സദാനന്ദഗൗഡയുടെ ആഡംബര പ്രചാരണവാഹനം
കര്‍ണാടകത്തില്‍ ഇലക്ഷന്‍ പ്രചാരണം തകര്‍ക്കുകയാണ്. പകുതിയിലധികം ജനങ്ങളും വോട്ട് ചെയ്യാന്‍ പോകാത്ത ബങ്കളുരുവിലും പ്രചാരണത്തിന് യാതൊരു കുറവുമില്ല. സ്ഥാനാര്‍ത്ഥികള്‍ സമ്പന്നര്‍ക്കിടയില്‍ നിന്നാണെങ്കിലും നഗരത്തിലെ വോട്ട് ചെയ്യുന്ന വിഭാഗമായ ചേരിനിവാസികളുടെയും നഗരത്തിന്റെ പുറമ്പോക്കിലുള്ളവരുടെയും വോട്ടു കൊണ്ടുവേണം ജയിക്കുവാന്‍. ഇക്കാരണത്താല്‍ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പലപ്പോഴും കക്കൂസും തൊഴുത്തുമൊക്കെത്തന്നെയാണ് പ്രധാനമായും കടന്നുവരുന്നത്.
ഇതിനിടയിലാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സദാനന്ദ ഗൗഡ ഒരു ആഡംബര മിനി കാംപൈന്‍ വാന്‍ വാങ്ങിയിരിക്കുന്നത്. പൊള്ളുന്ന വെയിലില്‍ മികച്ച ചര്‍മസംരക്ഷണം ആഗ്രഹിക്കുന്ന സദാനന്ദ ഗൗഡയുടെ പ്രചാരണവാഹനത്തെ അടുത്തു ചെന്ന് കാണാം.

'വിജയഭാരത രഥ' എന്നാണ് സദാനന്ദ ഗൗഡയുടെ പ്രചാരണവാഹനത്തിന് പേര്.

ബങ്കളുരു നോര്‍ത്ത് ലോകസഭാ മണ്ഡലത്തിലാണ് സദാനന്ദ ഗൗഡ മത്സരിക്കുന്നത്.

ബങ്കളുരു നോര്‍ത്ത് ലോകസഭാ മണ്ഡലത്തില്‍ വെച്ചാണ് സദാനന്ദ ഗൗഡയുടെ തെരഞ്ഞെടുപ്പ് പ്രചാരണവാഹനം ഉദ്ഘാടനം ചെയ്യപ്പെട്ടത്. കെആര്‍ പുര, യശ്വന്ത്പുര, മല്ലേസ്വരം തുടങ്ങിയ എട്ട് അസംബ്ലി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഈ ലോകസഭാ മണ്ഡലം.

മോഡിഫൈ ചെയ്ത ഒരു സ്വരാജ് മസ്ദ വാനാണ് സദാനന്ദ ഗൗഡയുടെ തെരഞ്ഞെടുപ്പ് വാഹനമായിരിക്കുന്നത്.

അത്യാഡംബര സൗകര്യങ്ങള്‍ ഈ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. മുന്‍ വ്യവസായമന്ത്രി മുരുകേശ് നീരാണി സംഭാവന ചെയ്തതാണ് ഈ ബസ്സ്.

എട്ടു പേര്‍ക്ക് സുഖമായി ഇരുന്ന് സഞ്ചരിക്കാം ഈ ബസ്സില്‍.

റോഡ് ഷോ നടത്താനുള്ള എല്ലാ സന്നാഹങ്ങളും ബസ്സുലൊരുക്കിയിരിക്കുന്നു. ബസ്സിന്റെ റൂഫ് തുറക്കുവാനുള്ള സൗകര്യമുണ്ട്.

ഹൈഡ്രോളിക് ലിഫ്റ്റ് ഘടിപ്പിച്ചിരിക്കുന്നതിനാല്‍ എളുപ്പത്തില്‍ റൂഫിലെ വാതില്‍ വഴി മുകളിലെത്തി വോട്ടര്‍മാരെ അബിസംബോധന ചെയ്യാം.

ടെലിവിഷന്‍, ഒളി കാമറകള്‍, മൈക്ക് സെറ്റ്, ഡിഷ് ആന്റിന തുടങ്ങിയ എല്ലാ സന്നാഹങ്ങളും വാഹനത്തിനകത്തുണ്ട്.

ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് വാഹനത്തില്‍.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസി ഡിസൈനാണ് സദാനന്ദഗൗഡയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം നിര്‍മിച്ചു നല്‍കിയത്. ലോകപ്രശസ്ത ഓട്ടോമൊബൈല്‍ ഡിസൈനര്‍ ദിലീപ് ഛബ്രിയ നേതൃത്വം നല്‍കുന്ന ഈ കമ്പനിയില്‍ നിന്ന് നിരവധി തെരഞ്ഞെടുപ്പുവാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications








