ഇന്ത്യയിൽ ഇനി ഡ്രൈവർ ഇല്ലാതെയും ട്രെയിൻ ഓടും
ദില്ലി മെട്രോ ശൃംഖലയുടെ മൂന്നാം തലത്തിന്റെ വിപുലീകരണ ഭാഗമായി ചില പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ. ജൂലൈ മുതൽ ഡ്രൈവറില്ലാത്ത ട്രെയിനുകളുടെ പരീക്ഷണയോട്ടം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവെ.
ഇന്ത്യൻ റെയിൽവേയുടെ 50 കൗതുകകരമായ വസ്തുതകൾ
കൊറിയയിലെ നിർമാതാക്കളിൽ നിന്നാണ് ഈ പദ്ധതിക്കാവശ്യമായിട്ടുള്ള ട്രെയിനുകൾ സ്വന്തമാക്കിയിട്ടുള്ളത്. കൊറിയയിൽ നിന്ന് കടൽ മാർഗം ഗുജറാത്തിലെ തുറമുഖം വരെ എത്തിച്ചതിന് ശേഷം റോഡ് വഴി ദില്ലിയിൽ എത്തിക്കുകയായിരുന്നു. ആറ് കോച്ചുകളാണ് ഈ ട്രെയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

യാത്രക്കാർക്ക് ആസ്വാദ്യകരമായ സുഖസൗകര്യങ്ങളാണ് ട്രെയിനിലുള്ളത്. വൈഫൈ സംവിധാനം, വലുപ്പമേറിയ സീറ്റുകൾ, റൂട്ട് മാപ്പ് വ്യക്തമാക്കുന്ന എൽഇഡി സ്ക്രീനുകൾ, വികലാംഗർക്ക് വേണ്ടി പ്രത്യേക യാത്രാ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഓരോ കോച്ചിലും വിവിധ നിറങ്ങളിലുള്ള സീറ്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. റിസർവേഷൻ കോച്ചുകളിലെ സീറ്റുകൾക്ക് മാത്രം കടും നിറമാണ് നൽകുന്നത്.

മുന്നിലേയും പിന്നിലേയും കോച്ചുകൾ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതാണ്. പിങ്ക് നിറത്തിലുള്ള സീറ്റുകളാണ് സ്ത്രീകളുടെ കോച്ചുകൾക്ക് നൽകുന്നത്.

നിലവിലെ ട്രെയിനുകളേക്കാൾ പത്ത് ശതമാനം വർധനവാണ് വേഗതയില്‍ വരുത്തിയിട്ടുള്ളത്. മാത്രമല്ല ഊർജ്ജക്ഷമതയും ഇരുപത് ശതമാനത്തിൽ താഴെ മതിയാകും

നിലവിലുള്ള കോച്ചുകളേക്കാൾ 3.2മീറ്റർ അധികം വീതിയുണ്ട് ഇവയ്ക്ക്. അധികമായി അറുപത് യാത്രക്കാരെ ഉൾക്കൊള്ളിക്കാനുള്ള സ്ഥല സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

എയർ കണ്ടീഷൻ, യുഎസ്ബി പോർടുകൾ, ചാർജിംഗ് പോർടുകൾ, ഗ്രാബ് റെയിൽ, മെച്ചപ്പെട്ട ഫ്ലോർ ഡിസൈൻ, സിസിടിവി ക്യാമറകൾ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഏകദേശം രണ്ടായിരത്തോളം യാത്രക്കാരെയാണ് ഈ ആറ് കോച്ചുകളുള്ള ട്രെയിനിൽ ഉൾക്കൊള്ളുന്നത്.

ട്രെയിനിന്റെ പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമാക്കാൻ കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിനു വേണ്ട ആശയവിനിമയ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ട്രാക്കിലുള്ള തടസങ്ങളെ മനസിലാക്കാൻ ഒബ്സ്ട്രക്ഷൻ ഡിഫ്ലക്ഷൻ ഡിവൈസുകളും, ട്രാക്കിന്റെ നിരീക്ഷണത്തിനായി മുൻപിൽ രണ്ട് ക്യാമറകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം തലത്തിന്റെ നിർമാണ ജോലികൾ വിജകരമായി പുരോഗമിക്കുകയാണെന്നും ജൂലൈയോടുകൂടി പരീക്ഷണയോട്ടത്തിനുള്ള ഒരുക്കങ്ങൾ നടപ്പിലാക്കി വരികയുമാണെന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ തലവൻ മൻഗു സിങ് വ്യക്തമാക്കി.

മൊത്തത്തിൽ 86 ട്രെയിനുകളെ ഉൾപ്പെടുത്തുമെന്നാണ് റെയിൽവെ അറിയിച്ചിട്ടുള്ളത്. അതിൽ 14 ട്രെയിനുകളെ ഇതിനകം ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.

പരീക്ഷണയോട്ടം ജൂലൈയിൽ നടത്തുമെങ്കിലും അടുത്ത വർഷംമുതലാണ് ഡ്രൈവറില്ലാത്ത ട്രെയിനുകളുടെ സർവീസ് ആരംഭിക്കുക.

ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം
വാപ് 7- ഇന്ത്യയുടെ വേഗതയേറിയ ലോക്കോമോട്ടീവ് എൻജിൻ


Click it and Unblock the Notifications








