ഡല്‍ഹി വണ്ടികള്‍ ഇനി കേരളത്തില്‍ നിറയും! 4 മാസം കൊണ്ട് നിരോധനം വരുന്നത് ഈ വാഹനങ്ങള്‍ക്ക്

വായു മലിനീകരണം ഇപ്പോള്‍ വെറുമൊരു പാരിസ്ഥിതിക പ്രശ്നമല്ല പല ഇന്ത്യക്കാരുടെയും ജീവിതശൈലിയായി ഇത് മാറിയിരിക്കുന്നു. ഉപകരണ നിര്‍മ്മാതാക്കളായ IQഎയര്‍ 2024 -ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹി രണ്ടാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും മുകളില്‍ ആഫ്രിക്കന്‍ രാജ്യമായ ഛാഡിന്റെ തലസ്ഥാനമായ എന്‍'ഡ്ജമേനയാണ്. രണ്ട് നഗരങ്ങളും ഒരു ക്യൂബിക് മീറ്ററില്‍ 90 മൈക്രോഗ്രാമില്‍ കൂടുതല്‍ വാര്‍ഷിക ശരാശരി PM2.5 സാന്ദ്രത രേഖപ്പെടുത്തുന്നു. ഇത് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മാര്‍ഗനിര്‍ദ്ദേശത്തേക്കാള്‍ 18 മടങ്ങ് കൂടുതലാണ്.

ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ഭരണകൂടം വായു മലിനീകരണ തോത് കുറയ്ക്കാനായി കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്. പെട്രോളിലും ഡീസലിലും ഓടുന്ന പഴയ വാഹനങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. അതിനാല്‍ പഴയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ നിയന്ത്രിക്കുന്നതിനായി വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ് ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നവംബര്‍ 1 മുതല്‍ സര്‍ക്കാര്‍ ഒരു കടുത്ത നിയമം നടപ്പിലാക്കാന്‍ പോകുകയാണ്. അതിനെ കുറിച്ച് അറിയാം.

delhi vehicles

ഇന്ത്യയില്‍ വായു മലിനീകരണം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ഡല്‍ഹിയില്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി നവംബര്‍ 1 മുതല്‍ അവിടെ ഒരു പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഈ പുതിയ നിയമം സ്വകാര്യ വാഹനങ്ങള്‍ക്കല്ല മറിച്ച് വാണിജ്യ വാഹനങ്ങള്‍ക്കുള്ളതാണ്. പുതിയ നിയമം അനുസരിച്ച്, നവംബര്‍ 1 മുതല്‍ ബിഎസ് VI, സിഎന്‍ജി, ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ മാത്രമേ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.

മറ്റ് വാണിജ്യ വാഹനങ്ങള്‍, അതായത് പഴയ വാണിജ്യ വാഹനങ്ങള്‍ അനുവദിക്കില്ല. ഈ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പരിശോധിക്കും. ഡല്‍ഹിയിലേക്ക് എത്തുന്ന വാണിജ്യ വാഹനങ്ങള്‍ പഴക്കം ചെന്നതാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന അത്യാധുനിക ഓട്ടോമാറ്റിക് ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

ഡല്‍ഹി എന്‍ആര്‍സിയിലേക്ക് എത്തുന്ന വാണിജ്യ വാഹനങ്ങള്‍ പുതിയ നിയമങ്ങള്‍ അനുസരിച്ച് പ്രവേശന വിലക്കുള്ളതാണോ അല്ലയേതാ എന്ന് ഈ ക്യാമറകള്‍ക്ക് കണ്ടെത്താന്‍ കഴിയും. 'ലോക പരിസ്ഥിതി ദിനം (ജൂണ്‍ 5) അടുത്തുവരികയാണ്. വളരെക്കാലമായി ഡല്‍ഹിയിലെ വായു മലിനീകരണ പ്രശ്നം നമ്മള്‍ അനുഭവിക്കുകയാണ്. അതിനാല്‍ വൃത്തിയും ശുചിത്വമുള്ളതും പച്ചപ്പു നിറഞ്ഞതുമായ ഒരു ഡല്‍ഹി സൃഷ്ടിക്കുക എന്നത് നമ്മുടെ സ്വപ്നം' ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ പദ്ധതിയെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നടപടികള്‍ കാരണം വായു മലിനീകരണത്തിന് കാരണമാകുന്ന പഴയ വാണിജ്യ വാഹനങ്ങള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയും. വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഈ നടപകി സഹായിക്കുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു. ഡല്‍ഹിയിലെ വായു മലിനീകരണ പ്രശ്‌നം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

delhi vehicles

വായു മലിനീകരണം കാരണം നഗരം വിട്ടുപോകുന്നവരുടെ എണ്ണവും സമീപകാലത്ത് കൂടിയിരുന്നു. വായു മലിനീകരണ തോത് കുറഞ്ഞ് എയര്‍ ക്വാളിറ്റി മെച്ചപ്പെട്ടാല്‍ ഡല്‍ഹി വിട്ട് മറ്റ് നഗരങ്ങളിലേക്ക് താമസം മാറുന്ന ആളുകളുടെ എണ്ണം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ തന്നെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ധാരാളം വാഹനങ്ങള്‍ വരുന്നുണ്ട്. മലിനീകരണം കാരണം ഡല്‍ഹിയില്‍ പഴയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ 'ആയുസ്' കുറവാണ്.

ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇതിനോടകം തന്നെ ഇവയ്ക്ക് നിയന്ത്രണം കൊണ്ടുവന്നതാണ്. അതിനാല്‍ ചുളുവിലക്ക് ഡല്‍ഹിയില്‍ നിന്ന് പ്രീമിയം കാറുകള്‍ വാങ്ങി കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കുന്നത് ട്രെന്‍ഡ് ആണ്. പുതിയ നിയമം നടപ്പാകുന്നതോടെ ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും പഴയ ഐസിഇ വാണിജ്യ വാഹനങ്ങള്‍ പലരും വിറ്റ് ഒഴിവാക്കുമെന്നാണ് പ്രതീക്ഷ. ഈ ഒരു അവസരവും കേരളത്തിലെ വണ്ടിക്കച്ചവടക്കാര്‍ മുതലാക്കുമെന്നാണ് കരുതുന്നത്.

More from DriveSpark

Article Published On: Wednesday, June 4, 2025, 18:02 [IST]
English summary
Delhi govt announced only bs6 cng commercial vehicles allowed in city from november 1 details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X