ബൈക്ക് വാങ്ങാൻ എത്തിയ യുവാവിനെ പച്ചയ്ക്ക് പറ്റിച്ച് ഡീലർ; ഒരു ലക്ഷം പിഴയിട്ട് കോടതി

ഒരുപാട് ആഗ്രഹത്തോടെ ആയിരിക്കും നമ്മളിൽ പലരും ഒരു വാഹനം സ്വന്തമാക്കുന്നത്. എന്നാൽ നമ്മൾ സമീപിക്കുന്ന ഡീലർഷിപ്പ് നമ്മളെ കമ്പളിപ്പിച്ചാലോ. അത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുകയാണ് നെടുമ്പാശ്ശേരി സ്വദേശിക്ക്. പുതിയ ബൈക്കിൻ്റെ പണം വാങ്ങി അദ്ദേഹത്തിന് കൊടുത്തത് പഴയ മോഡൽ ബൈക്ക്. ബൈക്ക് നല്‍കി കബളിപ്പിച്ച വാഹന വിതരണക്കാരന് ഒരുലക്ഷം രൂപയാണ് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി പിഴയിട്ടിരിക്കുന്നത്.

പുത്തൻ മോഡൽ ഹോണ്ട യുണിക്കോൺ ബൈക്കാണ് ഉപഭോക്താവ് ബുക്ക് ചെയ്തത് എന്നാൽ അദ്ദേഹത്തിന് ലഭിച്ചത് 2017 മോഡൽ ബൈക്കാണ്. പുതിയ ബൈക്ക് നൽകാമെന്ന് സമ്മതിച്ച് പണം അടച്ചതിന് ശേഷം പഴയ ബൈക്കാണ് നൽകിയത് എന്നാണ് പരാതിയിൽ പറയുന്നത്. പരാതി വിശദമായി പരിശോധിച്ചതിന് ശേഷമാണ് കോടതി ഡീലർഷിപ്പിന് ഒരു ലക്ഷം പിഴയിട്ടത്.

Dealership Cheated By Giving Old Bike Price Of New Bike

ഹോണ്ടയിൽ നിന്ന് ഇന്ത്യയിൽ എത്തിയ ആദ്യ മോട്ടോർസൈക്കിളും യുണിക്കോൺ ആയിരുന്നു. 2020 വരെ 150 സിസി എഞ്ചിനോടെയാണ് യൂണിക്കോൺ വിപണിയിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ആള് 160 സിസി കരുത്തിലാണ് നിരത്തിലിറങ്ങുന്നത്. പുതിയ ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ നടപ്പിലാക്കിയതോടെ ഇടയ്ക്കൊന്ന് പടിയിറങ്ങിയെങ്കിലും ഉപഭോക്താക്കൾ മോഡലിനെ തേടി ഷോറൂമുകളിലേക്ക് വീണ്ടും എത്തിയതോടെയാണ് പുനരവതരിപ്പിക്കാൻ അന്ന് ഹോണ്ട തയാറായത്.

ലുക്കിലൊന്നും മാറ്റങ്ങൾ അവതരിപ്പിച്ചില്ലെങ്കിലും വലിയ ശേഷിയുള്ള എഞ്ചിന്റെ വരവ് ആളുകളെ ആകർഷിച്ചു. ഇപ്പോൾ യൂണികോണിന്റെ OBD കംപ്ലയിന്റ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. 1.10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണ വാഹന വിപണിയെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു പ്രഖ്യാപനത്തോടെയാണ് പുത്തൻ യൂണികോണിനെ കമ്പനി നിരത്തിലേക്കിറങ്ങുന്നത്. അതെന്താണന്നല്ലേ, ബൈക്കിന് 10 വർഷ വാറണ്ടി പാക്കേജ് സമ്മാനിച്ചതാണീ പ്രത്യേകത.

Dealership Cheated By Giving Old Bike Price Of New Bike

ഈ വാറണ്ടി പാക്കേജിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റെൻഡഡ് വാറണ്ടിയുമാണ് ഹോണ്ട മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മെയിന്റനെൻസിന്റെ കാര്യമോർത്തും മറ്റ് ഉടമസ്ഥാവകാശ ചെലവുകളെ കുറിച്ചോർത്തും ഉപഭോക്താക്കൾക്ക് തലപുകക്കേണ്ടി വരില്ല. അടുത്തിടെ ഹോണ്ട ഷൈൻ 100 എൻട്രി ലെവൽ ബൈക്കിൽ അവതരിപ്പിച്ചതിന് സമാനമായ വാറണ്ടി പാക്കേജാണിത്.

പുതിയ OBD2 കംപ്ലയിന്റ് PGM-FI എഞ്ചിൻ റൈഡിംഗ് അനുഭവത്തെ ഒരുപടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ഉയർന്ന കാര്യക്ഷമത, തടസമില്ലാത്ത പവർ ഡെലിവറി തുടങ്ങിയവയും 2023 ഹോണ്ട യൂണിക്കോണിൽ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. 160 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

ഇത് 7,500 rpm-ൽ പരമാവധി 13.27 bhp പവറും 5,500 rpm-ൽ 14.58 Nm torque വരെയും നൽകാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മികച്ച ലോ എൻഡ് ടോർക്കും ഉയർന്ന ഇന്ധനക്ഷമതയുമാണ് പുതിയ ബിഎസ്-VI യൂണികോണിന്റെ പ്രത്യേകത. കിക്ക്, സെൽഫ് സ്റ്റാർട്ട് സംവിധാനമുള്ളതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഡയമണ്ട്-ടൈപ്പ് ഫ്രെയിലാണ് വണ്ടിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് മോണോഷോക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 240 mm ഡിസ്‌ക്കും പിന്നിൽ 130 mm ഡ്രമ്മുമാണ് ഒരുക്കിയിട്ടുള്ളത്. സിംഗിൾ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനവും പുതിയ ഹോണ്ട യൂണികോണിലുണ്ട്. ട്യൂബ്‌ലെസ് ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകളാണ് ഹോണ്ട ഉപയോഗിക്കുന്നത്.

മുൻഭാഗത്ത് 80/100 സെക്ഷനും പിന്നിൽ 100/90 വലുപ്പമാണ് ടയറുകൾക്കുള്ളത്. ഇന്ത്യൻ വിപണിയിൽ ബജാജ് പൾസർ 150, ടിവിഎസ് അപ്പാച്ചെ RTR 160 2V, ബജാജ് പൾസർ N150 എന്നിവയ്‌ക്കെതിരെയാണ് 2023 ഹോണ്ട യൂണികോൺ മത്സരിക്കുന്നത്. പുതിയ ആകർഷകമായ വാറണ്ടി പാക്കേജും ഹോണ്ടയുടെ വിശ്വാസീയതയും മോട്ടോർസൈക്കിളിലേക്ക് കൂടുതൽ ആളുകളെ ഇനിയും ആകർഷിക്കാൻ സഹായിക്കുന്ന കാര്യമാണ്.

More from DriveSpark

Article Published On: Wednesday, December 6, 2023, 19:38 [IST]
English summary
Dealership cheated by giving the old bike for the price of the new bike details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X