നിരത്തിൽ ഇറക്കിയാൽ 20,000 രൂപ പിഴ; ബിഎസ് III പെട്രോൾ ബിഎസ് IV ഡീസൽ വാഹനങ്ങൾക്ക് നിരോധനവുമായി ഡൽഹി സർക്കാർ

മലിനീകരണത്തിന്റെ തോത് ക്രമാധീതമായി ഉയരുന്നതിനാൽ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വിവിധതരം വാഹനങ്ങൾക്കുള്ള നിരോധനം വീണ്ടും നടപ്പിലാക്കാനുള്ള നീക്കത്താലാണ് അധികൃതർ. ഡൽഹി സർക്കാരും കമ്മീഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്‌മെന്റും (CAQM) ചേർന്ന് GRAP-III (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇതോടെ എല്ലാ ബിഎസ് III പെട്രോൾ വാഹനങ്ങളും ബിഎസ് IV ഡീസൽ കാറുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡൽഹിയിലെ റോഡുകളിൽ ഓടുന്നത് നിരോധനം ഏർപ്പെടുത്തും. ഡൽഹി പൊലീസ് ഈ വിഷയത്തിൽ എല്ലാ കാറുകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും നിർദ്ദേശങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യും.

പഴയ വാഹനങ്ങൾക്ക് നിരോധനവുമായി ഡൽഹി സർക്കാർ

ഡൽഹിയിലും സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലും ഈ നിരോധനം ബാധകമാണ്. കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ സമാനമായ നടപടികളും പിഴ ഈടാക്കലും അധികൃതർ നടപ്പാക്കിയിരുന്നു. കഴിഞ്ഞ വർഷം ഈ ഉത്തരവ് തെറ്റിച്ച് നിരത്തിലിറങ്ങിയ നിരവധി വാഹനങ്ങൾക്ക് 20,000 രൂപ പിഴ ലഭിച്ചിരുന്നു.

A.Q.I തൃപ്തികരമായ നിലയിലെത്തുന്നത് വരെ നിരോധനം ഏതാനും ദിവസങ്ങളോളം നീണ്ടുനിന്നേക്കാം. എയർ ക്വാളിറ്റിയുടെ നിലവിലുള്ള പ്രവണത കണക്കിലെടുത്ത്, വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളാകുന്നത് തടയാനുള്ള ശ്രമത്തിൽ, GRAP -'Severe' എയർ ക്വാളിറ്റിയുടെ (DELHI AQI 401- 450 ന് ഇടയിലുള്ള) സ്റ്റേജ് III -ക്ക് കീഴിൽ വിഭാവനം ചെയ്തിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഉടനടി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നതായി എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ പറഞ്ഞു.

പഴയ വാഹനങ്ങൾക്ക് നിരോധനവുമായി ഡൽഹി സർക്കാർ

NCR -ൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളും ഇവ യഥാക്രമം നടപ്പിലാക്കണം എന്നും CAQM വ്യക്തമാക്കി. ഡൽഹിയിലെ മലിനീകരണ നിരക്ക് ഇപ്പോൾ 600 കടന്ന് അപകടകരമായിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങൾ അടുത്തിരിക്കെ, സംസ്ഥാന സർക്കാർ വിവിധ സംരംഭങ്ങളിലൂടെ മലിനീകരണ തോത് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവ ഒഴികെയുള്ള ഡീസൽ കൊമേർഷ്യൽ വാഹനങ്ങളുടെ ഗതാഗതവും GRAP നടപ്പിലാക്കുന്നത് നിയന്ത്രിക്കും. ബിഎസ് IV സർട്ടിഫിക്കേഷനുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ പ്രവേശനവും ഡൽഹി സർക്കാർ നിരോധിച്ചിരിക്കുകയാണ്. സ്ഥിതി വഷളായാൽ, മറ്റ് വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ ഈ ചട്ടങ്ങൾ എക്സ്റ്റെൻഡ് ചെയ്തേക്കാം. കുറഞ്ഞത് ബിഎസ് VI സർട്ടിഫിക്കേഷനുള്ള കാറുകൾ, എസ്‌യുവികൾ അല്ലെങ്കിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഉടമകൾക്ക് GRAP നടപ്പിലാക്കുമ്പോഴും ഗതാഗതത്തിന് അനുമതിയുണ്ട്.

പഴയ വാഹനങ്ങൾക്ക് നിരോധനവുമായി ഡൽഹി സർക്കാർ

ഡൽഹി-NCR -ലെ വായുവിന്റെ ഗുണനിലവാരം GRAP-യെ അടിസ്ഥാനമാക്കി നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു: സ്റ്റേജ് I - 'പുവർ' (AQI 201-300), സ്റ്റേജ് II - 'വെരി പുവർ മോശം' (AQI 301-400), സ്റ്റേജ് III - 'സിവിയർ' (AQI 401-450), സ്റ്റേജ് IV - 'സിവിയർ പ്ലസ്' (AQI >450).

എയർ ക്വാളിറ്റി ഇൻഡക്‌സ് സ്റ്റേജ് I -ലേക്കോ അതിന് താഴെയോ ആയി കുറയുന്നത് വരെ, ബിഎസ് VI അല്ലാത്ത ഡീസൽ, ബിഎസ് III പെട്രോൾ കാറുകൾക്ക് ഡൽഹിയിലേക്ക് അധികൃതർ പ്രവേശനം അനുവദിക്കാൻ സാധ്യതയില്ല. ഡൽഹി ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന മേഖല, അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ വലിയ തോതിൽ വൈക്കോൽ കത്തിക്കുന്നത് മൂലം പലപ്പോഴും അപകടകരമാം വിധം കടുത്ത മലിനീകരണവും കുറഞ്ഞ വായു നിലവാരവും മൂലം ബുദ്ധിമുട്ടുകയാണ്.

പഴയ വാഹനങ്ങൾക്ക് നിരോധനവുമായി ഡൽഹി സർക്കാർ

ഈ സാഹചര്യം ഓരോ വർഷവും നിലനിൽക്കുന്നു, അത്യന്തം മലിനീകരണം ഉണ്ടാക്കുന്ന ഈ പ്രവൃത്തി അവസാനിപ്പിക്കുമെന്ന് സർക്കാർ വാഗ്ദാനങ്ങൾ നൽകിയിട്ടും, ഇവിടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നത് തുടരുന്നു. നിർമ്മാണം, അനുബന്ധ വ്യാവസായിക പ്രവർത്തനങ്ങൾ, കൂട്ടമായിട്ടുള്ള ഈ കത്തിക്കൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വകാര്യ വാഹന ഉടമകൾ വായു മലിനീകരണത്തിന് വളരെ ചെറിയ കാരണമാണ്, എങ്കിലും, നിയമങ്ങളും നിരോധനവും നടപ്പിലാക്കാൻ താരതമ്യേന എളുപ്പമായതിനാൽ സർക്കാരുകൾ സാധാരണയായി സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ കാറുകളും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോളിൽ ഓടുന്ന കാറുകളും ന്യൂഡൽഹിയിൽ നിരോധിച്ചിരിക്കുന്നു. ഈ നിയമം നടപ്പിലാക്കുന്നതിനായി, ഈ പഴയ വാഹനങ്ങൾ നിലവിൽ ഈ നിരോധനം പ്രാബല്യത്തിൽ ഇല്ലാത്ത മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകാൻ ന്യൂഡൽഹിയിലെ RTO ഓഫീസുകൾക്ക് അധികാരമുണ്ട്.

More from DriveSpark

Article Published On: Saturday, November 4, 2023, 11:35 [IST]
English summary
Delhi bans bs3 petrol and bs4 diesel cars until further notice to reduce air pollution
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X