ദില്ലി എയർപോർട്ടിൽ വരാൻ പോകുന്ന അടിപൊളി സംവിധാനം ഇതോ, ഇനി നടന്ന് ബുദ്ധിമുട്ടേണ്ടെന്ന് അധികൃതർ
ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ എലിവേറ്റഡ് ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സംവിധാനം ആസൂത്രണം ചെയ്യുകയാണ് അധികൃതർ. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ എയർപോർട്ട് സർവീസ് ക്വാളിറ്റി മെച്ചപ്പെടുത്താനും എയർപോർട്ടിൻ്റെ മലിനീകരണം കുറയ്ക്കാനുമാണ് ഈ ആധുനിക സംവിധാനം അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ടെർമിനൽ ഒന്നിനും വിമാനത്താവളത്തിലെ മറ്റ് രണ്ട് ടെർമിനലുകൾക്കും ഇടയിൽ യാത്രക്കാർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതിന് എയർ ട്രെയിൻ അവതരിപ്പിക്കാനാണ് ഡൽഹി എയർപോർട്ട് അതോറിറ്റി പദ്ധതിയിടുന്നത്. എയർ ട്രെയിൻ സംബന്ധിച്ച് ഒരു ടെൻഡർ നൽകിയിട്ടുണ്ട്.
ടെർമിനൽ ഒന്നിനും ടെർമിനൽ-3/2-നും ഇടയിൽ എയ്‌റോസിറ്റി, കാർഗോ സിറ്റി വഴി ഏകദേശം 7.7 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ട് നീളത്തിൽ വേഗതയേറിയതും തടസ്സമില്ലാത്തതുമായ കണക്റ്റിവിറ്റി നൽകാനാണ് ഉദ്ദേശിക്കുന്നത്. T2, T3 എന്നിവയിൽ നിന്ന് T1 അല്പം അകലെയാണ്. നിലവിൽ ടെർമിനലുകൾക്കിടയിൽ റോഡ് മാർഗമാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.

വിമാനത്തിൽ യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷേ ദീർഘദൂര യാത്രകൾ പലപ്പോഴും മടുപ്പിക്കാറുണ്ട്. അപ്പോൾ ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ വിമാന സർവീസുകളൊന്ന് അറിഞ്ഞിരുന്നാലോ. ആദ്യമായി മെൽബണിനും ഡാലസിനും ഇടയിലുള്ള ക്വാണ്ടാസ് എന്ന് ഫ്ലൈറ്റിനെ കുറിച്ച് പറയാം. 8,973 മൈൽ അതായത് (14,440 കി.മീ) ദൂരത്തിൽ 236 സീറ്റുകളുള്ള ബോയിംഗ് 787-9 ഉപയോഗിച്ച് ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തുന്നുണ്ട്. പതിനഞ്ച് മണിക്കൂർ 45 മിനിട്ടാണ് യാത്രയുടെ ദൈർഘ്യം.
അടുത്തത് ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ലണ്ടനിലേക്കുളള ഫ്ലൈറ്റാണ്. 2018 മാർച്ചിലാണ് ഈ സർവീസ് ആരംഭിച്ചത്. 9,009-മൈൽ അതായത് (14,499 കി.മീ) ആണ് ദൂരം. ഓസ്‌ട്രേലിയയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഒരേയൊരു നോൺ-സ്റ്റോപ്പ് സർവീസ് ആയിരുന്നു അത്. പതിനേഴ് മണിക്കൂറും 45 മിനിറ്റുമാണ് പെർത്തിൽ നിന്ന് ലണ്ടൻ വരെ വിമാനം പറക്കുന്നതിന് എടുക്കുന്ന സമയം. യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം 2023 മെയ് മാസത്തിൽ 11,387 യാത്രക്കാർ ചെയ്തു.

ദോഹ മുതൽ ന്യൂസിലാൻഡിലെ ഓക്ക്‌ലെൻഡ് വരെയുളള റൂട്ടാണ് ലിസ്റ്റിൽ അടുത്തത്. 9,032 മൈൽ അതായത് (14,535 കി.മീ) ദൈർഘ്യമുള്ള ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ദൈർഘ്യം കൂടിയ റൂട്ടാണിത്. 2017 ഖത്തർ എയർവേയ്സാണ് ആദ്യമായി ഈ റൂട്ടിൽ സർവീസ് ആരംഭിച്ചത്, എന്നാൽ കൊവിഡ് മഹാമാരി കാരണം 2020 -ൽ സർവീസ് നിർത്തിയിരുന്നു. എന്നാൽ അതിന് ശേഷം വീണ്ടും പുനരാരംഭിക്കുകയാണ് ചെയ്തത്. 18 മണിക്കൂറാണ് ദോഹയിൽ നിന്ന് ഓക്ക്‌ലെൻഡ് വരെയുളള ഫ്ലൈറ്റിൻ്റെ ദൈർഘ്യം.
കൊറോണ വൈറസ് ലോകത്ത് ആഞ്ഞടിക്കുന്നത് വരെ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺ-സ്റ്റോപ്പ് റൂട്ടായിരുന്നു സിംഗപ്പൂരിൽ നിന്ന് ന്യൂജേഴ്സി വരെയുളള സർവീസ്. കൊവിഡിന് ശേഷം വീണ്ടും സർവീസ് പുനരാരംഭിച്ചിരുന്നു. 9,534 മൈൽ അതായത് (15,344 കി.മീ) ആണ് സർവീസിൻ്റെ ദൂരം, ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണ് ഈ സർവീസിന്. സിംഗപ്പൂർ എയർലൈൻസിന്റെ 161 സീറ്റുകളുള്ള A350-900ULR-വിമാനമാണ് സർവീസ് നടത്തുന്നത്. ഇവയ്ക്ക് 67 ബിസിനസ് സീറ്റുകളും പ്രീമിയം ഇക്കോണമിയിൽ 94 സീറ്റുകളും ഉണ്ട്. 18 മണിക്കൂർ 40 മിനിട്ടാണ് ഫ്ലൈറ്റിൻ്റെ ദൈർഘ്യം.

ഇനിയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസുകളുടെ ലിസ്റ്റിലെ ഒന്നാമൻ. സിംഗപ്പൂരിൽ നിന്ന് ന്യൂയോർക്ക് വരെയുളള ഫ്ലൈറ്റാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർവീസ്. സിംഗപ്പൂർ-ന്യൂജേഴ്സി റൂട്ടുമായി 160 കിലോമീറ്ററിൻ്റെ വ്യത്യാസം മാത്രമാണ് ഇതിനുളളത്. 20 മണിക്കൂറാണ് സിംഗപ്പൂരിൽ നിന്നും ന്യുയോർക്കിലേക്ക് എത്താൻ എടുക്കുന്ന സമയം. പസിഫിക്കിന് കുറുകെ വടക്ക്-കിഴക്ക്, ജപ്പാന് തൊട്ടു കിഴക്ക്, അലൂഷ്യൻ ദ്വീപുകൾ, അലാസ്ക, കാനഡ എന്നിവയിലൂടെ ന്യൂയോർക്ക് നഗരത്തിലേക്ക് എത്തുന്നതാണ് റൂട്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








