Delhi Government കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്തും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ
ദില്ലി സർക്കാർ എന്ത് പുരോഗമനം കൊണ്ടു വന്നാലും അത് മലിനീകരണം നിയന്ത്രിക്കാനായിരിക്കും. അല്ല എപ്പോഴും അങ്ങനെയാണല്ലോ. ഇപ്പോൾ ദാ പുതിയതായി മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത ലംഘനങ്ങൾ പരിശോധിക്കുന്നതിനായി പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ അവതരിപ്പിക്കാൻ പോകുകയാണ് ദില്ലി ഗതാഗത വകുപ്പ്.
തലസ്ഥാനത്തേക്കുളള പ്രവേശ കവാടങ്ങളിലായിരിക്കും ഇവ പിടിപ്പിക്കുവാൻ പോകുന്നത്. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയതാണോ എന്നും ഇല്ലെങ്കിൽ ചലാൻ ലഭിക്കാനുളള സജ്ജീകരണവും ഒരുക്കും. ഒന്നര മാസത്തിനുള്ളിൽ ഈ പദ്ധതിക്കായി വകുപ്പ് ടെൻഡർ സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

രണ്ട് ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ഒന്ന് നമ്പർ പ്ലേറ്റുകൾ വായിക്കുന്നതിലും മറ്റൊന്ന് അമിതഭാരം കയറ്റുകയോ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ട്രാഫിക് ലംഘനങ്ങൾ പിടിച്ചെടുക്കാനുമാണ് ഉപയോഗിക്കുക. കേരളത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ അവതരിപ്പിച്ചതിൻ്റെ ആശയക്കുഴപ്പം ഇത് വരെ മാറിയിട്ടില്ല എന്ന് വേണം പറയാൻ.
സംസ്ഥാന ഗ്രാമീണ പാതകളിൽ ഉള്‍പ്പെടെ 726 നിർമിത ബുദ്ധിയുള്ള (AI) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന അപകടമേഖലകൾ, നിയമലംഘനം കൂടുതൽ നടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്.

സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്.
കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകുമെന്നതും പ്രത്യേകം ഓർമിക്കേണം. ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്യാനുള്ള മുൻകരുതലുകളാണ് നാം സ്ഥീകരിക്കേണ്ടത്. അതേസമയം അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.
പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.
നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയിൽ പതിയുക. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയെന്നത് ലക്ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് 'സേഫ് കേരള' പദ്ധതി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരക്കാണ് ഉദ്ഘാടനം ചെയ്യുക. ക്യാമറകൾ പണിതുടങ്ങുന്നതോടെ സർക്കാരിന്റെ ഖജനാവിലേക്ക് ഇത്തരത്തിൽ കൂടുതൽ പണമെത്തുന്ന പ്രതീക്ഷയിലാണ് സർക്കാർ. എന്നാൽ നിയമലംഘകർ മാത്രം നിർമിത ബുദ്ധിയുള്ള ക്യാമറകളെ പേടിച്ചാൽ മതിയെന്നും എടുത്തുപറയേണ്ട കാര്യമാണ്.


Click it and Unblock the Notifications








