ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ!

By Praseetha

ജ്വല്ലറിഷോറൂമുകൾ എന്നുപറയുമ്പോൾ കൂറ്റൻ ഇരുനില കെട്ടിടങ്ങളും കണ്ണാടികൂട്ടിൽ പ്രദർശിപ്പിച്ച കുറെയേറെ ആഭരണങ്ങളും സെയിൽസുക്കാരുമടങ്ങിയിട്ടുള്ള ചിത്രമാണ് മനസിലേക്കെത്തുക. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി 'പറക്കും ജ്വല്ലറി' എന്ന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്.

ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ

ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറി എന്നു വിശേഷിപ്പിക്കാവുന്ന ബോബി ആന്‍റ് മറഡോണ ഗോള്‍ഡ് ഡയമണ്ട് 'പറക്കും ജ്വല്ലറി' കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചു. ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ ആണ് ഉദ്ഘാടന കർമങ്ങൾ നിർവഹിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ!

ജൂൺ 30ന് കോഴിക്കോട് കെഎസ്ആർടിസിക്ക് സമീപത്ത് വച്ചായിരുന്നു ഉദ്ഘാടനചടങ്ങുകൾ സംഘടിപ്പിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ!

മഞ്ഞനിറത്തിലുള്ള സ്കാനിയ ജി410 ട്രെയിലറാണ് പറക്കും ജ്വല്ലറിക്കായി പരിണമിച്ചത്. പ്രശസ്ത ഡിസി ഡിസൈൻ തലവൻ ദിലീപ് ഛാബ്രിയയാണ് ഈ സഞ്ചരിക്കുന്ന ജ്വല്ലറിയുടെ ഡിസൈനർ.

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ!

ഉദ്ഘാടന ചടങ്ങില്‍ ദിലീപ് ഛാബ്രിയ്ക്കൊപ്പം സ്‌കാനിയ ഡയറക്ടര്‍ സുരേഷ് ഏകാംബരവും മുഖ്യാതിഥികളായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ!

ഓരോ നഗരത്തിലും പ്രത്യേകം ഗ്രൗണ്ടുകള്‍ വാടകക്കെടുത്താണ് ജ്വല്ലറി പ്രവര്‍ത്തിക്കുകയെന്നാണ് ജ്വല്ലറി ചെയർമാൻ ബോബി ചെമ്മണ്ണൂർ അറിയിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ!

ജൂലൈ ഒമ്പതുവരെ കോഴിക്കോടും തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വര്‍ണ, വജ്ര ആഭരണങ്ങളുടെ പ്രദര്‍ശനവും വില്പനയുമായി ഈ ജ്വല്ലറി പറന്നെത്തുന്നതാണ്.

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ!

ട്രെയിലറിനകത്തായി ഒരു ഷോറുമിലൊരുക്കിയിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും നൽകിയിട്ടുണ്ട്. യൂണിഫോമണിഞ്ഞ വിൽപ്പനക്കാർ, സുരക്ഷ ഉറപ്പാക്കുന്ന ബുള്ളറ്റ്പ്രൂഫ് ബോഡി, നൂതന രീതിയിലുള്ള ആന്റി തെഫ്റ്റ് ലേസർ ടെക്നോളജി, പ്രധാന ഷോറൂമുമായി ബന്ധിപ്പിച്ചുള്ള 22 സിസി ക്യാമറകൾ, സ്വർണം വയ്ക്കാനായി സെയിഫ് ലോക്കറുകൾ, ജിപിഎസ്, ബയോ ടോയലെറ്റ് എന്നീ സജ്ജീകരണങ്ങളാണ് പൂർണമായും ശീതീകരിച്ച ഈ ജ്വല്ലറിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ!

16 മീറ്റർ നീളമുള്ള സ്കാനിയ ട്രെയിലറിന് 12700സിസി എൻജിനാണ് കരുത്തേകുന്നത്. 410 ബിഎച്ച്പിയും 2000എൻഎം ടോർക്കുമാണ് ഇതുല്പാദിപ്പിക്കുന്നത്. കൂടാതെ 14 സ്പീഡ് ഗിയർബോക്സാണ് ട്രക്കിലുള്ളത്.

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ!

രണ്ട് ഫ്യുവൽ ടാങ്കുകളാണ് 49 ടൺ ഭാരമുള്ള ഈ ട്രക്കിലുള്ളത്. ഇരു ടാങ്കിലും ഏതാണ്ട് 600ലിറ്ററോളം ഡീസൽ ഉൾക്കൊള്ളിക്കാൻ കഴിയും.

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ!

കോഴിക്കോട്ടെ പ്രദർശനം കഴിഞ്ഞാൽ കേരളത്തിലെ ഓരോ ജില്ലകളുലുമായി പര്യടനം നടത്തും. നാലഞ്ച് ദിവസത്തെ പ്രദർശനത്തിന് ശേഷം അടുത്ത ജില്ല ലക്ഷ്യമാക്കിയായിരിക്കും പറക്കും ജ്വല്ലറിയുടെ യാത്ര.

കൂടുതൽ വായിക്കൂ

ഓട്ടോപൈലറ്റ് ചതിച്ചു; ഹാരിപോർട്ടർ കണ്ടിരുന്ന ഡ്രൈവർക്ക് അന്ത്യയാത്ര

കൂടുതൽ വായിക്കൂ

കബാലി ഡാ; ഇത് പറക്കും കബാലി

പറക്കും ജ്വല്ലറി വീഡിയോ.

Source

More from DriveSpark

Article Published On: Monday, July 11, 2016, 13:24 [IST]
English summary
DC Design just made India’s first mobile jewellery store based on a Scania truck
കൂടുതല്‍... #കേരളം #kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X