തിരിച്ചു വരവ് ഉണ്ട് ശശിയേ; ദില്ലി സർക്കാരിൻ്റെ അനുമതി നേടി ബൈക്ക് ടാക്സികൾ
ഫെബ്രുവരിയിലാണ് ഡൽഹി സർക്കാർ ബൈക്ക് ടാക്സി അഗ്രഗേറ്റർമാരായ യൂബർ, ഒല, റാപ്പിഡോ എന്നിവരോട് തങ്ങളുടെ എല്ലാ ബൈക്ക് ടാക്സികളും ഇലക്ട്രിലേക്ക് മാറ്റിയില്ലെങ്കിൽ സർവീസ് നിരോധിക്കുമെന്ന് ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ അന്ന് യൂബർ ഇന്ത്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
യൂബർ ഇന്ത്യയുടെ സൗത്ത് ഏഷ്യ, ഓപ്പറേഷൻസ് ഡയറക്ടർ ശിവ ശൈലേന്ദ്രനാണ് തൻ്റെ ബ്ലോഗിലൂടെയാണ് സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ പ്രതികരിച്ചത്. സീറോ എമ്മിഷൻ എന്ന ഒരു ലക്ഷ്യത്തിലേയ്ക്കാണ് തങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും എന്നാൽ അത് ഒരു ദിവസം കൊണ്ട് നടക്കുന്ന ഒരു പ്രവർത്തിയല്ല, ഒരുപാട് പേരുടെ കൂട്ടായ്മ ശ്രമത്തിലൂടെ മാത്രമേ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയു എന്നുമാണ് അന്ന് അദ്ദേഹം തൻ്റെ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

എന്നാൽ ഇപ്പോൾ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വ്യത്യസ്തമായ ഒരു നീക്കമാണ് വന്നിരിക്കുന്നത്. ആം ആദ്മി സർക്കാർ വരും മാസങ്ങളിൽ അഗ്രഗേറ്റർ നയം പാസാക്കാനാണ് സാധ്യത. എന്നു വച്ചാൽ ദില്ലി റോഡുകളിൽ ഉടൻ തന്നെ ബൈക്ക് ടാക്സികൾ പ്രതീക്ഷിക്കാം. അഗ്രഗേറ്റർ നയം നിയമവകുപ്പ് അംഗീകരിച്ചുവെന്നാണ് ഗതാഗത മന്ത്രി പത്രസമ്മേളളനത്തിലൂടെ അറിയിച്ചത്.
ആദ്യം നിയമലംഘനം നടത്തിയാൽ 5000 രൂപയായിരുന്നു പിഴയായി നൽകേണ്ടിയിരുന്നത്. അതിന് ശേഷം വീണ്ടും തെറ്റ് ആവർത്തിച്ചാൽ 10000 രൂപയാണ് പിഴ അടയ്ക്കേണ്ടത് എന്നാണ് ദില്ലി ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ ഉണ്ടായിരുന്നത്. എന്നാൽ വിലക്കിന് പുറമേ ഒരു പോംവഴിയും സർക്കാർ അന്ന് നിർദേശിച്ചിരുന്നു. അത് എന്താണെന്ന് വച്ചാൽ ഇപ്പോൾ ടാക്സി അഗ്രഗേറ്ററുകൾ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾ എല്ലാം ഇലക്ട്രിക് വാഹനങ്ങളായി മാറ്റണമെന്നായിരുന്നു സർക്കാർ നിർദേശം.

2022 ഒക്ടോബറിൽ കർണാടകയിൽ ഓല,ഊബർ ടാക്സി സർവീസുകൾ നിർത്തലാക്കിയിരുന്നു. എന്നാൽ അതിന് ശേഷം ഓല, ഊബര്‍, റാപ്പിഡോ ഓട്ടോകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയ കര്‍ണാടക ഗതാഗത വകുപ്പ് ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ച കര്‍ണാടക ഹൈക്കോടതി ബന്ധപ്പെട്ട നിയമപ്രകാരം യാത്രാനിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
കൂടാതെ, അധിക സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഓട്ടോ അഗ്രഗേറ്റര്‍മാര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടത്. അധികാരികള്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുമ്പ് താല്‍ക്കാലിക ചട്ടമെന്ന നിലയില്‍ ജിഎസ്ടിയുടെ 5 ശതമാനത്തിനൊപ്പം അടിസ്ഥാന നിരക്കിനേക്കാള്‍ 10 ശതമാനം കണ്‍വീനിയന്‍സ് ഫീസായി ഈടാക്കാന്‍ കര്‍ണാടക ഹൈക്കോടതി ഓട്ടോ അഗ്രഗേറ്റര്‍മാരെ അനുവദിച്ചിട്ടുണ്ട്.

നേരത്തെ, ഓട്ടോ അഗ്രഗേറ്റര്‍മാര്‍ കണ്‍വീനിയന്‍സ് ഫീസായി ഒരു യാത്രയ്ക്ക് 40 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഒക്ടോബര്‍ 6-ലെ കര്‍ണാടക ഗതാഗത വകുപ്പിന്റെ നോട്ടീസ് 2016ലെ കര്‍ണാടക ഓണ്‍-ഡിമാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രഗേറ്റര്‍ റൂള്‍സ് അനുസരിച്ച് ഓട്ടോ ഡ്രൈവര്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്ന് ഓലയുടെയും ഊബറിന്റെയും അഭിഭാഷകര്‍ അന്ന് വാദിച്ചത്.
കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമായിരുന്നു. 2016-ലെ കര്‍ണാടക ഓണ്‍-ഡിമാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രഗേറ്റേഴ്സ് റൂള്‍സ് പ്രകാരം പ്രകാരം ഈ സ്ഥാപനങ്ങള്‍ക്ക് ടാക്‌സികള്‍ മാത്രം ഓടിക്കാനാണ് ലൈസന്‍സ് നല്‍കിയതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓട്ടോകള്‍ക്ക് ഇ നിയമം ബാധകമല്ല. എന്നാൽ ഇപ്പോൾ ഓട്ടോയിൽ യാത്ര ചെയ്യണമെങ്കിൽ കിലോമീറ്ററിന് 30 രൂപയാണ് ഈടാക്കുന്നത്. മുൻപ് അത് രണ്ട് കിലോമീറ്ററിന് 30 രൂപയായിരുന്നു. അതായത് കിലോമീറ്ററിന് 15 രൂപ.
ഈ ബൈക്ക് ടാക്സികൾ ആദ്യമായിട്ടാണ് ഒരു നിയമ പ്രശ്നത്തിൽ അകപ്പെടുന്നത്. ജനുവരി മാസത്തിൽ റാപ്പിഡോയുടെ മോട്ടോർബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകുന്നതിൽ മഹാരാഷ്ട്ര സർക്കാർ വിസമ്മതം പ്രകടിപ്പിച്ചിരുന്നു, കാരണം മറ്റൊന്നുമല്ല റാപ്പിഡോയുടെ സുരക്ഷാ മാനദണ്ഡങ്ങളും നിരക്കും സർക്കാരിന് അംഗീകരിക്കാൻ കഴിയുന്നതല്ലായിരുന്നു. അത് കൊണ്ട് തന്നെ ബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകിയിട്ടില്ല.
വാണിജ്യപരമായ ഉപയോഗത്തിന് ലൈസൻസിന് അപേക്ഷിച്ചുവെങ്കിലും അത് നടപ്പായില്ല എന്നതാണ് സത്യം. അത് കൊണ്ട് സംഭവിച്ചത് മറ്റൊന്നും അല്ല, അനധികൃതമായി ബൈക്ക് ടാക്സികൾ സർവീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ അനധികൃതമായി സർവീസ് നടത്തുന്ന റാപ്പിഡോ പോലെയുളള ബൈക്ക് ടാക്സികൾ നിയമപരമായി എല്ലാ പ്രതിബന്ധങ്ങളും നേരിടുന്നുണ്ട് എന്നതാണ് സത്യം.


Click it and Unblock the Notifications








