ദില്ലി-മുംബൈ എക്സ്പ്രസ് ഹൈവേ; യാത്രാസമയം ഇനി വെറും 12 മണിക്കൂർ
പൊതുമരാമത്ത് വികസനത്തിൽ കേന്ദ്ര മന്ത്രിയായ നിതിൻ ഗഡ്കരി വളരെ മിടുക്കനാണ്. രാജ്യത്തിൻ്റെ വികസനത്തിന് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന ഒന്നാണ് റോഡുകൾ. ചരക്ക് ഗതാഗതത്തിനും, യാത്രകൾക്കും റോഡ് അത്യാവശമാണ്. 2024 ഫെബ്രുവരിയോടെ രണ്ട് മെട്രോപൊളിറ്റൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദില്ലി - മുംബൈ ഈ എക്‌സ്പ്രസ് വേ ആരംഭിക്കുമെന്നാണ് മന്ത്രിയുടെ പുതിയ പ്രസ്താവന.
രണ്ട് നഗരങ്ങൾക്കിടയിലുള്ള 1,408 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ എടുക്കുന്ന സമയം 25 മണിക്കൂറിൽ നിന്നും വെറും 12 മണിക്കൂറായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ റോഡ് ശൃംഖല 65 ലക്ഷം കിലോമീറ്ററായത് കൊണ്ട് കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കാൻ ഒരു റോഡ് നിർമിക്കാൻ കേന്ദ്രം പദ്ധതി ഇടുന്നുണ്ട്. മ്യാൻമർ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കുള്ള റോഡുകളും ഇന്ത്യയിൽ നിന്ന് നിർമിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വെളിപ്പെടുത്തി.

ഈ അതിവേഗ പാതയുടെ ആദ്യ ഘട്ടം 2023 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. 229 കിലോമീറ്റർ നീളമുള്ള ഈ എക്‌സ്പ്രസ് വേയുടെ ആദ്യ പാത ഡൽഹിയെ ജയ്പൂരുമായി ബന്ധിപ്പിക്കുന്നു, ഇത് വെറും 3.5 മണിക്കൂറിനുള്ളിൽ മറികടക്കാൻ കഴിയും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലൂടെ ഈ അതിവേഗ പാത കടന്നുപോകുന്നുണ്ട്. കോട്ട, ഇൻഡോർ, ഭോപ്പാൽ, ജയ്പൂർ, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളേയും ഇത് ബന്ധിപ്പിക്കുന്നുണ്ട്.
ഈ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ ജയ്പൂർ, അജ്മീർ, കിഷൻഗഡ്, കോട്ട, ചിത്തോർഗഡ്, ഉദയ്പൂർ, ഭോപ്പാൽ, ഇൻഡോർ, ഉജ്ജയിൻ, അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ 40 ഇന്റർചേഞ്ചുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്പ്രസ് ഹൈവേകൾ കൂടുതൽ വരുന്നതോടെ വികസനങ്ങളും മാറ്റങ്ങളും വരും. ബംഗ്ലൂർ-മൈസൂർ ഹൈവേയിൽ കൂടുതൽ സുരക്ഷ നൽകുന്നതിൻ്റെ ഭാഗമായി ഹൈവേയിൽ എസ്.ഒ.എസ് സംവിധാനം യാത്രക്കാർക്ക് വേണ്ടി സ്ഥാപിച്ചു.
യാത്രക്കാർക്ക് എന്തെങ്കിലും എമർജൻസി വന്നാൽ അധികൃതരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന സംവിധാനമാണ് എസ്ഒഎസ് ബോക്സ് എന്നത്. ബോക്സിലുളള എമർജൻസി എന്ന സ്വിച്ചിൽ അമർത്തിയാൽ നിങ്ങൾക്ക് കൺട്രോൾ റൂമിലുളള അധികൃതരുമായി ബന്ധപ്പെടാൻ സഹായിക്കും. സോളാർ പവറിലാണ് ബോക്സ് പ്രവർത്തിക്കുന്നത്. എക്സ്പ്രസ് ഹൈവേ വന്നതിന് ശേഷം ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മേഖലയായി മാറിയിരിക്കുകയാണ്. അത് കൊണ്ടാണ് പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.ഓട്ടോറിക്ഷയും ബൈക്കുകളും എക്സ്പ്രസ് ഹൈവേകളിൽ നിരന്തരം അപകടം സൃഷ്ടിക്കുകയാണ്.
അത് മാത്രമല്ല അമിതവേഗതയിൽ നിരവധി പരിഷ്കാരങ്ങളും നടത്തിയിട്ടുണ്ട്. ആറുവരി പാതയില്‍ 100 കി.മീ വേഗത പരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ ഫാസ്ടാഗ് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിഴ ഈടാക്കുന്ന കാര്യമാണ് പൊലീസ് ആലോചിക്കുന്നത്. നിയമലംഘനത്തിനെതിരെ നടപടികള്‍ ശക്തമാക്കാനും പിഴ ശേഖരണം കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതി പ്രോത്സാഹിപ്പിക്കാനും സാധിക്കും.
പുതിയ ടോൾ ബൂത്തുകൾ ആരംഭിച്ചതോടെ യാത്ര ചെലവും കൂടിയിട്ടുണ്ട്. ശ്രീരംഗപട്ടണയ്ക്കുസമീപം ഗണങ്കൂരില്‍ ജൂലൈ ഒന്ന് മുതലാണ് ടോള്‍പിരിവ് ആരംഭിച്ചത്. ബെംഗളൂരുവില്‍ നിന്നാരംഭിക്കുന്ന റോഡില്‍ ബിഡദി കണിമിണികെയില്‍ നിലവില്‍ ടോള്‍പിരിവുണ്ട്. ഇവിടത്തെ നിരക്ക് 22 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമതൊരിടത്തുകൂടി ടോള്‍ വരുന്നത്.
കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരുവശത്തേക്ക് 155 രൂപയാണ് ശ്രീരംഗപട്ടണയില്‍ ഇപ്പോൾ അടയ്ക്കുന്നത്. കണിമിണികെയില്‍ 165 രൂപ നല്‍കണം. ഇതോടെ ടോള്‍ ഇനത്തില്‍ മൊത്തം 320 രൂപയാണ് ചെലവാക്കേണ്ടത്. ചെറിയ ചരക്കുവാഹനങ്ങള്‍ക്കും മിനിബസുകള്‍ക്കും 235 രൂപ ശ്രീരംഗപട്ടണയിലും 270 രൂപ കണിമിണികെയിലും ചേര്‍ത്ത് 505 രൂപയാണ് നല്‍കേണ്ടത്.
10 വരികളുള്ള ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പറ്റുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വേഗപരിധി 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








