പോർഷെ 911 ടർബോയിൽ കറങ്ങി സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സൊമാറ്റോ സ്ഥാപകനായ ദീപിന്ദർ ഗോയൽ ഫെരാരിയുടെ റോമ എന്ന സൂപ്പർകാർ സ്വന്തമാക്കിയത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുളള രണ്ടാമത്തെ ആഡംബര വാഹനമാണ് പോർഷെ ടർബോ എസ്. 3.2 കോടി രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.

കുറച്ച് ദിവസങ്ങളായി ഗുരുഗ്രാം റോഡുകളിലൂടെ അദ്ദേഹത്തിൻ്റെ പോർഷെ ടർബോ എസ് കറങ്ങി നടക്കുന്നത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുറച്ച് നാളുകളായി അദ്ദേഹം പോർഷെ വാങ്ങിയെങ്കിലും അത് അധികമാരും കണ്ടിട്ടില്ലായിരുന്നു. ക്രയോൺ നിറമാണ് വാഹനത്തിന്. ഇതൊരു സാധാരണ പോർഷെ 911 അല്ല അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ടർബോ എസ് വേരിയൻ്റ് എന്ന് പറയുന്നത് ഭയങ്കര പവർഫുളളും പരമാവധി 560 bhp പവറാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. സ്‌പോർട് ക്രോണോ പായ്ക്ക് ഉൾപ്പെടെ എല്ലാ ഓപ്‌ഷണൽ പെർഫോമൻസ് എക്‌സ്‌ട്രാകളും വാഹനത്തിന് ലഭിക്കുന്നുണ്ട്. അത് മാത്രമല്ല സ്‌പോർട്‌സ് കാറിന് ഒരു ഓവർ-ബൂസ്റ്റ് ഫംഗ്‌ഷനും ലഭിക്കുന്നുണ്ട്.

പോർഷെ 911 ടർബോയിൽ കറങ്ങി സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ കൈവരിക്കാൻ വാഹനത്തിന് 3.1 സെക്കൻഡ് മാത്രം മതി. ഏറ്റവും കൂടിയ വേഗത എന്ന് പറയുന്നത് 318 കിലോമീറ്ററാണ്.20 ഇഞ്ച് വീലുകളാണ് വാഹനത്തിന്. വാഹനത്തിൻ്റെ വേഗത അനുസരിച്ച് മൂന്ന് പൊസിഷനുകളിൽ മാറാൻ സാധിക്കുന്ന സ്പോയിലറാണ് വാഹനത്തിൻ്റെ പിൻഭാഗത്ത് ഉളളത്. അടുത്തിടെയാണ് ഫെരാരി റോമ അദ്ദേഹം സ്വന്തമാക്കിയത്. 2021 ലാണ് ഫെരാരി റോമ എന്ന മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. പരിമിതമായ കാറുകൾ മാത്രമേ വിപണിയിൽ വിറ്റഴിഞ്ഞിരുന്നുളളു. ദിപീന്ദർ സ്വന്തമാക്കിയ മോഡലിന് ഒരു മികച്ച സ്ട്രൈക്കിംഗ് ഡിസൈനാണ് ലഭിക്കുന്നത്, ഫെരാരിയുടെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് റോമയിലുളളത്.

അത്യാധുനിക സാങ്കേതികവിദ്യ, ആഢംബരം, പെർഫോമൻസ് എന്നിവ സമന്വയിപ്പിക്കുന്ന ഒരു പുതിയ യുഗത്തിന്റെ തുടക്കവും. കൃത്യമായി സുഖത്തിനും പ്രകടനത്തിനുമായാണ് വാഹനത്തെ കമ്പനി നിർമിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളും നാല് ടെയിൽ ലാമ്പുകളുമുള്ള സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകളാണ് സ്പോർട്‌സ് കാറിന്റെ പ്രധാന ആകർഷണം. അതോടൊപ്പം ക്വാഡ് എക്‌സ്‌ഹോസ്റ്റ് സജ്ജീകരണവും ഇലക്‌ട്രോണിക് സ്‌പോയ്‌ലറും ഉൾപ്പെടുന്ന മറ്റ് ബാഹ്യ സവിശേഷതകളും റോമയെ വ്യത്യസ്‌തമാക്കുന്നുണ്ട്.

പോർഷെ 911 ടർബോയിൽ കറങ്ങി സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ

പുറംമോടി പോലെ തന്നെ കാറിന്റെ ഇന്റീരിയറും തികച്ചും പുതിയ രൂപകൽപ്പനയാണ് വഹിക്കുന്നത്. മാരനെല്ലോയിലെ ഡിസൈനർ‌മാർ‌ അകത്ത് രണ്ട് പ്രത്യേക സെല്ലുകൾ‌ സൃഷ്ടിച്ചാണ് ഇത് സാധ്യമാക്കിയത്.ഒന്ന് ഡ്രൈവർ‌ക്കും മറ്റൊന്ന് സഹയാത്രികനും. ഇതിന്റെ വളഞ്ഞ ഡാഷ്‌ബോർഡ് ഡ്രൈവറെയും സഹ യാത്രക്കാരെയും വേർതിരിക്കാൻ സഹായിച്ചു. വാഹനത്തിന്റെ സെന്റർ കൺസോളിൽ 8.4 ഇഞ്ച് ടാബ്‌ലെറ്റ് ശൈലിയിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉണ്ട്.

ദീപിന്ദർ ഗോയലിന് ഒരു ലംബോർഗിനി ഉറൂസും ഒരു പോർഷെ 911 ഉം സ്വന്തമായിട്ടുണ്ട്. ഉറൂസിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഏറ്റവും വേഗത്തിൽ വിൽക്കപ്പെടുന്ന ഒരു എസ്‌യുവിയാണ് ഇന്ത്യയിൽ.അതിൽ തന്നെ നിരവധി സെലിബ്രിറ്റികളും ബിസിനസ് പ്രമുഖന്മാരുമുണ്ട്. ബോളിവുഡ് താരങ്ങളായ രൺവീർ സിംഗ്, കാർത്തിക് ആയാൻ, അംബാനി കുടുംബം എന്നിവരെല്ലാം ലംബോർഗിനി ഉറൂസ് തങ്ങളുടെ ഗാരേജിലെത്തിച്ചവരിൽ പ്രമുഖരാണ്.

പോർഷെ 911 ടർബോയിൽ കറങ്ങി സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ

ഉറൂസിന്റെ രണ്ട് പ്രത്യേക പതിപ്പുകളും കമ്പനിയെ ഒരു സുപ്രധാന നാഴികക്കല്ലിലെത്താന്‍ സഹായിച്ചു. ഇതില്‍ ലംബോര്‍ഗിനി ഉറൂസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂള്‍ പതിപ്പും ലംബോര്‍ഗിനി ഉറുസ് പേള്‍ ക്യാപ്സ്യൂള്‍ എഡിഷനും ഉള്‍പ്പെടുന്നു. ഇവ രണ്ടും രാജ്യത്തെ മൊത്തം ഉറൂസ് വില്‍പ്പനയുടെ 20 ശതമാനവും സംഭാവന ചെയ്യുന്നു. ഉറുസ് പേള്‍ ക്യാപ്സ്യൂള്‍ എഡിഷന്‍ മുന്‍കൂട്ടി കോണ്‍ഫിഗര്‍ ചെയ്ത ഒരു പാക്കേജാണ്, അത് ഊര്‍ജസ്വലമായ നിറങ്ങള്‍, ഗ്ലോസ് ഫിനിഷിംഗ്, പുതിയ അലോയ് വീലുകള്‍, പുതിയ മെറ്റീരിയലുകള്‍, അപ്ഹോള്‍സ്റ്ററി ഓപ്ഷനുകള്‍ എന്നിവയുള്‍പ്പെടെ തികച്ചും പുതിയ രൂപത്തിനായി കൂടുതല്‍ കോസ്മെറ്റിക് അപ്ഗ്രേഡുകള്‍ ചേര്‍ക്കുന്നു.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MLB EVO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ലംബോര്‍ഗിനി ഉറൂസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 6,00 rpm-ല്‍ 641 bhp കരുത്തും 2,250-4,500 rpm-ല്‍ 850 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എഞ്ചിനില്‍ ജോടിയാക്കിയിരിക്കുന്നത്. ഒന്നിലധികം ഓഫ്-റോഡിംഗ് മോഡുകള്‍ ഉള്‍പ്പെടെ ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ ഉറൂസ് അവതരിപ്പിക്കുന്നു.

More from DriveSpark

Article Published On: Sunday, March 5, 2023, 14:00 [IST]
English summary
Deepinder goyal owns porsche turbo s worth 3 2 crores
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X