സൊമാറ്റോ സ്ഥാപകൻ ദീപിന്ദറിന് യാത്രയിൽ ഇനി കൂട്ട് ഫെരാരിയുടെ സൂപ്പർക്കാർ

സൊമാറ്റോ സ്ഥാപകനായ ദീപിന്ദർ ഗോയൽ വലിയ കാർപ്രേമിയാണ്. അത് പോലെ തന്നെ നിരവധി കാറുകൾക്ക് ഉടമ കൂടിയാണ്. ഫെരാരി റോമയാണ് അദ്ദേഹം സ്വന്തമാക്കിയ സൂപ്പർക്കാർ. സൊമാറ്റോയുടെ ആസ്ഥാനമായ ഹരിയാനയിലെ ഗുരുഗ്രാമിലെ റോഡുകളിലൂടെ അദ്ദേഹത്തിൻ്റെ വാഹനം കാണുന്നുണ്ട്. 4.3 കോടി രൂപയാണ് വാഹനത്തിൻ്റെ ഓൺറോഡ് വില.

2021 ലാണ് ഫെരാരി റോമ എന്ന മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. പരിമിതമായ കാറുകൾ മാത്രമേ വിപണിയിൽ വിറ്റഴിഞ്ഞിരുന്നുളളു. ദിപീന്ദർ സ്വന്തമാക്കിയ മോഡലിന് ഒരു മികച്ച സ്ട്രൈക്കിംഗ് ഡിസൈനാണ് ലഭിക്കുന്നത്, ഫെരാരിയുടെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് റോമയിലുളളത്. വലിയ വെന്റുകളോ വലിയ വിങുകളോ ഇല്ലാതെയാണ് റോമയെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫെറാറിയുടെ ഒരു ആധുനിക വിപ്ലവമാണ് റോമ എന്നു വേണം പറയാൻ.

സൊമാറ്റോ സ്ഥാപകൻ ദീപിന്ദറിന് യാത്രയിൽ ഇനി കൂട്ട് ഫെരാരിയുടെ സൂപ്പർക്കാർ

അത്യാധുനിക സാങ്കേതികവിദ്യ, ആഢംബരം, പെർഫോമൻസ് എന്നിവ സമന്വയിപ്പിക്കുന്ന ഒരു പുതിയ യുഗത്തിന്റെ തുടക്കവും. കൃത്യമായി സുഖത്തിനും പ്രകടനത്തിനുമായാണ് വാഹനത്തെ കമ്പനി നിർമിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളും നാല് ടെയിൽ ലാമ്പുകളുമുള്ള സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകളാണ് സ്പോർട്‌സ് കാറിന്റെ പ്രധാന ആകർഷണം. അതോടൊപ്പം ക്വാഡ് എക്‌സ്‌ഹോസ്റ്റ് സജ്ജീകരണവും ഇലക്‌ട്രോണിക് സ്‌പോയ്‌ലറും ഉൾപ്പെടുന്ന മറ്റ് ബാഹ്യ സവിശേഷതകളും റോമയെ വ്യത്യസ്‌തമാക്കുന്നുണ്ട്.

പുറംമോടി പോലെ തന്നെ കാറിന്റെ ഇന്റീരിയറും തികച്ചും പുതിയ രൂപകൽപ്പനയാണ് വഹിക്കുന്നത്. മാരനെല്ലോയിലെ ഡിസൈനർ‌മാർ‌ അകത്ത് രണ്ട് പ്രത്യേക സെല്ലുകൾ‌ സൃഷ്ടിച്ചാണ് ഇത് സാധ്യമാക്കിയത്.ഒന്ന് ഡ്രൈവർ‌ക്കും മറ്റൊന്ന് സഹയാത്രികനും. ഇതിന്റെ വളഞ്ഞ ഡാഷ്‌ബോർഡ് ഡ്രൈവറെയും സഹ യാത്രക്കാരെയും വേർതിരിക്കാൻ സഹായിച്ചു. വാഹനത്തിന്റെ സെന്റർ കൺസോളിൽ 8.4 ഇഞ്ച് ടാബ്‌ലെറ്റ് ശൈലിയിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉണ്ട്.

സൊമാറ്റോ സ്ഥാപകൻ ദീപിന്ദറിന് യാത്രയിൽ ഇനി കൂട്ട് ഫെരാരിയുടെ സൂപ്പർക്കാർ

വളഞ്ഞ 16 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കപ്പാസിറ്റീവ് ബട്ടണുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീലും സ്പോർട്സ് കാർ അനുഭവത്തെ കൂടുതൽ ചലനാത്മകമാക്കാനും സ്പോർട്‌സ് കാറുകളിലെ രാജാക്കൻമാരായ ഫെറാറി ശ്രദ്ധിച്ചിട്ടുണ്ട്.ഫെറാറിയുടെ അവാർഡ് നേടിയ 3.9 ലിറ്റർ, ഇരട്ട-ടർബോചാർജ്ഡ് V8 എഞ്ചിനാണ് റോമയുടെ ഹൃദയതുടിപ്പ്. ഇത് പരമാവധി 620 bhp കരുത്തിൽ 760 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് വഴി എഞ്ചിൻ പിൻ വീലിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്.

ദീപിന്ദർ ഗോയലിന് ഒരു ലംബോർഗിനി ഉറൂസും ഒരു പോർഷെ 911 ഉം സ്വന്തമായിട്ടുണ്ട്. ഉറൂസിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഏറ്റവും വേഗത്തിൽ വിൽക്കപ്പെടുന്ന ഒരു എസ്‌യുവിയാണ് ഇന്ത്യയിൽ.അതിൽ തന്നെ നിരവധി സെലിബ്രിറ്റികളും ബിസിനസ് പ്രമുഖന്മാരുമുണ്ട്. ബോളിവുഡ് താരങ്ങളായ രൺവീർ സിംഗ്, കാർത്തിക് ആയാൻ, അംബാനി കുടുംബം എന്നിവരെല്ലാം ലംബോർഗിനി ഉറൂസ് തങ്ങളുടെ ഗാരേജിലെത്തിച്ചവരിൽ പ്രമുഖരാണ്.

ഉറൂസിന്റെ രണ്ട് പ്രത്യേക പതിപ്പുകളും കമ്പനിയെ ഒരു സുപ്രധാന നാഴികക്കല്ലിലെത്താന്‍ സഹായിച്ചു. ഇതില്‍ ലംബോര്‍ഗിനി ഉറൂസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂള്‍ പതിപ്പും ലംബോര്‍ഗിനി ഉറുസ് പേള്‍ ക്യാപ്സ്യൂള്‍ എഡിഷനും ഉള്‍പ്പെടുന്നു. ഇവ രണ്ടും രാജ്യത്തെ മൊത്തം ഉറൂസ് വില്‍പ്പനയുടെ 20 ശതമാനവും സംഭാവന ചെയ്യുന്നു. ഉറുസ് പേള്‍ ക്യാപ്സ്യൂള്‍ എഡിഷന്‍ മുന്‍കൂട്ടി കോണ്‍ഫിഗര്‍ ചെയ്ത ഒരു പാക്കേജാണ്, അത് ഊര്‍ജസ്വലമായ നിറങ്ങള്‍, ഗ്ലോസ് ഫിനിഷിംഗ്, പുതിയ അലോയ് വീലുകള്‍, പുതിയ മെറ്റീരിയലുകള്‍, അപ്ഹോള്‍സ്റ്ററി ഓപ്ഷനുകള്‍ എന്നിവയുള്‍പ്പെടെ തികച്ചും പുതിയ രൂപത്തിനായി കൂടുതല്‍ കോസ്മെറ്റിക് അപ്ഗ്രേഡുകള്‍ ചേര്‍ക്കുന്നു.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MLB EVO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ലംബോര്‍ഗിനി ഉറൂസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 6,00 rpm-ല്‍ 641 bhp കരുത്തും 2,250-4,500 rpm-ല്‍ 850 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എഞ്ചിനില്‍ ജോടിയാക്കിയിരിക്കുന്നത്. ഒന്നിലധികം ഓഫ്-റോഡിംഗ് മോഡുകള്‍ ഉള്‍പ്പെടെ ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ ഉറൂസ് അവതരിപ്പിക്കുന്നു.

ഭൂപ്രദേശം എന്തുതന്നെയായാലും ഉറൂസിനെ നിര്‍ത്താന്‍, ലംബോര്‍ഗിനി അതിന്റെ സൂപ്പര്‍ എസ്‌യുവിയില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍ സെറാമിക് ബ്രേക്ക് ഡിസ്‌കുകള്‍ നല്‍കിയിരിക്കുന്നു. മുന്‍വശത്ത് 440 mm വലുപ്പത്തില്‍ ഇത് കാണാന്‍ സാധിക്കും. ഈ ഫ്രണ്ട് ബ്രേക്കുകളില്‍ 10 പിസ്റ്റണ്‍ കാലിപ്പറുകള്‍ ഉണ്ട്. പിന്‍ ബ്രേക്കുകളും സ്ലോച്ചുകളല്ല - ആറ് പിസ്റ്റണ്‍ കാലിപ്പറുകളുള്ള 370 mm ആണ് ഡിസ്‌കുകള്‍.

More from DriveSpark

Article Published On: Tuesday, February 28, 2023, 19:00 [IST]
English summary
Deepinder goyal ceo of zomato bought ferrari supercar cost 3 4 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X