ഡൽഹി സർക്കാർ നീണാൽ വാഴട്ടെ; മൂന്ന് മാസത്തേക്ക് വിലക്ക് ഇല്ല, പക്ഷേ ഈ കാര്യങ്ങൾ മറക്കല്ലേ
2020 -ലാണ് ദില്ലിയിൽ ഇവി പോളിസി പ്രഖ്യാപിച്ചത്, അതിന് ശേഷം പുതുക്കിയ ഇവി പോളിസി 2.O അവതരിപ്പിക്കുമെന്ന് സർക്കാർ പല തവണ പറഞ്ഞിരുന്നു എങ്കിലും പല തവണകളായി നീട്ടി വയ്ക്കുകയായിരുന്നു. പുതുക്കിയ ഇവി പോളിസി വന്നാൽ അത് തിരിച്ചടി ആകുന്നത് പഴയ വാഹനയുടമകൾക്കാണ്. പഴക്കം ചെന്ന വാഹനങ്ങൾ ഒഴിവാക്കുകയും ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുക എന്നതാണ് ഇവി പോളിസി 2.O കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. കൂടുതൽ ആളുകളെ ആകർഷിക്കാനായും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും ഫെയിം സബ്‌സിഡി പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം കൊടുക്കുകയുണ്ടായി. വനിതകൾക്ക് നിരവധി ഓഫറുകളും സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി.
ഡൽഹി-എൻസിആറിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കും ഇവി വ്യവസായത്തിലെ മറ്റ് പങ്കാളികൾക്കും ഈ നീട്ടിവയ്ക്കൽ ഏറെ ആശ്വാസം നൽകും. ഡല്‍ഹിക്ക് പുറമേ ഉത്തര്‍ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇവി നയം കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും സമഗ്രമായ ഇലക്ട്രിക് വാഹന നയമായി വിശേഷിപ്പിക്കപ്പെടുന്നത് ഡല്‍ഹിയിലെ ഇവി പോളിസി ആയിരുന്നു. രാജ്യ തലസ്ഥാനത്ത് ഇപ്പോള്‍ ഭരണമാറ്റം സംഭവിച്ചിരിക്കുകയാണ്.

2027 ഓടെ 95 ശതമാനം ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടുത്താനും ഇലക്ട്രിക് മൊബിലിറ്റിയുമായി ബന്ധപ്പെട്ട 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഡല്‍ഹി ഇവി പോളിസി 2.0 ലക്ഷ്യമിടുന്നു. ഡല്‍ഹിയുടെ പുതിയ ഇവി നയത്തിന് കീഴില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വമ്പന്‍ സബ്‌സിഡി നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ നയത്തിന് കീഴില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്ന വനിതാ ഉപഭോക്താക്കള്‍ക്ക് 36,000 രൂപ വരെ സബ്സിഡി വാഗ്ദാനം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
മൊബിലിറ്റി മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തില്‍ സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.ഡല്‍ഹി ഇവി പോളിസി 2.0 യുടെ കരട് പതിപ്പില്‍ സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള ആദ്യത്തെ 10,000 വനിതാ ഇലക്ട്രിക് ഇരുചക്ര വാഹന വാങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യം വാഗ്ദാനം ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു kWh 12000 വരെയായിരിക്കും സബ്‌സിഡി ലഭിക്കുക.

ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി സബ്‌സിഡ് 36000 രൂപ വരെ ലഭിക്കുമെന്ന് കരട് നയം നിര്‍ദ്ദേശിക്കുന്നു.രാജ്യത്തെ ഏറ്റവും മലിനീകരണമുള്ള നഗരങ്ങളില്‍ ഒന്നാല ന്യൂഡല്‍ഹിയടക്കമുള്ള എന്‍ആര്‍സിയില്‍ ഇലക്ട്രിക് വാഹന സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് ഡല്‍ഹി ഇവി പോളിസി 2.0 യുടെ ലക്ഷ്യം.നിലവില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഈ നിര്‍ദേശങ്ങള്‍ക്ക് ഉടന്‍ തന്നെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യതലസ്ഥാന മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂട്ടാനാണ് ഡല്‍ഹി ഇവി പോളിസി 2.0 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന നയത്തിന്റെ കാലാവധി 2030 മാര്‍ച്ച് 31 വരെയായിരിക്കും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമല്ല ഇലക്ട്രിക് ത്രീവീലറുകളും ഇലക്ട്രിക് കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്കും ഇന്‍സെന്റീവ് നല്‍കാന്‍ നയത്തില്‍ നിര്‍ദേശമുണ്ട്.

ഡല്‍ഹിയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനായി ഒരു kWh ന് 10,000 രൂപ എന്ന നിരക്കില്‍ ഇന്‍സെന്റീവ് നല്‍കാനാണ് പ്ലാന്‍. എന്നാല്‍ ഒരു വാഹനത്തിന് മൊത്തം ഇന്‍സെന്റീവ് 30,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ഐസിഇ ടൂവീലറുകള്‍ സ്‌ക്രാപ്പ് ചെയ്യാന്‍ നല്‍കുന്നവര്‍ക്ക് 10,000 രൂപയുടെ അധിക ഇന്‍സെന്റീവിനും അര്‍ഹതയുണ്ടാകുമെന്ന് കരട് നയത്തില്‍ പറയുന്നു.
ഇവി നയത്തോട് ചേർത്ത് പറയേണ്ട ഒരു കാര്യമാണ് സ്ക്രാപ്പേജ് പോളിസി. വാഹനത്തിന്റെ പഴക്കം മൂലവും അല്ലെങ്കിൽ അപകടത്തില്‍പ്പെട്ടോ ഉപയോഗശൂന്യമാകുമ്പോള്‍ സാധാരണയായി പൊളിക്കാറുണ്ട്. RC റദ്ദാക്കാതെ പൊളിക്കാനായി ഇത്തരത്തിൽ വാഹനം കൈമാറുമ്പോള്‍ വാഹനത്തിന്റെ രേഖകള്‍ സാധുതയോടെ നിലനില്‍ക്കും. ഇത് പല പ്രശ്നങ്ങൾക്കും വഴിയൊരുക്കാം.
പൊളിക്കാൻ നൽകുന്ന വാഹനങ്ങൾക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല എങ്കിൽ വാഹനം പൊളിക്കാതെ തകരാറുകള്‍ പരിഹരിച്ച് പുനരുപയോഗിക്കപ്പെട്ടേക്കാം. ഇത്തരം വാഹനം ഉടമകൾ അറിയാതെ കച്ചവടം ചെയ്യപ്പെടുകയും മോഷണം കള്ളക്കടത്തൽ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പിന്നീട് എപ്പോഴെങ്കിലും പിടിക്കപ്പെടുമ്പോള്‍ ഇവയുടെ RC റദ്ദാക്കാത്തത് മൂലം വാഹനയുടമ ഈ കുറ്റകൃത്യത്തില്‍ മനസ്സ് അറിയാതെ തന്നെ കുടുങ്ങുന്ന സ്ഥിതി വരെ വന്നേക്കാം.
മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ തുടങ്ങിയ ഓട്ടോമൊബൈൽ കമ്പനികൾ ഇന്ത്യയിൽ സ്‌ക്രാപ്പേജ് സൗകര്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ ഫോം പൂരിപ്പിക്കുന്നതിനോടൊപ്പം തന്നെ നിങ്ങൾക്ക് 1800-419-3530 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ സ്‌ക്രാപ്പേജ് സൗകര്യങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ സന്ദേശം അയയ്‌ക്കാനും സാധിക്കും.
വാഹന സ്‌ക്രാപ്പേജ് നയപ്രകാരം നിങ്ങള്‍ ഒരു പുതിയ വാഹനം വാങ്ങുന്നതിന് മുമ്പ് പഴയ വാഹനം പൊളിക്കാന്‍ നല്‍കുകയാണെങ്കില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി പ്രകാരം വാഹനത്തിന്റെ എക്സ്‌ഷോറൂം വിലയുടെ ഏകദേശം 4 മുതല്‍ 6 ശതമാനം വരെ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങള്‍ക്ക് ഉടനടി നല്‍കും.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങുന്നവര്‍ക്ക് ചില അധിക ആനുകൂല്യങ്ങള്‍ ഉണ്ട്. അവര്‍ പുതുതായി വാങ്ങുന്ന കാറിന് റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. വണ്ടി പൊളിച്ചാല്‍ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങളുടെ പഴയ കാര്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് നേടാം.
ഇനി ഉടമയായ നിങ്ങള്‍ പുതിയ കാര്‍ വാങ്ങുന്നില്ലെന്ന് വെക്കുക, ഈ സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നല്‍കാം. ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നേടാം. മാത്രമല്ല പഴയ കാറിന്റെ സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ പുതിയ വാഹനത്തിന്റെ വിലയില്‍ 5 ശതമാനം കിഴിവ് നല്‍കാനും വാഹന നിര്‍മ്മാതാക്കളോട് കരടില്‍ നിര്‍ദേശമുണ്ട്.
വാഹന സ്‌ക്രാപ്പേജ് നയത്തിന് കീഴില്‍ മുകളില്‍ സൂചിപ്പിച്ച ആനുകൂല്യങ്ങള്‍ ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല എന്ന കാര്യം മാന്യ വായനക്കാര്‍ പ്രത്യേകം ഓര്‍മിക്കുക. ഈ ആനുകൂല്യങ്ങള്‍ ബ്രാന്‍ഡുകള്‍ക്കും മോഡലുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാം. അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള കാര്‍ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുമല്ലോ അല്ലേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








