2024-ൽ മരണനിരക്ക് കുറഞ്ഞുവെന്ന് റിപ്പോർട്ടുകൾ; രക്ഷകനായത് എഐ ക്യാമറകൾ

സംസ്ഥാനത്ത് 2024-ൽ അപകടങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും മരണനിരക്കിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. 2023 -ലെ കണക്ക് പരിശോധിച്ചാൽ 4080 ജീവനുകളാണ് നഷ്ടമായതെങ്കിൽ 2024-ൽ അത് 3765 ആയി കുറയ്ക്കാൻ സാധിച്ചു എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ (309) മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. 2023 ല്‍ 392, 2022 ല്‍ 405, 2021 ല്‍ 369 എന്നിങ്ങനെയായിരുന്നു മരണം. ഇരുചക്രവാഹന യാത്രകരില്‍ ഹെല്‍മെറ്റ് ഉപയോഗം വ്യാപകമായതും കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്ന പ്രവണത വര്‍ധിച്ചതും മരണനിരക്ക് കുറയ്ക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.

ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്. ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ.

2024-

നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം.

എന്തപടകമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം. പരിക്കേറ്റിരിക്കുന്ന ആളുകൾ അധികം സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. പരിഭ്രാന്തരാവാതെ സഹായം എത്തുന്നതുവരെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.കേരളത്തിലെ എഐ ക്യാമറകളുടെ കാര്യം നോക്കിയാൽ 2023 ജൂലൈയിലാണ് കേരള സർക്കാർ 232 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളിൽ 732 AI ക്യാമറകൾ കെൽട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ചത്.

2024-

ഈ ക്യാമറകളിൽ കുടുങ്ങുന്ന നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ള ചലാൻ അയക്കാനുള്ള ചുമതലയും കെൽട്രോണിനാണ് എന്ന നിലയിലാണ് അന്ന് പദ്ധതി നടപ്പിലാക്കിയത്. 2023 ജൂലൈ മുതൽ ഇതുവരെ നിരത്തുകളിലെ 80 ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന AI ക്യാമറകളിൽ പതിഞ്ഞത് എന്നത് ശ്രദ്ധേയമാണ്. ചെറുതും വലുതമായ ഇവയിൽ എല്ലാം തന്നെ അധികൃതർ പിഴ ഈടാക്കും. പദ്ധതിയുടെ തുടക്കത്തിൽ, ആദ്യ മൂന്നുമാസങ്ങളിൽ കുറച്ചുപേർക്കെല്ലാം ചലാൻ ലഭിച്ചിരുന്നു.

മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെട്ടിട്ടില്ലാത്ത പാതകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാകും പൊലീസ് സ്ഥാപിക്കുന്ന സീസൺ 2 ക്യാമറകൾ വരിക. സംസ്ഥാനത്ത് ഇതിനോടകം മാർക്ക് ചെയ്തിട്ടുള്ള 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകള്‍ക്കാവും ഇക്കാര്യത്തിൽ മുന്‍ഗണന നല്‍കുന്നത്.

AI ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് മുമ്പ് തീരുമാനിച്ചിരുന്നു, എങ്കിലും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം അധികൃതർ മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് MVD -യിൽ നിന്നും ബാറ്റൺ സ്വീകരിച്ചുകൊണ്ട് AI ക്യാമറ പദ്ധതി പൊലീസ് ഏറ്റെടുക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 26, 2025, 11:34 [IST]
English summary
Death rate shows a decrease in road accidents in kerala last year details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X