ഇനി ദില്ലി സർക്കാർ കുറച്ച് കാശുണ്ടാക്കും; പുറത്തിറക്കിയത് 400 ഇലക്ട്രിക് ബസുകൾ
ഏതൊരു സംസ്ഥാനവും തങ്ങളുടെ വരുമാന മാർഗമായി കാണുന്ന ഒന്നാണ് ഗതാഗത സംവിധാനം. പരമാവധി ചിലവുകൾ കുറയ്ക്കാനും വരുമാനം വർധിപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ആ കാര്യത്തിൽ ദില്ലി സർക്കാർ പുതിയ ഒരു തീരുമാനവുമായി എത്തിയിരിക്കുകയാണ്. അത് എന്താണെന്ന് വച്ചാൽ 400 ഇലക്ട്രിക് ബസുകൾ സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. ഡൽഹി ഇലക്ട്രിക് വെഹിക്കിൾ ഇനിഷ്യേറ്റീവ് ആണ് ഇതിന് പിന്നിൽ. ബസുകളിൽ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് സിസ്റ്റം ആണ് ഇതെല്ലാം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വർഷാവസാനത്തോടെ 2,080 ഇലക്ട്രിക് ബസുകൾ കൂടി കൂട്ടിച്ചേർക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോകമെങ്ങും ഇലക്ട്രിക്കിലേക്ക് തിരിയുന്ന ഈ സമയത്ത് ദില്ലി സർക്കാർ എടുത്തിരിക്കുന്ന ഈ തീരുമാനം വളരെ മികച്ചതാണ്.
സീറോ എമിഷൻ വെഹിക്കിൾ (ZEV) 10 വർഷത്തിനിടയിൽ 1000 ടണ്ണിന് തുല്യമായ കാർബൺ ഡൈ ഓക്സൈഡും 350,000 ലിറ്റർ ഡീസലും ലാഭിക്കുന്നു. അതിവേഗ ചാർജിംഗ് ലിഥിയം ബാറ്ററികളാൽ പ്രവർത്തിക്കുന്ന ഇക്കോ-ലൈഫിന് നഗരത്തിന്റെ ട്രാഫിക് അവസ്ഥയെ ആശ്രയിച്ച് ഒരൊറ്റ ചാർജിൽ 125-150 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഇ-മൊബിലിറ്റിക്ക് സമ്പൂർണ്ണ ഇക്കോസിസ്റ്റം പരിഹാരങ്ങൾ നൽകിക്കൊണ്ട് ഇലക്ട്രിക് വാഹന വിഭാഗത്തിലെ സമ്പൂർണ്ണ പരിഹാര ദാതാവാവാനാണ് JBM -ന്റെ ലക്ഷ്യം.

ഒരു ഇവി സ്വന്തമാക്കിയാൽ അതിൻ്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ചാർജ് തീർന്ന് വഴിയിലാവാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.

സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.
ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണ്. വീട്ടിൽ ഒരു പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതു വഴി നിങ്ങൾക്ക് ഒറ്റരാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. എല്ലാ ദിവസവും രാവിലെ ഫുൾ-ചാർജിൽ വാഹനം എടുക്കാനും ഇതിലൂടെ സാധിക്കും. പബ്ലിക് ചാർജിംഗ് ഒഴിവാക്കുവാനും അതിലൂടെ നിങ്ങൾക്ക് സമയ ലാഭവും ഹോം ചാർജിംഗ് നേടിത്തരുന്നു.

സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, അവയുടെ ലഭ്യത, താരിഫ് റേറ്റുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന നിരവധി സ്മാർട്ട്‌ഫോൺ ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ പോകുന്ന വഴികളിൽ ചാർജിംഗ് പോയിന്റുകളുണ്ടെന്ന് മനസിലാക്കാനും അതിനനുസരിച്ച് യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും ഈ ആപ്പുകൾ നമ്മെ സഹായിക്കുന്നു.
പരമ്പരാഗത പെട്രോൾ, ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ചലിക്കുന്ന ഭാഗങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കുറച്ച് ശ്രദ്ധയൊക്കെ കൊടുക്കണമെന്ന കാര്യവും മറക്കേണ്ട. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്ക് ഹെൽത്തിനും അത്യന്താപേക്ഷിതമാണ് എന്നതും മറക്കേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








