നാട്ടുകാരെ ഭക്ഷണം തീറ്റിച്ച് മുതലാളി വാങ്ങിയത് 9 കോടിയുടെ കാർ, വേദനിക്കുന്ന കോടീശ്വരനെ മനസിലായോ

സൊമാറ്റോ മുതലാളിയെ അറിയാത്തവരായി ആരും തന്നെ കാണില്ല. നിങ്ങൾ ഒരു വാഹനപ്രേമിയാണെങ്കിൽ ദീപിന്ദർ ഗോയലിൻ്റെ വാഹനങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാതിരിക്കാൻ വഴിയില്ല. സൊമാറ്റോ ഫുഡ് ഡെലിവറി കമ്പനി നടത്തുന്ന അദ്ദേഹത്തിൻ്റെ ഗാരേജിൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്. ഗാരേജ് അപ്ഡേറ്റ് ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം ഒരു പുലിയാണ്. അടുത്തിടെ അദ്ദേഹം ഒൻപത് കോടി വില വരുന്ന ബെൻ്റലി തൻ്റെ കാർ കളക്ഷനിലേക്ക് എത്തിച്ചിരിക്കുകയാണ്. ദീപീന്ദർ ഗോയലിൻ്റെ ഏറ്റവും പുതിയ ബെൻ്റ്‌ലി കോണ്ടിനെൻ്റൽ ജിടിയുടെ ചിത്രങ്ങൾ കാർ ക്രേസി ഇന്ത്യ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത് വൈറലായിരിക്കുകയാണ്.

സാറ്റിൻ റെഡ് എന്ന നിറമാണ് ദീപിന്ദർ ഗോയൽ സ്വന്തമാക്കിയ കാറിൻ്റെ നിറം. ബെൻ്റ്ലി മോഡലുകളിൽ ഏറ്റവും വില കൂടിയ മോഡലായ W12 മുള്ളിനർ ആണ് ദീപിന്ദർ സ്വന്തമാക്കിയത്. 22 ഇഞ്ച് അലോയ് വീലുകൾ വെള്ളിയും ചാരനിറവും ഉപയോഗിച്ച് ഡ്യുവൽ ടോണിൽ പൂർത്തിയാക്കിയ 10 സ്‌പോക്കുകൾ ലഭിക്കുന്നു. കാലിപ്പറുകൾ കറുപ്പ് നിറത്തിൽ ബെൻ്റ്ലി അക്ഷരങ്ങൾ കൊണ്ട് പൂർത്തിയാക്കിയിട്ടുണ്ട്.

9

ബെൻ്റ്ലി കോണ്ടിനെൻ്റൽ GT W12 മുള്ളിനർ എന്ന മോഡലിൽ 6-ലിറ്റർ W12 എഞ്ചിനാണ് ലഭിക്കുന്നത്. 650 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കാൻ സാധിക്കും. ഇത് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുകയാണ്, കൂടാതെ AWD സംവിധാനവുമുണ്ട്. W12 മോട്ടോറിന് പുറമെ, ബെൻ്റ്‌ലി കോണ്ടിനെൻ്റൽ GT, V8 എഞ്ചിനും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിൻ 542 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. പുതിയ കാർ വാങ്ങുന്നതിന് മുൻപ് അദ്ദേഹം വാങ്ങിയതാണ് ബെൻ്റ്ലി കോണ്ടിനെൻ്റൽ GT സ്പീഡ്. 6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഡബ്ല്യു12 എഞ്ചിന്‍ 650 bhp പവറും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 8-സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

9

കാറിന്റെ AWD സംവിധാനം നാല് ചക്രങ്ങളിലേക്കും തുല്യമായി പവര്‍ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. ബെന്റ്ലിയുടെ അഭിപ്രായത്തില്‍ ഇത് 3.5 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലാമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 315 കിലോമീറ്ററാണ് പരമാവധി വേഗത. 4.59 കോടി രൂപയ്ക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB12 സ്വന്തമാക്കിയിരുന്നു. സാറ്റിന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റേസിംഗ് ഗ്രീന്‍ ഫിനിഷുള്ള ഈ കാറിന് 680 PS പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മെര്‍സിഡീസ് ബെന്‍സ് 4.0-ലിറ്റര്‍ V8 എഞ്ചിനാണ് കരുത്തേകുന്നത്.

ഇന്ത്യയില്‍ 3.76 കോടി രൂപ വിലയുള്ള റോസ്സോ കോര്‍സ റെഡ് നിറത്തിലുള്ള ഫെറാറി റോമയും ഗോയലിന്റെ ഗരാജിലുണ്ട്. 620 bhp കരുത്തില്‍ 769 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന കൈകൊണ്ട് നിര്‍മ്മിച്ച 3.9 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഫെറാറി റോമയിലുള്ളത്.

9

പോര്‍ഷ 911 ടര്‍ബോ S ആണ് ഗോയലിന്റെ ഗരാജിലുള്ള മറ്റൊരു ശ്രദ്ധേയമായ കാര്‍. 3.3 കോടി രൂപ മുടക്കിയാണ് സൊമാറ്റോ മുതലാണി ഫെറാറി റോമ സ്വന്തമാക്കിയത്. 640 bhp പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഫ്‌ലാറ്റ് സിക്സ് എഞ്ചിനാണ് ഈ സൂപ്പര്‍കാറിന്റെ ഹൃദയം. വെറും 2.5 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 25, 2024, 17:41 [IST]
English summary
Deepinder goyal buys bentley for the second time worth nine crores photo goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X