അംബാനിയുടെ മകള്‍ക്ക് വരെയില്ല ഇത്രയും സെക്യൂരിറ്റി! 20-കാരിയുടെ ബിഎംഡബ്ല്യുവിനുള്ള അകമ്പടി വാഹനങ്ങള്‍ കണ്ടോ...

ഇന്ന് നമ്മുടെ രാജ്യത്ത് വില കൂടിയ കാറുകള്‍ അത്ര അസാധാരണമായ കാഴ്ചയല്ല. വന്‍ നഗരങ്ങളില്‍ പ്രത്യേകിച്ചും ആഡംബര കാറുകളോട് പ്രത്യേക മമതയാണ് കാണിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് അനേകം സ്ത്രീകളും വിലകൂടിയ ആഡംബര-സ്‌പോര്‍ട്‌സ് കാറുകളില്‍ കറങ്ങുന്നത് കാണാം. ബിഎംഡബ്ല്യു കാറില്‍ കോളേജില്‍ പോകുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. എന്നാല്‍ അവളുടെ യാത്രകള്‍ക്ക് ചില പ്രത്യേകതകളുണ്ട്.

ഏതാനും കാലം മുമ്പ് വരെ സ്ത്രീകള്‍ വണ്ടിയോടിച്ച് പോകുന്നത് കാണുമ്പോള്‍ തുറിച്ചുനോട്ടങ്ങള്‍ പതിവായിരുന്നു. സ്ത്രീകള്‍ ഡ്രൈവിംഗില്‍ അത്ര ആത്മവിശ്വാസമുള്ളവരല്ലെന്നും അവര്‍ പതിവായി അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമുള്ള മിഥ്യാധാരണകളെല്ലാം പൊളിച്ചെഴുതുകയാണ് ഇന്നത്തെ യുവത. നമ്മള്‍ പറയാന്‍ പോകുന്ന പെണ്‍കുട്ടിക്ക് വെറും 20 വയസ്സ് മാത്രമാണ് പ്രായം. ഡല്‍ഹി സ്വദേശിനിയായ രഹാന കിഫായത്ത് ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സര്‍ കൂടിയാണ്.

20 year old delhi girl drives bmw

കോളേജില്‍ പഠിക്കുന്ന മറ്റ് പെണ്‍കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവള്‍ വളരെ വ്യത്യസ്തമായ ഒരു ലൈഫ്‌സ്‌റ്റൈല്‍ ആണ് പിന്തുടരുന്നത്. നമ്മുടെ നാട്ടിലൊക്കെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ പെണ്‍കുട്ടികള്‍ തുടക്കത്തില്‍ തന്നെ പ്രീമിയം കാറുകളില്‍ കോളേജില്‍ പോകുന്ന കാഴ്ച അത്ര സാധാരണമല്ല. എന്നാല്‍ ഇവിടെ രഹാന കിഫായത്ത് സ്വന്തം കലാലയത്തില്‍ എത്തുന്നത് ബിഎംഡബ്ല്യു Z4 കാര്‍ ഓടിച്ചിട്ടാണ്.

ബിഎംഡബ്ല്യു കാറിന്റെ മുന്‍ തലമുറ മോഡല്‍ രഹാനയുടെ പിതാവാണ് അവര്‍ക്ക് സമ്മാനിച്ചത്. രഹാനയുടെ രണ്ടാമത്തെ കാറാണിത്. ആദ്യത്തെ കാര്‍ ബിഎംഡബ്ല്യു 3-സീരീസ് ആയിരുന്നു. മറ്റൊരു കാറില്‍ കണ്ട് ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ കാറില്‍ വയലറ്റ് റാപ്പ് ചെയ്തിരുന്നു. അവളുടെ സോഷ്യല്‍ മീഡിയ വീഡിയോകളില്‍ എല്ലാം ഇത് കാണാം.

20 year old delhi girl drives bmw

ആഡംബര കാറുകള്‍ക്ക് മൂല്യം പെട്ടെന്ന് ഇടിയുമെന്നതിനാല്‍ തന്നെ പുത്തന്‍ പുതിയത് വാങ്ങാതെ ബുദ്ധിപരമായി യൂസ്ഡ് കാറുകള്‍ ആണ് രഹാന വാങ്ങിയത്. സെക്കന്‍ഡ് ഹാന്‍ഡ് ആഡംബര കാറുകള്‍ ആണെങ്കില്‍ വിപണിയില്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. വെറും 30 ലക്ഷം രൂപയ്ക്കാണ് രഹാനയുടെ അച്ഛന്‍ ഈ ബിഎംഡബ്ല്യു Z4 കാര്‍ വാങ്ങിയത്. 2 സീറ്റര്‍ സ്‌പോര്‍ട്‌സ് കാറിന്റെ ഹാര്‍ഡ്‌ടോപ് പതിപ്പിന്റെ 2016 മോഡല്‍ ആണ് രഹാനയുടെ കൈവശമുള്ളത്.

എന്നാല്‍ രസകരമായ സംഗതി എന്തെന്നാണ് സിദ്ദിഖ് സംവിധാനം ചെയ്ത 'ബോഡിഗാര്‍ഡ്' സിനിമയെ അനുസ്മരിപ്പിക്കും വിധം രഹാന ബിഎംഡബ്ല്യു Z4 ഓടിച്ച് പുറത്ത് പോകുമ്പോള്‍ എല്ലാം രണ്ട് സെക്യൂരിറ്റി കാറുകള്‍ അവളെ അനുഗമിക്കും. 2 മഹീന്ദ്ര ബൊലേറോ നിയോ കാറുകളില്‍ ആണ് അംഗരക്ഷകര്‍ രഹാനയുടെ ബിഎംഡബ്ല്യു Z4 കാറിനെ പിന്തുടരുന്നത്. രഹാനയെയും അവളുടെ സെക്യൂരിറ്റി കാറുകളുടെ സംരക്ഷണയുള്ള അവളുടെ ബിഎംഡബ്ല്യു Z4 കാറിനെയും കുറിച്ചുള്ള ഒരു വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

20 year old delhi girl drives bmw

ബിഎംഡബ്ല്യു Z4 പോലെയുള്ള കാര്‍ സ്ഥിരമായി ഓടിക്കുന്ന യുവതികളില്‍ ഒരാളായിരിക്കാം രഹാന. തനിക്ക് സെഡാന്‍ കാറുകളാണ് താല്‍പര്യമെന്നാണ് രഹാന പറയുന്നത്. എന്നാല്‍ അവളുടെ ലൈഫ്‌സറ്റൈല്‍ കണ്ട് അത്ഭുതം കൂറിയിരിക്കുകയാണ് നിരവധി നെറ്റിസണ്‍സ്. കാരണം പോകുന്നടത്തെല്ലാം രണ്ട് മഹീന്ദ്ര ബൊലേറോ നിയോ കാറുകളില്‍ അംഗരക്ഷകര്‍ പിന്തുടരുന്നത് ഒരു സാധാരണ കാര്യമായി തോന്നുന്നില്ലെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.

ഡല്‍ഹിയിലെ പേരുകേട്ട ട്രാഫിക്കില്‍ പോലും ഡ്രൈവ് ചെയ്യുമ്പോള്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ലെന്നും താന്‍ ഈ കാറില്‍ ഏറെ കംഫര്‍ട്ട് ആണെന്നുമാണ് രഹാന യൂട്യൂബ് വീഡിയോയില്‍ വിശദീകരിക്കുന്നത്. കാറിന് ഒന്ന് രണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഉടന്‍ അത് പരിഹരിക്കുമെന്നും യുവതി വീഡിയോയില്‍ പറയുന്നു.

ഗതാഗതക്കുരുക്ക് നിറഞ്ഞ ഡല്‍ഹി പോലുള്ള മഹാനഗരത്തിലൂടെ കൂളായി സ്‌പോര്‍ട്‌സ് കാറും കൊണ്ട് നടക്കുന്ന രഹാന വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വലിയ പ്രചോദനമാണ്. ഒരുപക്ഷേ ബിഎംഡബ്ല്യു Z4 പോലുള്ള സ്‌പോര്‍ട്‌സ് കാറുള്ള ഡല്‍ഹിയിലെ പ്രായംകുറഞ്ഞ വ്യക്തികളില്‍ ഒരാള്‍ കൂടിയായിരിക്കും രഹാന. എന്നാല്‍ കാറുമായി പുറത്തിറങ്ങുമ്പോള്‍ സെക്യൂരിറ്റിക്കായി എന്തുകൊണ്ടാണ് രണ്ട് കാറുകള്‍ ഇവരുടെ ഒപ്പം വരുന്നതെന്നതിനുള്ള കാരണം പക്ഷേ വ്യക്തമല്ല.

More from DriveSpark

Article Published On: Thursday, November 30, 2023, 18:45 [IST]
English summary
Delhi girl drives bmw z4 sports car is always accompanied by two security cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X