ഇനി വരാൻ പോകുന്ന സിനിമ അല്ലു അർജുനൊപ്പം; യുവാക്കളുടെ ഡ്രീം ഗേൾ വന്നിറങ്ങിയത് മെയ്ബാക്ക് GLS 600-ൽ

തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ ബോളിവുഡിലെ ഡ്രീം ഗേളിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. അത് മറ്റാരുമല്ല സാക്ഷാൽ ദീപിക പദുക്കോൺ ആണ്. ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കയറിയ നടി ഷാറൂഖ് ഖാനൊപ്പമുളള ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഡ്രീം ഗേളായി മാറിയത്. ഭർത്താവും ബോളിവുഡിലെ യുവതാരങ്ങളിൽ ഒരാളായ രൺവീർ സിംഗാണ്. ഒരു സിനിമയ്ക്ക് 20 കോടിയോളം രൂപയാണ് ദീപിക പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രൺവീർ ആവട്ടെ 30 കോടി മുതൽ 50 കോടി രൂപ വരെയാണ് പ്രതിഫലമായി കൈപറ്റുന്നത്.

താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എയർപോർട്ടിൽ തൻ്റെ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600-ൽ വന്നിറങ്ങുന്ന ചിത്രങ്ങളാണ് പുതിയ തരംഗം. 3.35 കോടി രൂപയാണ് എക്‌സ്ഷോറൂം വില വരുന്ന മെർസിഡീസ് ബെൻസ് ജിഎൽസ് എസ്‌യുവിക്ക് ടാക്‌സും ഇൻഷുറൻസ് ചെലവുകളുമെല്ലാമായി ഏകദേശം 3.77 കോടി രൂപവരും ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ.

Deepika Padukone spotted in Maybach gls 600

4.0 ലിറ്റർ, ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് 2024 മെർസിഡീസ് മെയ്ബാക്ക് GLS 600 എസ്‌യുവിയുടെ ഹൃദയം. കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയാണ് എഞ്ചിൻ വരുന്നത്. ബോളിവുഡിലെ പവർ കപ്പിൾസ് എന്നറിയപ്പെടുന്ന ദീപിക-രൺവീർ ജോടികളുടെ ഗാരേജിൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 557 bhp കരുത്തിൽ 730 Nm torque വരെ ഉത്പാദിപ്പിക്കാൻ ആഡംബര എസ്‌യുവിയുടെ 4.0 ലിറ്റർ, ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാവും. മൈൽഡ് ഹൈബ്രിഡ് സിസ്റ്റം അധികമായി 22 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമാണെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. ഓൾ വീൽ ഡ്രൈവ് സംവിധാനമുള്ള കാറ് കൂടിയാണിത്.

Deepika Padukone spotted in Maybach gls 600

0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ കൈവരിക്കാനാവുന്ന മെയ്ബാക്ക് GLS എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണെന്നും മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നു. അഡാപ്റ്റീവ് ഡാംപറുകളും വാഹനത്തിൽ സ്റ്റാൻഡേർഡായി ലഭിക്കും. കോടികളുടെ മുതലായതിനാൽ തന്നെ അത്യാഡംബര ഫീച്ചറുകളാലും ദീപിക പദുകോണിന്റെ മെയ്‌ബാക്ക് സമ്പന്നമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

അത് പോലെ തന്നെ വാഹനത്തിൻ്റെ അകത്ത് ബർമെസ്റ്റർ-സോഴ്‌സ്ഡ് സറൗണ്ട് സൗണ്ട് മ്യൂസിക് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, അക്കോസ്റ്റിക് കംഫർട്ട് പാക്കേജ്, പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, രണ്ടാം നിര വരെ നീളുന്ന സെൻ്റർ കൺസോൾ, ഇന്റഗ്രേറ്റഡ് ഫ്രിഡ്‌ജ്, ഷാംപെയ്ൻ ഫ്ലൂട്ടുകൾ, ലെവൽ 2 ADAS, റിയർ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനുകൾ, പാർക്കിംഗ് അസിസ്റ്റ്, ആംബിയൻ്റ് ലൈറ്റിംഗ്, ലെഗ് റെസ്റ്റ്, ഫോൾഡ്-ഡൗൺ ആംറെസ്റ്റിൽ ഒരു സെൻട്രൽ ടാബ്‌ലെറ്റ്, റിയർ 11.6 ഇഞ്ച് MBUX സ്‌ക്രീനുകൾ എന്നിവയെല്ലാമാണ് മെയ്ബാക്കിലെ ആഡംബര ഫീച്ചറുകൾ.

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയിൽ രൺവീർ വിമാനത്താവളത്തിലേക്ക് എത്തുന്ന ചത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കസ്റ്റമൈസ് ചെയ്‌തിരിക്കുന്ന പ്രത്യേക ഗ്രീൻ നിറമാണ് ബോളിവുഡ് താരത്തിന്റെ ഗരാജിലുള്ളത്. റേഞ്ച് റോവറിന്റെ ലോംഗ് വീൽബേസ് (LWB) വേരിയന്റാണിത്. ഒരു പുതിയ റേഞ്ച് റോവർ എസ്‌യുവിക്ക് 2.36 കോടി രൂപ മുതൽ 4.98 കോടി രൂപ വരെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 2, 2025, 17:10 [IST]
English summary
Deepika padukone spotted in maybach gls 600 checkout the viral images inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X