ഒരൽപ്പം ആശ്വാസം; ഡൽഹിയിൽ ഡീസൽ വില കുറഞ്ഞു

ദേശീയ തലസ്ഥാനത്ത് ഡീസൽ വില പെട്രോളിന് താഴെയാക്കാൻ ഡൽഹി സർക്കാർ ഡീസലിനുള്ള മൂല്യവര്‍ധിത നികുതി (VAT) നിരക്ക് കുറച്ചു.

ഒരൽപ്പം ആശ്വാസം; ഡൽഹിയിൽ ഡീസൽ വില കുറഞ്ഞു

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡീസലിന്റെ വില പെട്രോളിനേക്കാൾ ഉയർന്നിരുന്ന ഡൽഹിയിലെ നിവാസികൾക്ക് ചെറിയ ആശ്വാസമായിട്ടാണ് വില കുറയുന്നത്.

ഒരൽപ്പം ആശ്വാസം; ഡൽഹിയിൽ ഡീസൽ വില കുറഞ്ഞു

ഡീസലിനുള്ള VAT നിരക്ക് നിലവിലുള്ള 30 ശതമാനത്തിൽ നിന്ന് 16.75 ശതമാനമായി കുറയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

ഒരൽപ്പം ആശ്വാസം; ഡൽഹിയിൽ ഡീസൽ വില കുറഞ്ഞു

ഇത് നിലവിലെ നിരക്കായ ലിറ്ററിന് 82 രൂപയിൽ നിന്ന് 73.64 രൂപയായി കുറയ്ക്കും. ഇതോടെ ലിറ്ററിന് 8.36 രൂപയുടെ ഇളവാണ് ലഭിക്കുന്നത്.

ഒരൽപ്പം ആശ്വാസം; ഡൽഹിയിൽ ഡീസൽ വില കുറഞ്ഞു

ഡൽഹിയിൽ ഡീസലിന്റെ വില വളരെ ഉയർന്നതാണെന്നും അടുത്തിടെ ലിറ്ററിന് 82 രൂപയോളം വില വർധിച്ചത് ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുവെന്നും കെജ്‌രിവാൾ പറഞ്ഞു.

ഒരൽപ്പം ആശ്വാസം; ഡൽഹിയിൽ ഡീസൽ വില കുറഞ്ഞു

2020 ജൂലൈ 30 വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഡൽഹി സർക്കാർ ഇന്ധനത്തിന്റെ VAT നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ഒരൽപ്പം ആശ്വാസം; ഡൽഹിയിൽ ഡീസൽ വില കുറഞ്ഞു

ദേശീയ തലസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനായാണ് ഇന്ധനത്തിന്റെ നികുതി വർധിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഒരൽപ്പം ആശ്വാസം; ഡൽഹിയിൽ ഡീസൽ വില കുറഞ്ഞു

മെയ് മാസത്തിൽ ഡീസൽ VAT കുത്തനെ വർധിപ്പിക്കാൻ ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഡീസലിന് സംസ്ഥാന സർക്കാർ ഈടാക്കിയ VAT 16.75 ശതമാനത്തിൽ നിന്ന് 30 ശതമാനമായി അന്ന് ഉയർന്നിരുന്നു. പെട്രോളിന്റെ VAT വർധിപ്പിച്ചെങ്കിലും, അത് 27 ശതമാനത്തിൽ നിന്ന് 30 ശതമാനം വരെയായിരുന്നു.

ഒരൽപ്പം ആശ്വാസം; ഡൽഹിയിൽ ഡീസൽ വില കുറഞ്ഞു

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് ലഭിച്ച ബ്രേക്ക്‌അപ്പ് പ്രകാരം 2020 ജൂലൈ 16 വരെ ഡീസലിന്റെ വില, നികുതിക്കും ഡീലർ കമ്മീഷനും ഇല്ലാതെ ലിറ്ററിന് 27.82 രൂപയായിരുന്നു.

ഒരൽപ്പം ആശ്വാസം; ഡൽഹിയിൽ ഡീസൽ വില കുറഞ്ഞു

കേന്ദ്രസർക്കാർ ഇന്ധനത്തിന് എക്സൈസ് തീരുവ ലിറ്ററിന് 31.83 രൂപയും സംസ്ഥാന സർക്കാർ ചുമത്തിയ VAT ലിറ്ററിന് 18.98 രൂപയും ഈടാക്കി. അവസാനം വിപണിയിൽ എത്തുന്ന ഡീസലിന് വില ലിറ്ററിന് 81.18 രൂപയാവുന്നു.

Most Read Articles

Malayalam
English summary
Delhi Govt Reduced Diesel Price By Eight Rupees Per Litre. Read in Malayalam.
Story first published: Thursday, July 30, 2020, 20:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X