ക്രാഷ് ഗാർഡിൻ്റെ ആവശ്യമില്ലെന്ന് കോടതി; തീരുമാനം പൊതു താൽപ്പര്യ ഹർജി പരിഗണിച്ച്
2017 ഡിസംബറിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വാഹനങ്ങളിലെ അനധികൃത ഫിറ്റിങ്ങുകൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ഉത്തരവിട്ടിരുന്നു. എന്നാൽ 2018 -ൽ കോന്ദ് സർക്കാരിൻ്റെ ഉത്തരവ് തടഞ്ഞ് കൊണ്ട് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 2019 -ൽ ഹൈകോടതി സ്റ്റേ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ ദില്ലി ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത് വാഹനങ്ങളിലെ ബുൾ ബാറുകൾ അതായത് മുന്നിലെ ക്രാഷ് ഗാർഡുകൾ നീക്കം ചെയ്യാനാണ്.
വാഹനങ്ങളിൽ അനധികൃതമായി ക്രാഷ് ഗാർഡുകളും ബുൾ ബാറുകളും ഘടിപ്പിക്കുന്നതിനെതിരെ കർശന നടപടിയെടുക്കാനാണ് ബന്ധപ്പെട്ട അധികാരികളോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 52 -ൻ്റെ പരിധിയിൽ ബുൾ ബാറുകൾ വരുന്നില്ലെന്നും, കാരണം ഈ വകുപ്പ് വാഹനത്തിൽ വരുത്തുന്ന പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ടതാണ്, അല്ലാതെ വാഹനത്തിലെ ഫിറ്റ്മെൻ്റുകളെ കുറിച്ചല്ല എന്നാണ് ഡീലർമാർ പറയുന്നത്.

എന്നാൽ വാഹനങ്ങളിൽ ക്രാഷ് ഗാർഡുകളും ബുൾ ബാറുകളും അനുവദിക്കാൻ കഴിയില്ല എന്നാണ് കോടതി വ്യകതമാക്കിയിരിക്കുന്നത്. ക്രാഷ് ഗാർഡുകളും ബുൾ ബാറുകളും ഘടിപ്പിച്ച വാഹനം ഇടിച്ചാൽ കാൽനടയാത്രക്കാർക്ക് ഗുരുതരമായ പരിക്കേൽപ്പിക്കുമെന്നും അത് പോലെ തന്നെ വാഹനം അപകടത്തിൽ പെട്ടാൽ എയർബാഗുകൾ തുറക്കില്ലെന്നും ഇത് സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തിയേക്കാമെന്നും കേന്ദ്രത്തിൻ്റെ പ്രതിനിധ കോടതിയിൽ അറിയിച്ചിരുന്നു.
വാഹനത്തിൻ്റെ ഭംഗി കൂട്ടുന്നതായി തോന്നുമെങ്കിലും ഇത് ഒരുപാട് അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നാണ് അഭിഭാഷകർ കോടതിയിൽ വാദിച്ചത്. വാഹനത്തിൻ്റെ സാധാരണ രീതിയിലുളള സുരക്ഷ ഫീച്ചറുകൾക്ക് പ്രവർത്തിക്കാൻ ഇത്തരം ക്രാഷ് ഗാർഡുകൾ തടസ്സമാണെന്നും വഴിയാത്രക്കാർക്ക് ഇത് മൂലം വലിയ അപകടം സംഭവിക്കുകയും പരിക്ക് പറ്റുകയും ചെയ്യുന്നു എന്നാണ് ഹർജിയിൽ പറയുന്നത്.
ആര്‍ടിഒയുടെ അനുമതിയോടെ വാഹനങ്ങളില്‍ ചില രൂപമാറ്റങ്ങള്‍ നടത്താന്‍ സാധിക്കും. രൂപമാറ്റം വരുത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ആര്‍ടിഒയ്ക്ക് മുന്നില്‍ വാഹനം ഹാജരാക്കി രേഖകള്‍ പുതുക്കണമെന്നാണ് ചട്ടം. കാറിന്റെ നിറം മാറ്റുന്നത് രൂപമാറ്റങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും. എന്നാല്‍ ആര്‍ടിഒയില്‍ നിന്നും അനുമതി നേടിയാല്‍ കാറിന്റെ നിറം മാറ്റാം. ഇതിന് വേണ്ടി ആദ്യം ബന്ധപ്പെട്ട ഉടമസ്ഥന്‍ നിറം മാറ്റുന്നത് സംബന്ധിച്ച് ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കണം.
ആര്‍ടിഒയില്‍ നിന്നും അനുമതി ലഭിച്ചാല്‍ കാറിന്റെ നിറം മാറ്റാം. അതേസമയം ആര്‍സി ബുക്കില്‍ പുതിയ നിറം കൃത്യമായി രേഖപ്പെടുത്തണം. ആര്‍സി ബുക്കില്‍ എഞ്ചിന്‍ വിവരങ്ങളെല്ലാം ഉള്ളടങ്ങിയിട്ടുണ്ടാകും. എഞ്ചിന്‍ മാറ്റേണ്ട സന്ദര്‍ഭമുണ്ടായാല്‍ ആര്‍ടിഒയില്‍ നിന്നും അനുമതി നേടേണ്ടത് അനിവാര്യമാണ്. പുതിയ എഞ്ചിന്‍ വിവരങ്ങള്‍ ആര്‍സി ബുക്കില്‍ പുതുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ഓഫ്-റോഡിംഗിന് വേണ്ടി ഇന്ന് പലതരത്തിലുള്ള ലിഫ്റ്റ് കിറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഈ ലിഫ്റ്റ് കിറ്റുകള്‍ സാധാരണ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ഓഫ് റോഡിന് ഉപയോഗിക്കുന്ന വാഹനങ്ങൾ അത് ഉപയോഗിക്കേണ്ട ട്രാക്കിൽ മാത്രം ഉപയോഗിക്കാന സാധിക്കും. പൊതു നിരത്തിൽ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല.


Click it and Unblock the Notifications








