പുതിയതെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റത് പഴയ നെക്‌സോണ്‍; വിഷയത്തില്‍ ഇടപ്പെട്ട് ടാറ്റ!

By Dijo Jackson

പുതുപുത്തന്‍ നെക്‌സോണിനെയാണ് ടാറ്റ ഡീലര്‍ഷിപ്പില്‍ നിന്നും ഹരിയാനക്കാരന്‍ ഹരേന്ദര്‍ ഭരദ്വാജ് വാങ്ങിയത്. തെരഞ്ഞെടുത്തത് ടാറ്റ നെക്‌സോണ്‍ XE വകഭേദത്തെ. വീട്ടിലെത്തി നെക്‌സോണ്‍ പരിശോധിച്ചപ്പോള്‍ ഒരു കാര്യം നടുക്കത്തോടെ ഹരേന്ദര്‍ തിരിച്ചറിഞ്ഞു; ആരോ ഉപയോഗിച്ചു കേടാക്കിയ നെക്‌സോണാണ് ഡീലര്‍ഷിപ്പ് തനിക്കു വിറ്റത്!

പുതിയതെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റത് പഴയ നെക്‌സോണ്‍; വിഷയത്തില്‍ ഇടപ്പെട്ട് ടാറ്റ!

സംഭവം ഹരിയാനയിലെ രെവാറിയിലാണ്. ആറ്റുനോറ്റു വാങ്ങിയ കാര്‍ തുടച്ചു വൃത്തിയാക്കവെ ചിലഭാഗങ്ങളിലുള്ള നിറവ്യത്യാസം ആദ്യ മണിക്കൂറില്‍ തന്നെ ഹരേന്ദറിന്റെ കണ്ണില്‍പ്പെട്ടു. ഇതെന്തു മറിമായമെന്നു ചിന്തിച്ചു ഒന്നമര്‍ത്തി തുടച്ചപ്പോള്‍ പെയിന്റ് ഇളകി വന്നതിനും ഇദ്ദേഹം സാക്ഷിയായി.

പുതിയതെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റത് പഴയ നെക്‌സോണ്‍; വിഷയത്തില്‍ ഇടപ്പെട്ട് ടാറ്റ!

നെക്‌സോണിന്റെ ഇടതു ക്വാര്‍ട്ടര്‍ പാനല്‍ അടുത്തിടെ രണ്ടാമത് പെയിന്റ് ചെയ്തതാണെന്ന് പിന്നാലെ ഹരേന്ദറിന് ബോധ്യപ്പെട്ടു. ഒന്നുകൂടി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടത് കുറെയേറെ കേടുപാടുകള്‍.

പുതിയതെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റത് പഴയ നെക്‌സോണ്‍; വിഷയത്തില്‍ ഇടപ്പെട്ട് ടാറ്റ!

ഡീലര്‍ഷിപ്പിന്റെ വഞ്ചനയില്‍ രോഷം പൂണ്ട ഹരേന്ദര്‍ പുതിയ നെക്‌സോണിന്റെ പ്രശ്‌നങ്ങള്‍ വീഡിയോ സഹിതം ടാറ്റയ്ക്ക് അയച്ചു കൊടുത്തു. ഗുണനിലവാരം തീരെയില്ലാത്ത വിധത്തിലാണ് നെക്‌സോണിന്റെ ഇടതു ക്വാര്‍ട്ടര്‍ പാനല്‍ ഡീലര്‍ഷിപ്പ് രണ്ടാമതു പെയിന്റ് ചെയ്തത്.

പുതിയതെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റത് പഴയ നെക്‌സോണ്‍; വിഷയത്തില്‍ ഇടപ്പെട്ട് ടാറ്റ!

നഖം കൊണ്ടു ചുരുണ്ടുമ്പോള്‍ തന്നെ പുതിയ നെക്‌സോണിന്റെ പെയിന്റ് ഇളകി വരുന്നതായി വീഡിയോ വ്യക്തമാക്കുന്നു. പാനലില്‍ ചെറിയ വിള്ളലും കാണാം. സീലറും പുതിയ പെയിന്റും പ്രയോഗിച്ചു കേടുപാടു ഒളിപ്പിക്കാന്‍ ഡീലര്‍ഷിപ്പ് ശ്രമിച്ചെങ്കിലും നടന്നില്ല.

പിറകിലെ ഡോറിലുള്ള വിള്ളലും രണ്ടാമതു പെയിന്റ് ചെയ്തു മറയ്ക്കാന്‍ ഡീലര്‍ഷിപ്പ് ശ്രമിച്ചിട്ടുണ്ട്. ബമ്പറിനും ചെറിയ ചെരിവുള്ളതായി ഹരേന്ദര്‍ സൂചിപ്പിച്ചു. സൂക്ഷ്മമായി നോക്കിയാല്‍ യഥാര്‍ത്ഥ നിറവും രണ്ടാമത് പൂശിയ നിറവും തമ്മിലുള്ള വൈരുധ്യവും ഹരേന്ദറിന്റെ നെക്‌സോണില്‍ കാണാം.

പുതിയതെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റത് പഴയ നെക്‌സോണ്‍; വിഷയത്തില്‍ ഇടപ്പെട്ട് ടാറ്റ!

അംഗീകൃത ഡീലര്‍ഷിപ്പുകള്‍ ഇത്തരത്തില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. എന്നാല്‍ വിഷയത്തില്‍ തക്കസമയത്ത് ഇടപെട്ട ടാറ്റ ഹരേന്ദറിനോട് ക്ഷമാപണം നടത്തി.

ശേഷം ഡീലര്‍ഷിപ്പ് വിറ്റ കേടുപാടുള്ള നെക്‌സോണിന് പകരം പുതുപുത്തന്‍ നെക്‌സോണിനെ ഇദ്ദേഹത്തിന് ടാറ്റ മോട്ടോര്‍സ് മാറ്റി നല്‍കിയെന്ന കാര്യവും ഇവിടെ എടുത്തുപറയണം. പുതിയ കാര്‍ വാങ്ങുന്നതിന് മുമ്പ് നിര്‍ബന്ധമായും നടത്തേണ്ട ചില പരിശോധനകള്‍ —

പുതിയതെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റത് പഴയ നെക്‌സോണ്‍; വിഷയത്തില്‍ ഇടപ്പെട്ട് ടാറ്റ!

  • ഓഡോമീറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധിക്കണം. പുതിയ വാഹനത്തിന്റെ ഓഡോമീറ്റര്‍ നൂറു കിലോമീറ്ററില്‍ താഴെയാകുന്നതാണ് ഉചിതം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
  • സൂര്യപ്രകാശത്തില്‍ എല്ലാ ബോഡി പാനലുകളും പരിശോധിക്കണം. ചെറിയ നിറവ്യത്യാസം പോലും വിട്ടുകളയരുത്
  • പുതിയതെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റത് പഴയ നെക്‌സോണ്‍; വിഷയത്തില്‍ ഇടപ്പെട്ട് ടാറ്റ!

    • ടയറുകള്‍ പരിശോധിച്ചു പുത്തനാണെന്ന് ഉറപ്പുവരുത്തണം.
    • വൃത്തിഹീനമാണോ അകത്തളമെന്നും പരിശോധിക്കണം.
    • ബോണറ്റ് തുറന്ന് VIN/ഷാസി/എഞ്ചിന്‍ നമ്പറുകള്‍ വിലയിരുത്തണം.
    • പുതിയതെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റത് പഴയ നെക്‌സോണ്‍; വിഷയത്തില്‍ ഇടപ്പെട്ട് ടാറ്റ!

      • എഞ്ചിന്‍ ഓയില്‍, കൂള്‍ന്റ് എന്നിവയുടെ നില പരിശോധിക്കണം.
      • ബാറ്ററി പരിശോധിച്ചു സീരിയല്‍ നമ്പറും വിലയിരുത്തണം.
      • മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

        മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

        വിപണിയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രമാണോ മഹീന്ദ്രയ്ക്ക്? ഒരിക്കലുമല്ല, വമ്പന്‍ പരാജയങ്ങളിലൂടെ കടന്നുവന്ന ഇന്ത്യന്‍ നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. ഇതേ പരാജയങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് വിപണിയില്‍ മഹീന്ദ്ര ജനപ്രീതിയാര്‍ജ്ജിച്ചതും. മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പൻ പരാജയങ്ങൾ ഇവിടെ പരിശോധിക്കാം —

        മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

        മഹീന്ദ്ര ക്വാണ്ടോ

        കുറഞ്ഞ ചെലവില്‍ കാറുകളെ അണിനിരത്താന്‍ മഹീന്ദ്രയെ കഴിഞ്ഞേയുള്ളൂ മറ്റ് നിര്‍മ്മാതാക്കളെല്ലാം. ഒരേ അടിത്തറയില്‍ നിന്നും ഒരുപിടി കാറുകളെ ഒരുക്കാന്‍ മഹീന്ദ്രയ്ക്ക് പ്രത്യക കഴിവാണ്.ഇതിനുത്തമ ഉദ്ദാഹരണമാണ് മഹീന്ദ്ര ക്വാണ്ടോ. വെട്ടിയൊതുക്കിയ സൈലോയാണ് മഹീന്ദ്ര ക്വാണ്ടോ.

        മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

        സബ്-4 മീറ്റര്‍ ശ്രേണിയില്‍ പേരും പ്രശസ്തിയും ആഗ്രഹിച്ചെത്തിയ ക്വാണ്ടോയ്ക്ക് പക്ഷെ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളായിരുന്നു. പക്വതയില്ലാത്ത മുഖരൂപം, വെട്ടിയൊതുക്കിയ പിന്‍ഭാഗം, ആകാരത്തോട് നീതി പുലര്‍ത്താത്ത കുഞ്ഞന്‍ ടയറുകള്‍ - ക്വാണ്ടോയില്‍ പ്രശ്‌നങ്ങള്‍ ഇങ്ങനെ നീളുന്നു.

        മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

        മഹീന്ദ്ര നുവോസ്‌പോര്‍ട്

        ക്വാണ്ടോയില്‍ ഏറ്റ പരാജയത്തില്‍ നിന്നും മഹീന്ദ്ര ഒന്നും പഠിച്ചില്ലെന്ന് തെളിയിച്ചാണ് നുവോസ്‌പോര്‍ട് വിപണിയില്‍ എത്തിയത്. വിപണിയില്‍ ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്‌പോര്‍ടിനെ മഹീന്ദ്ര അണിനിരത്തിയത്. എന്നാല്‍ ഫലത്തില്‍ ഏറെക്കുറെ ക്വാണ്ടോ തന്നെയാണ് മഹീന്ദ്ര നുവോസ്‌പോര്‍ട്. ഉയര്‍ന്ന വിലയും കുറഞ്ഞ ഇന്ധനക്ഷമതയും നുവോസ്‌പോര്‍ടിന് വിനയായി മാറി.

        മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

        മുഖഭാവത്തിലും ചാസിയിലും പരിഷ്‌കാരങ്ങള്‍ നേടിയെങ്കിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ നുവോ സ്‌പോര്‍ട് ദാരുണമായി പരാജയപ്പെടുകയാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാര്‍ കൂടിയാണ് നുവോസ്‌പോര്‍ട്.

        മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

        മഹീന്ദ്ര വെരിറ്റോ വൈബ്

        സബ്-4 മീറ്റര്‍ ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ ആദ്യ സമര്‍പ്പണം വെരിറ്റോ വൈബ്, കമ്പനി നേരിട്ട വമ്പന്‍ തിരിച്ചടികളില്‍ ഒന്നാണ്. ബൂട്ടില്‍ മഹീന്ദ്ര നടത്തിയ പരീക്ഷണമാണ് വെരിറ്റോ വൈബിന് വിനായായത്.കരുത്തുറ്റ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വെരിറ്റോ വൈബില്‍ ഒരുങ്ങിയെങ്കിലും ആകാരത്തിലെ പാകപ്പിഴവ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒട്ടും ദഹിച്ചില്ല.

        മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

        മഹീന്ദ്ര വൊയേജര്‍

        മാരുതി ഒമ്നിയ്ക്ക് കടിഞ്ഞാണിടാനാണ് വൊയേജറുമായി മഹീന്ദ്ര എത്തിയത്. മിത്സുബിഷിയുമായുള്ള സഹകരണത്തില്‍ മഹീന്ദ്ര അവതരിപ്പിച്ച വൊയേജറില്‍, പ്യൂഷോയുടെ 2.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിച്ചത്. ഇന്ത്യയില്‍ എത്തിയ 'മിത്സുബിഷി ഡെലിക്ക'യാണ് മഹീന്ദ്ര വൊയേജര്‍. ആവശ്യത്തിലേറെ ഇന്റീരിയര്‍ സ്പെയ്സും, കംഫോര്‍ട്ടും, ഡ്യൂവല്‍ റോ കണ്ടീഷണിംഗും നല്‍കിയ ഇന്ത്യയുടെ ആദ്യ എംയുവിയായിരുന്നു വൊയേജര്‍.

        മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

        അഞ്ചു ലക്ഷം രൂപ വിലയില്‍ എത്തിയ വൊയേജറിന് പക്ഷെ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചില്ല. വൊയേജറില്‍ ഏറ്റ പരാജയപാഠങ്ങള്‍ ഉള്‍ക്കൊണ്ടാകണം ആഢംബര വാന്‍ ശ്രേണിയിലേക്ക് മഹീന്ദ്ര പിന്നെ കൈകടത്തിയില്ല.

        മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

        സ്‌കോര്‍പിയോ ഗെറ്റ്എവെ

        യഥാര്‍ത്ഥത്തില്‍ ഇരട്ട ക്യാബിന്‍ പിക്കപ്പ് ട്രക്കുകളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ജീവിതശൈലി ഇന്നും സജ്ജമായിട്ടില്ല. ഇതിനുത്തമ ഉദ്ദാഹരണമാണ് സ്‌കോര്‍പിയോ ഗെറ്റ്എവെയുടെ പരാജയം. 120 bhp കരുത്തേകുന്ന mHAWK എഞ്ചിനും 4X4 ഓപ്ഷനും മോഡലില്‍ ഒരുങ്ങിയിട്ടും ഉപഭോക്താക്കളെ നേടാന്‍ സ്‌കോര്‍പിയോ ഗെറ്റ്എവെ പെടാപാട് പെടുകയാണ്.

        Image Source: UsedGaadi

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Tata Replaces Nexon Of Customer After It Was Found That Dealer Sold A Refurbished Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X