106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (IN FAC) T-81 എന്ന പേരിൽ ഡീകമ്മീഷൻ ചെയ്ത നാവികസേനയുടെ യുദ്ധ കപ്പൽ ആലപ്പുഴ ഹെറിറ്റേജ് പ്രോജക്ടിന് കീഴിൽ പോർട്ട് മ്യൂസിയത്തിനായി അനുവദിച്ചിട്ടുണ്ട്. ഈ കപ്പൽ ഇപ്പോൾ ആലപ്പുഴയിലേക്ക് ട്രാൻസ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്, ഈ ആഴ്ച അവസാനത്തോടെ ഇത് മ്യൂസിയത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

പോർട്ട് മ്യൂസിയത്തോട് ചേർന്ന് കടൽത്തീരത്ത് ഈ പടക്കപ്പൽ പ്രദർശിപ്പിക്കും. മ്യൂസിയം വരെ കപ്പൽ റോഡ് മാർഗമാണ് കൊണ്ടുപോകുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം, ഏതാനും ആഴ്ചകൾക്കുമുമ്പ് ഇത് തണ്ണീർമുക്കത്തെത്തിയിരുന്നു. വലിയ 106 വീലുകളുള്ള ഒരു മൾട്ടി ആക്‌സിൽ ട്രെയിലറാണ് ഈ യുദ്ധ കപ്പൽ നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഗതാഗതത്തിനായി ഉപയോഗിക്കുന്ന ട്രക്ക് ഒരു വോൾവോ FM 400 മോഡലാണ്.

106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

വ്യാഴാഴ്ച യാത്ര ആരംഭിക്കാനായിരുന്നു പദ്ധതിയെന്ന് മുസിരിസ് സ്പൈസ് റൂട്ട് ഹെറിറ്റേജ് പ്രോജക്ട് മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ് പറഞ്ഞു. ക്രാഫ്റ്റ് ഇതിനകം ട്രെയിലറിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരു വലിയ ലോഡ് ആയതിനാൽ, ഒരു ചാൻസും എടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

വെസൽ ട്രെയിലറിൽ നന്നായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ചില അധിക വെൽഡിംഗ് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ക്രാഫ്റ്റ് വഹിക്കുന്ന ട്രെയിലർ വെള്ളിയാഴ്ച രാവിലെ നീങ്ങാൻ തുടങ്ങും. കാര്യങ്ങൾ ആസൂത്രണം ചെയ്തതു പോലെ നടന്നാൽ, ശനിയാഴ്ചയോടെ അത് അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തും.

106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

മിസ്റ്റർ നൗഷാദ് ഇവിടെ സംസാരിക്കുന്നത് 60 ടൺ ഭാരത്തെ കുറിച്ചാണ്. അതിനാൽ, വെസൽ ശരിയായി വെൽഡ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പരിഗണന, എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ഒരു വലിയ ദുരന്തം സംഭവിക്കുകയും ധാരാളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യും.

106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

ഇത്തരം ട്രക്കുകൾ വളരെ പതുക്കെയാണ് നീങ്ങുന്നത്, ഇതിന് മുമ്പ് ഇത്തരത്തൽ വലിയ ഒരു ലോഡുമായി മറ്റൊരു ട്രക്ക് നടത്തിയ യാത്ര നാം എല്ലാവരും തന്നെ കണ്ടതാണ്. വലുപ്പവും ഭാരവുമേറിയ ലോഡ് കാരണം മുംബൈയിൽ നിന്ന് ട്രക്ക് കേരളത്തിലെത്താൻ എട്ട് മാസമെടുത്തു. അന്തിമ ലക്ഷ്യസ്ഥാനത്ത് എത്താൻ വളരെയധികം സമയമെടുക്കുമെന്ന് കണക്കിലെടുത്ത് പ്രോജക്ട് മാനേജർ എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്യണം.

106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

മിക്കപ്പോഴും, മാർഗ്ഗമധ്യേ തടസ്സമായേക്കാവുന്ന വൈദ്യുത ലൈനുകൾ വിച്ഛേദിക്കുന്നതിനും പവർ സപ്ലൈ കട്ട് ചെയ്യുന്നതിനും പ്രോജക്ട് മാനേജർമാർക്ക് ഇലക്ട്രിക്കൽ കമ്പനികളുമായി ഏകോപിപ്പിക്കേണ്ടതുണ്ട്. ട്രക്കുകൾ വളരെ പതുക്കെ പോകുന്നതിനാൽ, ക്രൂ അംഗങ്ങൾ ട്രക്കിനൊപ്പം നടക്കുന്നു, എല്ലാം ക്രമത്തിലാണെന്നും പ്ലാൻ അനുസരിച്ച് നടക്കുന്നുവെന്നും ഇവർ സദാസമയം ഉറപ്പാക്കുന്നു.

106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഹെവി-ഡ്യൂട്ടി ട്രക്കുകളിലൊന്നാണ് വോൾവോ FM 400 ആണ് ഈ ലോഡ് വഹിക്കുന്നത്. ഈ ട്രക്കിന്റെ എഞ്ചിനാണ് ഏറ്റവും ആകർഷകമായത്, കാരണം ഇത് ഒരു torque രാക്ഷസൻ തന്നെയാണ്.

106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

ട്രക്കിൽ ഒരു വലിയ 12.8 ലിറ്റർ D13A ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് വരുന്നത്. ഇത് 1,400 മുതൽ 1,800 rpm-ൽ പരമാവധി 400 bhp കരുത്ത് പുറപ്പെടുവിക്കുന്നു. എഞ്ചിന്റെ ഏറ്റവും ഉയർന്ന torque ഔട്ട്പുട്ട് 2000 Nm ആണ്, ഇത് 1,050 rpm- ൽ ആരംഭിക്കുകയും 1,400 rpm വരെ നിലനിൽക്കുകയും ചെയ്യും.

106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

മറുവശത്ത്, FAC T-81, കപ്പലിന് 60 ടൺ ഭാരമുണ്ട്, മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയായി വിവർത്തനം ചെയ്യാവുന്ന 45 നോട്ട് വേഗത കൈവരിക്കാൻ കപ്പലിന് കഴിയും. ഇതിന് 600 നോട്ടിക്കൽ മൈൽ റേഞ്ചുണ്ട്, അത് ഏകദേശം 1110 കിലോമീറ്ററാണ്. 1999 ജൂണിൽ ഇത് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തു, 2021 ജനുവരി 28 -ന് ഇത് ഡീകമ്മിഷൻ ചെയ്യപ്പെട്ടു. കപ്പലിന്റെ നീളം 25 മീറ്ററാണ്.

106 വീലുള്ള ട്രെയിലറിൽ കേരളത്തിലെ ഗ്രാമങ്ങൾ ചുറ്റി പോർട്ട് മ്യൂസിയത്തിന്റെ ഭാഗമാവാനൊരുങ്ങി നേവൽ ഷിപ്പ്

ടൈഫൂൺ സംവിധാനത്തോടുകൂടിയ OERLIKON 20 mm തോക്കാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഹൈഡ്രോഡൈനാമിക് ഡിസൈനും അത്യാധുനിക യന്ത്രസാമഗ്രികളും കാരണം FAC T-81 ന് ആഴം കുറഞ്ഞ ജലാശയങ്ങളിൽ പോലും നീന്താൻ കഴിയും. ഈ കപ്പൽ നിരീക്ഷണ ചുമതലകൾ, രഹസ്യാന്വേഷണം, ഏകോപിത തിരയൽ, രക്ഷാപ്രവർത്തനങ്ങൾ, ചെറിയ ക്രാഫ്റ്റുക്കളുടെ ഹൈസ്പീഡ് ഇന്റർസെപ്ഷൻ എന്നിവയ്ക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തിനായി 20 വർഷം സർവ്വീസ് ചെയ്തതിന് ശേഷം ഇനി ഈ പടക്കപ്പൽ പൈതൃകത്തിന്റെ ഭാഗമായി ആലപ്പുഴയിൽ കടൽപാലത്തിന് സമീപത്ത് സ്ഥാപിക്കപ്പെടും.

Most Read Articles

Malayalam
English summary
Decommissioned naval ship to be taken by road on trailer to port museum
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X