ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി

ഡല്‍ഹി രാജ്യ തലസ്ഥാന മേഖലയില്‍ ബിഎസ് 6 ഇതര ഡീസല്‍ കാറുകളുടെയും ബിഎസ് 3 പെട്രോള്‍ കാറുകളുടെയും നിരോധനം 2023 നവംബര്‍ 13 വരെ ഡല്‍ഹി സര്‍ക്കാര്‍ നീട്ടി.

ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി; ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ

വായു ഗുണനിലവാരം കുറച്ച് മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിഎസ് 4 ഡീസല്‍ വാഹനങ്ങളുടെ നിരോധനം കേന്ദ്ര സര്‍ക്കാര്‍ നീക്കിയിരുന്നു. എന്നാല്‍ ഡല്‍ഹി-എന്‍സിആറിലെ വായു ഗുണനിലവാരം വീണ്ടും മോശം അവസ്ഥയിലേക്ക് പോയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിരോധനം തിരികെ കൊണ്ടുവന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ ചുമത്തും.

ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി; ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ

എന്നിരുന്നാലും, ഡീസല്‍ ട്രക്കുകള്‍ക്ക് ഡല്‍ഹി എന്‍സിആറില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. കൂടാതെ, എമര്‍ജന്‍സി വാഹനങ്ങള്‍, അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍, സര്‍ക്കാര്‍, തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവക്കും പ്രശ്‌നങ്ങളില്ല.

ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി; ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ

ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ സ്‌റ്റേജ് 3 പ്രകാരം ഡല്‍ഹിയില്‍ ബിഎസ് 3 പെട്രോള്‍, ബിഎസ് 4 ഡീസല്‍ ഫോര്‍ വീലറുകള്‍ നിരോധിക്കുന്നത് തുടരുമെന്ന് ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായി പറഞ്ഞു. ഗ്രേഡഡ് ആക്ഷന്‍ റെസ്പോണ്‍സ് പ്ലാനിന് കീഴിലാണ് നിരോധനം ആദ്യം നടപ്പിലാക്കിയത്.

ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി; ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ

വായു ഗുണനിലവാരം 'സിവിയര്‍' വിഭാഗത്തില്‍ (വായു ഗുണനിലവാര സൂചിക 450-ന് മുകളില്‍) എത്തിയതോടെയാണ് ആണ് ബിഎസ് 6 ഇതര ഡീസല്‍, ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തുകളില്‍ ഇറങ്ങുന്നത് നിരോധിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. സെന്റര്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) രൂപീകരിക്കുന്ന ഒരു വിദഗ്ധ സംഘമാണ് ജിആര്‍എപി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്.

ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി; ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ

ജിആര്‍എപി അനുസരിച്ച് ഡല്‍ഹിയിലെ വായു ഗുണനിലവാരം നാല് വ്യത്യസ്ത ഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്. 'പുവര്‍' (മോശം) ആണ് ആദ്യം സ്റ്റേജ്. വായു ഗുണനിലവാര സൂചിക 201-300 ഈ ഘട്ടത്തില്‍ വരുന്നു. 'വെരി പുവര്‍' (വളരെ മോശം) ആണ് രണ്ടാം സ്റ്റേജ്. വായു ഗുണനിലവാര സൂചിക 301-നും 400നും ഇടയിലാണ് ഇത്. 'സിവിയര്‍' (ഗുരുതരം) ആണ് മൂന്നാം സ്റ്റേജ്. വായു ഗുണനിലവാര സൂചിക 401-നും 450-നും ഇടയില്‍ ആണ് ഇത് വരുന്നത്. വായു ഗുണനിലവാര സൂചിക 450-ന് മുകളില്‍ പോയാല്‍ സ്റ്റേജ് IV - 'സിവിയര്‍ പ്ലസ്'.

ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി; ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ

വായു ഗുണനിലവാരം സ്റ്റേജ് 1-ലേക്കോ അതിനു താഴേക്കോ കുറയാത്തത് വരെ, ബിഎസ് 6 ഇതര ഡീസല്‍ കാറുകളും ബിഎസ് 3 പെട്രോള്‍ കാറുകളും ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 458-ല്‍ എത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സിഎക്യുഎം ആദ്യമായി ബിഎസ് 4 ഡീസല്‍ വാഹനങ്ങളെ വിലക്കിയത്. വായു ഗുണനിലവാരം ജിആര്‍എപി സ്റ്റേജ് 4 'സിവിയര്‍ പ്ലസ്' വിഭാഗത്തില്‍ എത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി; ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ

ഞായറാഴ്ച ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ലൈറ്റ്, ഹെവി ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ എയര്‍ ക്വാളിറ്റി പാനലാണ് ഞായറാഴ്ച പിന്‍വലിച്ചത്. വായു ഗുണനിലവാര സൂചിക (എക്യുഐ) പ്രകാരം നിലവില്‍ ഡല്‍ഹിയിലെ വായുവിന്റെ എക്യുഐ ലെവല്‍ ഞായറാഴ്ച 339 ലേക്ക് എത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി; ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ

ശൈത്യകാലത്ത് അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും ഡല്‍ഹിയില്‍ വായു മലിനീകരണം കൂടാന്‍ കാരണമാകുന്നു. അടുത്തിടെ വായു മലിനീകരണം നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ പുതിയ കര്‍മ്മ പദ്ധതി തയ്യാറാക്കിയിരുന്നു.

ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി; ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ

അതിന്റെ ഭാഗമായി ട്രാഫിക് സിഗ്നലില്‍ ചുവപ്പ് ലൈറ്റ് തെളിഞ്ഞാല്‍ എഞ്ചിന്‍ ഓഫ് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളില്‍ 'റെഡ് ലൈറ്റ് ഓണ്‍ കാര്‍ ഓഫ്' എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഒക്ടോബര്‍ 28 മുതലാണ് ഡല്‍ഹിയില്‍ ഈ പ്രചാരണം ആരംഭിച്ചത്.

ദേ പോയി ദാ വന്നു; ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ കാര്‍ നിരോധനം നീട്ടി; ലംഘിക്കുന്നവര്‍ക്ക് 20,000 രൂപ പിഴ

ഡല്‍ഹിയില്‍ വായു മലിനീകരണം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ 2016 ല്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചിരുന്നു. ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാര്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരോധിച്ചു.

More from DriveSpark

Article Published On: Tuesday, November 8, 2022, 15:33 [IST]
English summary
Delhi government extends ban on bs 3 petrol bs 4 diesel cars till november 13
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X