ഇനി കുറച്ച് നാൾ റെസ്റ്റ് എടുക്ക്; ബിഎസ് III & IV വാഹനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഡൽഹി

വായുവിന്റെ ഗുണനിലവാരം മോശമായതിനെ തുടർന്ന് ഡൽഹിയിൽ ബിഎസ് III പെട്രോൾ, ബിഎസ് III ഡീസൽ, ബിഎസ് IV ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കാൻ ഡൽഹി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) സ്റ്റേജ് III പ്രകാരം അടിയന്തര നടപടികൾ അവതരിപ്പിച്ചുകൊണ്ട് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (CAQM) പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ ഡൽഹി സർക്കാരിന്റെ ഗതാഗത വകുപ്പ് പുതിയ സർക്കുലർ പ്രഖ്യാപിച്ചു.

ഡൽഹി സർക്കാർ ഉത്തരവിട്ട ബിഎസ് III എമിഷൻ മാനദണ്ഡങ്ങളുള്ള പെട്രോൾ ഫോർ വീലറുകൾക്കും ബിഎസ് III, ബിഎസ് IV എമിഷൻ സ്റ്റാൻഡേർഡുകളുള്ള ഡീസൽ വാഹനങ്ങൾക്കും നിരോധനം ഡിസംബർ 9 വരെ ബാധകമായിരിക്കും. എന്നിരുന്നാലും, ഈ നിരോധനം പ്രകാരം സർക്കാർ ഡ്യൂട്ടിയിലുള്ള വാഹനങ്ങൾ അല്ലെങ്കിൽ എമർജൻസി സർവ്വീസ് വാഹനങ്ങൾ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കും.

ബിഎസ് III & IV വാഹനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഡൽഹി

ഈ വിഭാഗത്തിൽ പെടുന്ന ഏതെങ്കിലും വാഹനം നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ 20,000 രൂപ പിഴ ഈടാക്കുമെന്ന് ഡൽഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, CAQM GRAP സ്റ്റേജ് II -ലേക്ക് മാറിയാൽ ഡിസംബർ 9 -ന് ശേഷം നിരോധനം പിൻവലിക്കും. അടുത്ത കാലത്തായി, ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശത്തിൽ നിന്ന് അതീവ മോശം എന്ന നിലയിലേക്ക് നീങ്ങിയിരിക്കുകയാണ്, ഇപ്പോൾ കാര്യങ്ങൾ ഗുരുതരമാണ്.

ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) വളരെക്കാലമായി സ്ഥിരമായി 'ഗുരുതര' വിഭാഗത്തിൽ പെടുന്നു, ഇത് അടിയന്തര സാഹചര്യത്തിൽ കടുത്ത നടപടികൾ അവതരിപ്പിക്കാൻ CAQM -നെ നിർബന്ധിതരാക്കി. തിങ്കളാഴ്ച, ഡൽഹിയിലെ AQI 347 ആയിരുന്നു, അത് 'വളരെ മോശം' വിഭാഗത്തിൽ പെടുന്നു, അതിനുമുമ്പ് AQI 407 ആയിരുന്നു, അങ്ങനെ ഡൽഹി 'ഗുരുതര' വിഭാഗത്തിന് കീഴിലായി.

നിലവിൽ മൂന്ന് ലക്ഷം ബിഎസ് IV ഡീസൽ വാഹനങ്ങളും രണ്ട് ലക്ഷം ബിഎസ് III പെട്രോൾ വാഹനങ്ങളും ഡൽഹിയിലെ റോഡുകളിൽ ഓടുന്നുണ്ട്. പ്രാബല്യത്തിൽ കൊണ്ടുവന്ന നിരോധനം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെങ്കിലും അന്തരീക്ഷ മലിനീകരണം പെട്ടെന്ന് വർധിക്കുന്നത് നിയന്ത്രിക്കാനുള്ള ഹ്രസ്വകാല നടപടിയാണ്. കൃത്യമായ ദീർഘകാല പ്രവർത്തന പദ്ധതി പിന്തുടരുകയാണെങ്കിൽ ഇത്തരം കർശന നടപടികൾ ഒഴിവാക്കാനാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പഴയ തലമുറ വാഹനങ്ങൾക്കുള്ള ഇത്തരം നിരോധനങ്ങൾ ഈ കാലത്തിന്റെ ആവശ്യമാണെന്ന് തോന്നുമെങ്കിലും, എല്ലാ ആളുകളും ഈ നീക്കത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നില്ല. ഡൽഹിയിലെയും പഞ്ചാബിലെയും ആം ആദ്മി പാർട്ടി സർക്കാരുകൾക്കെതിരെ വൻ പ്രതിഷേധത്തിനും റോഡ് ജാമിനും ഡൽഹിയിലെ റോഡുകളിൽ ഇറങ്ങുമെന്ന് ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേർസ് അസോസിയേഷൻ അറിയിച്ചു. സംഘടന അംഗങ്ങൾ പറയുന്നതനുസരിച്ച്, പഞ്ചാബിൽ നിന്ന് നിരവധി വിനോദസഞ്ചാരികളും ടാക്‌സികളും ഡൽഹിയിലേക്ക് വരുന്നുണ്ട്, ഇത്തരമൊരു നിരോധനം ഏർപ്പെടുത്തുന്നതിലൂടെ, ടൂറിസം വ്യവസായത്തെ തകിടം മറിക്കാനുള്ള ഡൽഹി സർക്കാർ ആഗ്രഹിക്കുന്നു.

ബിഎസ് III & IV വാഹനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഡൽഹി

GRAP സ്റ്റേജുകളെ അടിസ്ഥാനമാക്കിയുള്ള ഡൽഹിയുടെ തീരുമാനം:

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ അല്ലെങ്കിൽ GRAP എന്നത് CQAM പ്രാബല്യത്തിൽ വരുത്തിയ നാല് ഘട്ട പദ്ധതിയാണ്. ഡൽഹി-NCR -ന്റെ AQI -യുടെ അടിസ്ഥാനത്തിലാണ് GRAP -യുടെ ഒരു സ്റ്റേജ് നടപ്പാക്കാനുള്ള തീരുമാനം. സ്റ്റേജ് 1 മോശം AQI ആണ് (201-300). സ്റ്റേജ് II - 'വളരെ മോശം' (AQI 301-400). സ്റ്റേജ് III - 'സിവിയർ' (AQI 401 - 450), സ്റ്റേജ് IV 'സിവിയർ പ്ലസ്' (AQI > 450).

10 വർഷത്തിന് മുകളിലുള്ള ഡീസൽ വാഹനങ്ങൾക്ക് പൂർണ നിരോധനം:

10 വർഷം പഴക്കമുള്ള ഡീസൽ കാറുകളും 15 വർഷം പഴക്കമുള്ള പെട്രോളിൽ ഓടുന്ന കാറുകളും ന്യൂഡൽഹിയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചട്ടം. ഈ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ന്യൂഡൽഹിയിലെ എല്ലാ രജിസ്ട്രേഷൻ അതോറിറ്റികൾക്കും ആർടിഒ ഓഫീസുകൾക്കും ഇത്തരം പഴയ വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകാം, ഈ നിയമം നിലവിൽ പ്രാബല്യത്തിൽ ഇല്ല എന്നതാണ് ശ്രദ്ധേയം. എന്നാൽ ഈ നിരോധനം ഇപ്പോഴും ബാധകമാണ്. ദേശീയ തലസ്ഥാനത്ത് വർധിച്ചുവരുന്ന മലിനീകരണത്തിന്റെ തോത് തടയുന്നതിനാണ് ഈ നീക്കം. വാഹനങ്ങൾ പുറന്തള്ളുന്ന ദോഷകരമായ വാതകങ്ങൾ വായു മലിനീകരണത്തിന്റെ പ്രാഥമിക കാരണങ്ങളിലൊന്നായി കണക്കാക്കുന്നു.

More from DriveSpark

Article Published On: Tuesday, December 6, 2022, 18:07 [IST]
English summary
Delhi government puts ban to bs3 and bs4 vehicles due to rise in pollution levels
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X