന്ന ബസ്സ്

തെരുവ് ശില്‍പങ്ങളുടെ ഡാവിഞ്ചിയാണ് ഡേവിഡ് കെര്‍നി. ചെക് റിപ്പബ്ലിക്കുകാരനായ ഈ കലാകാരന്‍ നിര്‍മിച്ചിട്ടുള്ള തെരുവ് ശില്‍പങ്ങള്‍ ലോക വിഖ്യാതങ്ങളാണ്. കഴിഞ്ഞ ഒളിമ്പിക്‌സിന് ലണ്ടനിലെ ചെക് ഹൗസിനു മുമ്പില്‍ ഇദ്ദേഹം ഒരു കിടിലന്‍ ശില്‍പം തീര്‍ത്തു. ലണ്ടന്‍കാരുടെ ഗൃഹാതുരത്വത്തെ ഉണര്‍ത്തുന്ന ഒന്നുകൂടിയായി മാറി ആശില്‍പം.

1957ല്‍ നിര്‍മിക്കപ്പെട്ട 'റൂട്ട്മാസ്റ്റര്‍' ബസ്സിലാണ് ഡേവിഡ് പണിഞ്ഞത്. ബസ്സിന് രണ്ട് പെരുംകൈ ഘടിപ്പിക്കുകയാണ് ശില്‍പി ചെയ്തത്. ഈ റോബോട്ടിക് കരങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ബസ്സ് പുഷ് അപ് ചെയ്തു തുടങ്ങും! ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഏറ്റവും ശ്രദ്ധ നേടിയ കലാരൂപം കൂടിയായിരുന്നു ഇത്.

David Cerny's London Booster Bus

ഡേവിഡ് കേര്‍ഡനിയുടെ സോവിയറ്റ് ടാങ്ക് ക്ര്യൂസ്, എന്‍ട്രോപ, ഷാര്‍ക് തുടങ്ങിയ വര്‍ക്കുകള്‍ പ്രസിദ്ധങ്ങളാണ്. പ്രേഗില്‍ ഇദ്ദേഹം തീര്‍ത്ത 'ബേബീസ് ഓണ്‍ ദ ടവര്‍' എന്ന ശില്‍പവും വളരെ പ്രശസ്തമാണ്.

David Cerny's London Booster Bus

ലണ്ടന്‍ ബൂസ്റ്റര്‍ എന്നാണ് ലണ്ടനില്‍ നിര്‍മിച്ച ഈ ശില്‍പത്തിന്റെ പേര്.

David Cerny's London Booster Bus

മുകളിലേക്കും താഴേക്കും ഒരല്‍പം ചെരിഞ്ഞുമെല്ലാം ചലിക്കാന്‍ ഈ റോബോട്ടിക് ശില്‍പത്തിന് സാധിക്കും.

David Cerny's London Booster Bus

ഡേവിഡ് കെര്‍നിയാണെങ്കില്‍ വലിയ സ്‌പോര്‍ട്‌സ് ഭ്രാന്തനാണ്. ബൈക്കിംഗ്, നീന്തല്‍ തുടങ്ങിയ ഇടപാടുകളോട് താല്‍പര്യം. തന്നെ ഒരു അത്‌ലറ്റ് എന്ന് ആരെങ്കിലും വിശേഷിപ്പിക്കുകയാണെങ്കില്‍ ഡേവിഡിന് സന്തേഷമാകും!

David Cerny's London Booster Bus

മിക്ക അലറ്റുകളും ചെയ്യുന്ന ഒരു വ്യായാമമാണ് പുഷ് അപ് എന്നതിനാലാണ് ഈ റോബോട്ടിക് ശില്‍പത്തിന്റെ ചലനത്തിന് അതുതന്നെ തെരഞ്ഞെടുത്തത്.

David Cerny's London Booster Bus

ഒരു സ്മാരകം എന്ന നിലയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കാഴ്ചക്കാരില്‍ ഒരല്‍പം തമാശ സൃഷ്ടിക്കാനും ശില്‍പത്തിന് സാധിക്കണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നതായി കെര്‍നി പറയുന്നു.

David Cerny's London Booster Bus

പ്രേഗിലാണ് ഡേവിസ് കേര്‍നി താമസിക്കുന്നത്.

David Cerny's London Booster Bus

ഡേസിഡ് കെര്‍നിയുടെ വര്‍ക്കുകള്‍ ജനശ്രദ്ധ ആകര്‍ഷിക്കുക മാത്രമല്ല ചെയ്യാറുള്ളത്. വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുവാനും അവയ്ക്ക് സാധിച്ചിട്ടുണ്ട്.

David Cerny's London Booster Bus

പരമ്പരാഗതത്വത്തില്‍ വിശ്വസിക്കുന്ന കലാകാരന്മാര്‍ കെര്‍നിയെ എതിര്‍ക്കുന്നു.

David Cerny's London Booster Bus

പലപ്പോഴും ഇദ്ദേഹത്തിന്റെ ശില്‍പങ്ങള്‍ വലിയ സാമൂഹിക-രാഷ്ട്രീയ വിമര്‍ശനമായി മാറാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ സര്‍ക്കാരുകളുടെയും സ്ഥാപനങ്ങളുടെയും എതിര്‍പ്പിനും ഡേവിഡ് കെര്‍നി പാത്രമാവാറുണ്ട്.

David Cerny's London Booster Bus

ഇദ്ദേഹത്തിന്റെ ശില്‍പങ്ങള്‍ ഒരുതരം ഇന്‍സ്റ്റലേഷന്‍ ആര്‍ട് (പ്രതിഷ്ഠാപനകല) സ്വഭാവമുള്ളവയാണെന്നു കാണാം.

David Cerny's London Booster Bus
ശില്‍പി ഡേവിഡ് കെർനി

ശില്‍പി ഡേവിഡ് കെർനി

David Cerny's London Booster Bus
David Cerny's London Booster Bus

More from DriveSpark

Article Published On: Tuesday, July 2, 2013, 10:41 [IST]
English summary
David Cerny,a world renounced Czech artist has made a monument to the 2012 London Olympics called London Booster Bus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X