സ്ക്രാപ്പ് വേണ്ട, EV ആക്കാം: പഴയ വാഹനങ്ങൾക്ക് 50,000 രൂപ വരെ ഇൻസെൻ്റീവുമായി ഡൽഹി സർക്കാർ
രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം ഗുരുതര വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ, വാഹനമേഖലയെ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി ഡൽഹി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. റോഡുകളിൽ ഇപ്പോഴും ഓടുന്ന കാലപ്പഴക്കംചെന്ന വാഹനങ്ങൾ മലിനീകരണത്തിന്റെ പ്രധാന കാരണമാകുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ എൻജിൻ ഇലക്ട്രിക് വാഹനമാക്കി മാറ്റാൻ സാമ്പത്തിക പ്രോത്സാഹനം നൽകാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. പഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്നതിനുപകരം പരിസ്ഥിതി സൗഹൃദമായി പുനർജനിപ്പിക്കാനുള്ള ആശയമാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.
വാഹന ഉടമകൾക്കും പരിസ്ഥിതിക്കും ഒരുപോലെ ഗുണം ചെയ്യുന്ന തീരുമാനമാകുമെന്നാണ് പ്രതീക്ഷ. പദ്ധതി പ്രകാരം, ഓരോ വാഹനവും ഇലക്ട്രിക്കായി മാറ്റുന്നതിനായി 50,000 വരെ ഇൻസെന്റീവ് നൽകാനാണ് സർക്കാർ പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആയിരം വാഹനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നിലവിൽ പദ്ധതി മന്ത്രിസഭയുടെ പരിഗണനയിലാണ്, അന്തിമ തീരുമാനം അടുത്ത കാലയളവിൽ ഉണ്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം.

ഡൽഹിയിൽ മലിനീകരണം നിയന്ത്രിക്കാൻ സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പഴയ വാഹനങ്ങൾ. ഡൽഹി എൻസിആർ മേഖലയിൽ പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിച്ചിരിക്കുകയാണ്. ഇതുമൂലം ആയിരക്കണക്കിന് വാഹന ഉടമകൾ പ്രതിസന്ധിയിലാണ്.
ഈ സാഹചര്യത്തിലാണ് EV കൺവേർഷൻ പദ്ധതി പ്രാധാന്യമേറുന്നത്. വിലകൂടിയ കാറുകൾ ചെറിയ തുകയ്ക്ക് സ്ക്രാപ്പ് ചെയ്യേണ്ട അവസ്ഥയ്ക്ക് പകരം, സർക്കാർ സഹായത്തോടെ അവയെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നത് വലിയ ആശ്വാസമാണ്. ഇത് വാഹന ഉടമകൾക്ക് സാമ്പത്തികമായി ഗുണകരമാകുമെന്നത് ഉറപ്പാണ്. തങ്ങളുടെ പഴക്കം ചെന്ന വാഹനവുമായി ഉടമകൾക്ക് പല വികാരപരായ ബന്ധങ്ങളുണ്ടാകും. സ്ക്രാപ് ചെയ്യുമ്പോൾ അവരുടെ നല്ല ഓർമകൾ കൂടിയാവും നശിക്കുക.

വൈദ്യുതവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഡൽഹി സർക്കാരിന്റെ വിപുലമായ നയത്തിന്റെ ഭാഗമാണ് ഈ പദ്ധതി. നേരത്തെ AAP സർക്കാർ സമാന ആശയം പരിഗണിച്ചിരുന്നെങ്കിലും, ഉയർന്ന ചെലവ് മൂലം അത് നടപ്പായില്ല. ഇപ്പോൾ ബാറ്ററി ടെക്‌നോളജിയിലും EV കൺവേർഷൻ സംവിധാനങ്ങളിലും വന്ന പുരോഗതിയാണ് പദ്ധതി വീണ്ടും സജീവമാക്കുന്നത്.
ഓട്ടോമോട്ടീവ് മേഖലയ്ക്കും ഈ നീക്കം പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. EV കൺവേർഷൻ കിറ്റുകൾ, സർട്ടിഫൈഡ് വർക്ക്‌ഷോപ്പുകൾ, ടെക്‌നിക്കൽ ജോലികൾ എന്നിവയ്ക്ക് ഡിമാൻഡ് വർധിക്കും. ഇത് പുതിയ തൊഴിൽ സാധ്യതകൾക്കും സ്റ്റാർട്ടപ്പുകൾക്കും വഴിയൊരുക്കുമെന്നതും ശ്രദ്ധേയമാണ്.

പുതിയ നയത്തെ പറ്റി വിലയിരുത്തുമ്പോൾ പഴയ വാഹനങ്ങളെ വൈദ്യുതവാഹനങ്ങളാക്കി മാറ്റാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി ഗെയിംചേഞ്ചറാകാനുള്ള സാധ്യതയുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വാഹന ഉടമകളേയും അവരുടെ വികാരങ്ങളേയും സംരക്ഷിക്കുന്ന ഈ നീക്കം, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയായേക്കും. ഇന്ത്യയുടെ EV ഭാവിയിലേക്കുള്ള ശക്തമായ ഒരു ചുവടുവയ്പ്പാണിതെന്ന് 100 ശതമാനം ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








