ശുക്രനടിച്ചെന്നാ തോന്നുന്നേ;ബൈക്ക് ടാക്സികൾക്ക് അനുമതിയുമായി ഡൽഹി സർക്കാർ
2023 വർഷം ഓല, ഊബർ, റാപ്പിഡോ എന്നീ ബൈക്ക് ആഗ്രഗേറ്റ് ടാക്സികൾക്ക് തുടക്കം വളരെ മോശമായിരുന്നു, മറ്റൊന്നും കൊണ്ടല്ല ഡൽഹി ഗതാഗത വകുപ്പ് സംസ്ഥാനത്ത് അവരെ നിരോധിച്ചിരുന്നു. ഇത് ഓല്,ഊബർ, റാപ്പിഡോ എന്നീ ബൈക്ക് ടാക്സികളുടെ വ്യവസായത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നു. പക്ഷേ അവർക്കെല്ലാം ഒരു സന്തോഷ വാർത്തയാണ് ലഭിച്ചിരിക്കുന്നത്.
പുതിയ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ സ്കീം 2023 -ന് ഡൽഹി സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. ടാക്സി അഗ്രഗേറ്ററുമാർക്ക് വലിയ ആശ്വാസമാണ് കിട്ടിയിരിക്കുന്നതെങ്കിലും സർക്കാർ മുൻപ് മുന്നോട്ട വച്ച നിർദേശങ്ങൾക്ക് ഒരു മാറ്റവും ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ഡൽഹിയിലെ എല്ലാ ബൈക്ക് ടാക്സികളും വാടകയ്ക്കെടുക്കുന്ന ബൈക്ക് സേവനങ്ങളെല്ലാം ഇലക്ട്രിക്കിലേക്ക് മാറ്റണം. 2020 -ലെ ഇവി പൊളിസിക്ക് അനുസൃതമായിട്ടാണ് സർക്കാർ ഇത്തരത്തിലുളള നിർദേശം പറഞ്ഞിരിക്കുന്നത്.

2022 ഒക്ടോബറിൽ കർണാടകയിൽ ഓല,ഊബർ ടാക്സി സർവീസുകൾ നിർത്തലാക്കിയിരുന്നു. എന്നാൽ അതിന് ശേഷം ഓല, ഊബര്‍, റാപ്പിഡോ ഓട്ടോകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയ കര്‍ണാടക ഗതാഗത വകുപ്പ് ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ച കര്‍ണാടക ഹൈക്കോടതി ബന്ധപ്പെട്ട നിയമപ്രകാരം യാത്രാനിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
കൂടാതെ, അധിക സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഓട്ടോ അഗ്രഗേറ്റര്‍മാര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടത്. അധികാരികള്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുമ്പ് താല്‍ക്കാലിക ചട്ടമെന്ന നിലയില്‍ ജിഎസ്ടിയുടെ 5 ശതമാനത്തിനൊപ്പം അടിസ്ഥാന നിരക്കിനേക്കാള്‍ 10 ശതമാനം കണ്‍വീനിയന്‍സ് ഫീസായി ഈടാക്കാന്‍ കര്‍ണാടക ഹൈക്കോടതി ഓട്ടോ അഗ്രഗേറ്റര്‍മാരെ അനുവദിച്ചിട്ടുണ്ട്.

ബൈക്ക് ടാക്സികൾ എല്ലാം ഇലക്ട്രിക്കിലേക്ക് മാറിയാൽ മലിനീകരണം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രധാന കാര്യമായി സർക്കാർ പറയുന്നത്. കുറഞ്ഞ വിലയിൽ കാര്യക്ഷമമായ സ്‌കൂട്ടറുകൾ അവതരിപ്പിച്ചാണ് പ്യുവർ ഇവി എന്ന ബ്രാൻഡ് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. കമ്പനിയിപ്പോഴിതാ പുതിയ ഇപ്ലൂട്ടോ 7G പ്രോ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി വാർത്തകളിൽ ഇടംപിടിക്കുകയാണ്. കുറഞ്ഞ വിലയും കിടിലൻ റേഞ്ചുമാണ് മോഡലിന്റെ മുഖമുദ്ര. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പ്യുവർ ഇവിയുടെ ഡീലർഷിപ്പുകൾ സന്ദർശിച്ച് ഇലക്ട്രിക് സ്‌കൂട്ടർ ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാനാവും. അതേസമയം ഇപ്ലൂട്ടോ 7G പ്രോ ഇവിക്കായുള്ള ഡെലിവറികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടയ്ക്ക് ലാസ്റ്റ് മൈൽ ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് യുലു തങ്ങളുടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനമായ വിൻ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 55,555 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ യുലു വിൻ വിപണിയിലെത്തിയിരിക്കുന്നത്. മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 999 രൂപ ടോക്കൺ തുക നൽകി വിൻ ഇവി പ്രീ-ബുക്ക് ചെയ്യാം. ഈ തുക പൂർണമായും റീഫണ്ടബിൾ ആണെന്നും കമ്പനി പറയുന്നുണ്ട്. മെയ് പകുതി മുതൽ ഡെലിവറി ആരംഭിക്കുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. പ്രാരംഭ കാലയളവിനു ശേഷം ആമുഖ വിലയിൽ 4,444 രൂപയുടെ വർധനവ് ഉണ്ടാവുമെന്നും വിലകൾ 59,999 രൂപയായി നിശ്ചയിക്കുകയും ചെയ്യും.
ആദ്യ ഘട്ടത്തിൽ യുലു വിൻ ബെംഗളൂരുവിൽ മാത്രമാവും ലഭ്യമാവുക. എന്നാൽ ഈ വർഷാവസാനത്തോടെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ഇലക്ട്രിക് ടൂവീലറിന്റെ വിൽപ്പനയും കമ്പനി ആരംഭിക്കും. ഇതോടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല എന്നതാണ് ഇവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അതായത് ശരിക്കും യുലു വിൻ ഒരു സ്ലോ-സ്പീഡ് സ്കൂട്ടർ ആയിരിക്കും എന്നതാണ്. പരമാവധി മണിക്കൂറിൽ 25 കി.മീ. വേഗത മാത്രമാണ് മോഡലിനുള്ളത്.
ചെറുതും ഭാരം കുറഞ്ഞതുമായതിനാൽ ബെംഗളൂരൂ പോലുള്ള നഗരങ്ങൾക്ക് യുലു വലിയ വിജയമാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സിംഗിൾ സീറ്റ് സെറ്റപ്പാണ് മോഡലിനുള്ളത്. സീറ്റ് സ്ക്വാബിന് ഒരു റൈഡറെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതായത് രണ്ട് പേർക്ക് സഞ്ചരിക്കാൻ ഇതിലാവില്ലെന്ന് സാരം. പിന്നിൽ ഒരാളെ കയറ്റാമെന്ന് ആലോചിച്ചാൽ കാലുവെക്കാൻ ഫുട്‌പെഗുകളും കമ്പനി സമ്മാനിച്ചിട്ടില്ല. ബോഡി പാനലുകൾ കുറവാണെന്നതും ക്യൂട്ട്നെസ് വർധിപ്പിക്കുന്നുണ്ട്. കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം ഇവിയുടെ പ്രായോഗികത കൂട്ടുന്നു എന്നതാണ് പ്രത്യേകത.


Click it and Unblock the Notifications








