സ്ക്രാപ്‌യാർഡിൽ നിന്ന് വീണ്ടും നിരത്തിലേക്ക്, പൊളിക്കാൻ കൊണ്ടുപോയ റെനോ ഡസ്റ്ററിനായി ഉടമ ചെയ്തത് കണ്ടോ
ദില്ലിയിൽ പത്ത് വർഷം കഴിഞ്ഞ വാഹനങ്ങൾ കേരളത്തിലേക്ക് വരികയാണ്. ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്തി സ്ക്രാപ്‌യാർഡ് എന്ന യമപുരിയിലേക്ക് പറഞ്ഞു വിടുന്നതാണ് പതിവ്. അടുത്തിടെയാണ് പൊളിക്കാൻ ദില്ലി മുനിസിപ്പൽ അതോറിറ്റി ഒരു റെനോ ഡസ്റ്റർ പിടിച്ചെടുക്കുന്നത്. അവരിൽ നിന്ന് വാഹനം വിജയകരമായി തിരിച്ചു എടുത്തിരിക്കുകയാണ്.
തൻ്റെ പ്രിയപ്പെട്ട സിൽവർ ഡസ്റ്റർ പിടിച്ചെടുത്ത് ഉത്തർപ്രദേശിലെ ബാഗ്പട്ടിലുള്ള നിർവാണ സ്‌ക്രാപ്പേഴ്‌സ് സ്‌ക്രാപ്‌യാർഡിലേക്ക് കൊണ്ടുപോയതായി ഉടമ പോസ്റ്റ് ഇട്ടിരുന്നു. വാഹനത്തിൻ്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിരുന്നു. എന്നാൽ അത് പുതുക്കുന്നതിന് മുൻപ് തന്നെ വാഹനം പിടിച്ചെടുക്കുകയായിരുന്നു. കാറിൻ്റെ ഉടമ തൻ്റെ പോസ്റ്റിൽ തൻ്റെ കാർ വിജയകരമായി വീണ്ടെടുത്തത് എങ്ങനെയൊണെന്ന് വിശദീകരിക്കുന്നുണ്ട്.

പഴയ ഡീസൽ വാഹനങ്ങൾക്കെതിരായ ദില്ലിയിലെ നയം കാരണം, പിടിച്ചെടുത്തതിന് ശേഷം, അധികാരികൾക്ക് 10,000 രൂപ പിഴ അടയ്‌ക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ഉടമ പറയുന്നതനുസരിച്ച്, എസ്ഡിഎംസി ഓഫീസിൽ, എംസിഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരിൽ ഒരാൾ അദ്ദേഹത്തിന് തൻ്റെ വാഹനത്തിന് പിന്നിലുളള സത്യാവസ്ഥ വിവരിക്കാൻ അവസരം നൽകി. ഇതാണ് അദ്ദേഹത്തിൻ്റെ സത്യവാങ്മൂലം നൽകുന്നതിലേക്ക് നയിച്ചത്.
സത്യവാങ്മൂലം സമർപ്പിച്ചതിനെത്തുടർന്ന്, പിഴയടച്ച് 15 മിനിറ്റിനുള്ളിൽ അദ്ദേഹത്തിന് വാഹനം വിട്ടുകൊടുത്ത് കൊണ്ടുളള ഉത്തരവ് ലഭിച്ചു. പിന്നീട് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്ന് ഡൽഹി ഗതാഗത വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഉറപ്പ് നൽകിയതായും അദ്ദേഹം പോസ്റ്റിൽ വിവരിക്കുന്നു. പേപ്പർ വർക്കുകൾ പൂർത്തിയാക്കിയ ശേഷം, നിർവാണ സ്‌ക്രാപ്പേഴ്‌സ് ടീമിന് ടോവിംഗിനായി 2,500 രൂപയും പാർക്കിംഗ് ചാർജായി 6,400 രൂപയും നൽകണമെന്ന് ഉടമ പറഞ്ഞു.

കാർ വീണ്ടെടുക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും ഏകദേശം 30 മിനിറ്റെടുത്തുവെന്ന് ഉടമ തൻ്റെ പോസ്റ്റിൽ പറയുന്നു. ഇതിനെത്തുടർന്ന്, തൻ്റെ വാഹനം ബാറ്ററിയ്‌ക്കോ ഷാസിക്കോ ടയറുകൾക്കോ കേടുപാടുകൾ കൂടാതെ നന്നായി തന്നെയാണ് അവർ സൂക്ഷിച്ചിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം പഴയ വാഹനങ്ങളുടെ ഉടമകൾ തങ്ങളുടെ വാഹനങ്ങൾ യഥാസമയം കൈമാറണമെന്നും രജിസ്‌ട്രേഷൻ കാലഹരണപ്പെടുന്നതിന് മുമ്പ് എല്ലാവരും തങ്ങളുടെ പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങൾ ഡൽഹിക്ക് പുറത്തേക്ക് മാറ്റണമെന്നും അദ്ദേഹം ഓർപ്പിക്കുന്നു.
ഇത്തരം പഴയ കാറുകളുടെ ഉടമകൾ ഓൺലൈനായി ഫോറം 28 പൂരിപ്പിച്ച് എൻഒസിക്ക് അപേക്ഷിക്കുന്നതിന് വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, കൈമാറ്റം ചെയ്യുന്നയാളുടെ ആധാർ കാർഡ് വിശദാംശങ്ങൾ തുടങ്ങിയ ആവശ്യമായ രേഖകൾ നൽകിയാൽ ഇത് ചെയ്യാൻ സാധിക്കും. എൻഒസി ലഭിച്ച് 30 ദിവസത്തിനുള്ളിൽ വാഹനം കൈമാറ്റം ചെയ്യുന്നുവെന്ന് ഉടമകൾ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡസ്റ്ററിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഡസ്റ്ററിന്റെ 5 സീറ്റര്‍ പതിപ്പ് ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 7 സീറ്റര്‍ മോഡല്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നാണ് മനസ്സിലാകുന്നത്. പരിചിതമായ CMF-B പ്ലാറ്റ്‌ഫോമിലായിരിക്കും 7 സീറ്റര്‍ ബിഗ്‌സ്റ്റര്‍ പണിയുക. ഡസ്റ്ററിനേക്കാള്‍ നീളമുണ്ടാകും ഈ എസ്‌യുവിക്ക്. നിലവിലെ ഡസ്റ്ററിന് 4.34 മീറ്റര്‍ നീളമുള്ളപ്പോള്‍ മൂന്നു വരി മോഡലിന് മൊത്തത്തില്‍ ഏകദേശം 4.6 മീറ്റര്‍ നീളമുണ്ടാകും. കൂടാതെ റിയര്‍ ഓവര്‍ഹാംഗും വലിയ വാതിലുകളും ഉള്‍ക്കൊള്ളാന്‍ വീല്‍ബേസ് അളവുകളും വര്‍ധിക്കും.
സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിയര്‍ ഡിസൈന്‍ അല്‍പം വ്യത്യാസപ്പെട്ടിരിക്കും. ബോഡി പാനലുകള്‍, മെക്കാനിക്കല്‍ ബിറ്റുകള്‍, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവ പങ്കിടുന്നതിനാല്‍ വരാനിരിക്കുന്ന 7 സീറ്റര്‍ എസ്‌യുവിക്ക് ന്യൂജെന്‍ ഡസ്റ്ററുമായി നിരവധി സാമ്യതകള്‍ ഉണ്ടാകും. വ്യത്യസ്ത വിപണികള്‍ക്കും ഡ്രൈവിംഗ് മുന്‍ഗണനകള്‍ക്കും അനുസൃതമായി നിരവധി എഞ്ചിന്‍ ഓപ്ഷനുകളുടെ ഒരു ശ്രേണി ഗ്ലോബല്‍-സ്‌പെക്ക് ഡസ്റ്റര്‍ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








